1 GBP = 91.80 INR                       

BREAKING NEWS

മറ്റന്നാള്‍ ബിര്‍മിങാമിലെ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ കുട്ടികള്‍ക്കായി പ്രത്യേക ആന്തരിക സൗഖ്യ ശുശ്രൂഷയും

Britishmalayali
ബാബു ജോസഫ്

ബര്‍മിങ്ഹാം: രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ കുട്ടികള്‍ക്കായി പ്രത്യേക ആന്തരിക സൗഖ്യ ശുശ്രൂഷ 'കംപ്ലീറ്റ് ഇന്‍ ക്രൈസ്റ്റ്' നടക്കും. കുട്ടികളുടെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന സംഭവങ്ങള്‍ ഉണ്ടാകാമെന്നിരിക്കേ അവ വ്യക്തിത്വ വികാസത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നതിനാല്‍ അവയെ തരണം ചെയ്യേണ്ടതെങ്ങനെയെന്ന് പരിചയപ്പെടുത്തുന്ന പ്രത്യേക ആന്തരിക സൗഖ്യ ശുശ്രൂഷ 'കംപ്ലീറ്റ് ഇന്‍ ക്രൈസ്റ്റ്' ഇത്തവണ ഫാ: സോജി ഓലിക്കല്‍ നയിക്കും. സെഹിയോന്‍ യുകെയ്ക്കു വേണ്ടി കുട്ടികളുടെയും യുവജനങ്ങളുടെയും ധ്യാനഗുരുവായ ജൂഡ് മുക്കോറോ പ്രത്യേക കണ്‍വന്‍ഷന് നേതൃത്വം നല്‍കും.


പ്രത്യേക ദിവ്യകാരുണ്യ ആരാധനയും, ഷെയറിങ് വേഡ് ഒഫ് ഗോഡ്, ഇന്ററാക്റ്റീവ് സെഷന്‍സ് എന്നിവയും ഉള്‍പ്പെടുന്ന പ്രത്യേക വര്‍ക്ക് ഷോപ്പ് ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനോടോപ്പമുള്ള കുട്ടികള്‍ക്കായുള്ള ഈ പ്രത്യേക ബൈബിള്‍ കണ്‍വന്‍ഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ ഓരോ തവണയും എത്തിക്കൊണ്ടിരിക്കുന്നത്. കിങ്ഡം റെവലേറ്റര്‍ എന്ന ഇംഗ്ലീഷിലുള്ള കുട്ടികള്‍ക്കായുള്ള മാസിക കണ്‍വന്‍ഷനില്‍ സൗജന്യമായി വിതരണം ചെയ്തു വരുന്നു. ഇംഗ്ലീഷില്‍ കുമ്പസാരത്തിനൊപ്പം ദിവ്യ കാരുണ്യ ആരാധനയും ഉണ്ടായിരിക്കും. സ്പിരിച്വല്‍ ഷെയറിങ്ങിനും കുട്ടികള്‍ക്ക് സൗകര്യമുണ്ടായിരിക്കും.

ഫാ: സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കുന്ന കണ്‍വന്‍ഷനായുള്ള ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു. കണ്‍വന്‍ഷന്റെ ആത്മീയ വിജയത്തിനായി ഫാ: സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും മുഴുവനാളുകളെയും പത്തിന് രണ്ടാം ശനിയാഴ്ച ബര്‍മിങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഷാജി - 07878149670, അനീഷ് - 07760254700, ബിജുമോന്‍മാത്യു - 07515368239 Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക് ടോമി ചെമ്പോട്ടിക്കല്‍ - 07737935424, ബിജു എബ്രഹാം - 07859890267 എന്നിവരുമായി ബന്ധപ്പെടുക.
സ്ഥലത്തിന്റെ വിലാസം
Bethel Convention Centre, Kelvin Way, West Bromwich, Birmingham, (Near J 1 of the M5), B70 7JW

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category