1 GBP = 91.80 INR                       

BREAKING NEWS

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് മിഷനില്‍ സകല വിശുദ്ധരുടെയും തിരുന്നാള്‍ ഭക്തി പൂര്‍വ്വം കൊണ്ടാടി

Britishmalayali
സാജന്‍

മാഞ്ചസ്റ്റര്‍: സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ സകല വിശുദ്ധരുടെയും തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. ഞായറാഴ്ച വിഥിന്‍ഷോ പില്‍ഹാളിലെ സെന്റ് എലിസബത്ത് പള്ളിയിലാണ് വി. കുര്‍ബാനയോടു കൂടി ആഘോഷങ്ങള്‍ നടന്നത്. നാലു മണിക്ക് സീറോ മലബാര്‍ ക്‌നാനായ വികാരി ജനറാള്‍ ഫാ: സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ സണ്‍ഡേ സ്‌കൂള്‍ കുട്ടികളും അദ്ധ്യാപകരും പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിച്ചതോടു കൂടി ആഘോഷമായ വി. ബലി ആരംഭിച്ചു.

സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ എല്ലാവരും വിവിധ വിശുദ്ധരുടെ രൂപത്തിലാണ് ദിവ്യബലിക്ക് എത്തിയത്. കുര്‍ബാന മദ്ധ്യേ, വിശ്വാസം കുടുംബത്തില്‍ നിന്ന് തുടങ്ങുവാനും അവിശ്വാസത്തില്‍ ദൈവിക ചിന്തയില്‍ മക്കളെ വളര്‍ത്തുവാനും അതുവഴി കുട്ടികള്‍ വിശുദ്ധരായി തീരട്ട എന്നും ഫാ: സജി തന്റെ പ്രസംഗത്തില്‍ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. ഓരോരുത്തരും തങ്ങളുടെ വിശുദ്ധരോട് പ്രത്യേകം മധ്യസ്ഥ പ്രാര്‍ത്ഥന നടത്തുവാന്‍ അച്ചന്‍ കട്ടികളെ ഉദ്‌ബോധിപ്പിച്ചു. ജോണ്‍ പോള്‍ സണ്‍ഡേ സ്‌കൂളിലെ വിവിധ ഗ്രൂപ്പുകളിലുള്ള കുട്ടികള്‍ തങ്ങളുടെ അനുഭവങ്ങള്‍ ഗ്രൂപ്പ് പ്രസന്റേഷന്‍ വഴി പങ്കു വച്ചു. സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തിരുന്നാളില്‍ പങ്കെടുത്ത എല്ലാ വിശ്വാസികള്‍ക്കും ഇടവക വികാരി ഫാ: സജി മലയില്‍ പുത്തന്‍പുരയില്‍ തിരുന്നാള്‍ ആശംസകളും നന്ദിയും രേഖപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category