1 GBP = 91.80 INR                       

BREAKING NEWS

സംഘര്‍ഷത്തിന് തുടക്കം ഡിവൈഎഫ്ഐ നേതാവിന്റെ വീട് തകര്‍ത്തതിനെതിരെ നടന്ന പ്രതിഷേധത്തിന് നേരെ ആര്‍എസ്എസ് അക്രമം അഴിച്ചു വിട്ടപ്പോള്‍; കല്ലേറില്‍ കാണിക്ക മണ്ഡപം തകരുകയും അലങ്കാര ഗോപുരത്തിന് കേടുപാടുണ്ടാകുകയും ചെയ്തതോടെ രാഷ്ട്രീയ വിഷയം മതവിഷയമായി മാറി; സര്‍ക്കാറിന്റെ പകവീട്ടിലെന്ന് പറഞ്ഞ് എന്‍എസ്എസ് രംഗത്തിറങ്ങിയതോടെ സംഘര്‍ഷം മൂര്‍ച്ഛിച്ചു: വെണ്‍മണിയില്‍ ഇന്ന് ഇരു കൂട്ടരുടെയും ഹര്‍ത്താല്‍

Britishmalayali
kz´wteJI³

ആലപ്പുഴ: ഡിവൈഎഫ്ഐ-ആര്‍എസ്എസ് സംഘര്‍ഷം സമുദായ സംഘടനങ്ങള്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വെണ്‍മണിയില്‍ ഇന്ന് ഹര്‍ത്താല്‍. കല്ലേറിലും സംഘര്‍ഷത്തെയും തുടര്‍ന്ന് ആളുകള്‍ക്ക് പരിക്കേള്‍ക്കുകയും ക്ഷേത്രത്തിന്റെ കാണിക്കാ മണ്‍ഡപത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ പ്രശ്നം വഷളായത്. ഡിവൈഎഫ്ഐ വെണ്‍മണി മേഖലാ പ്രസിഡന്റ് സിബി ഏബ്രഹാമിന്റെ വീടിനു നേരേ ചൊവ്വാഴ്ച രാത്രി ആക്രമണം ഉണ്ടായതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്.

ഈ ആക്രമണവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരായ സുനില്‍, മനോജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിന്റെ മറവു പിടിച്ചാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്നുണ്ടായസംഘട്ടനത്തിലും പത്തോളം പേര്‍ക്കു പരുക്കേറ്റു. കല്ലേറില്‍ ഭുവനേശ്വരി ക്ഷേത്രത്തിന്റെ കാണിക്ക മണ്ഡപത്തിന്റെ ചില്ലു തകര്‍ന്നു. നടപ്പന്തലിനും കേടുപറ്റി.

അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരേ 2 മാസം മുന്‍പ് ആക്രമണം നടന്നിരുന്നു. ആ കേസില്‍ പ്രതിയായിരുന്നു ഡിവൈഎഫ്ഐ നേതാവ് കൂടിയായ സിബി. വീടാക്രമിച്ചതില്‍ പ്രതിഷേധിച്ചു പ്രകടനം നടത്തി മടങ്ങിയ ഡിവൈഎഫ്ഐക്കാരും ജംക്ഷനിലുണ്ടായിരുന്ന ആര്‍എസ്എസുകാരും തമ്മിലാണു സംഘട്ടനമുണ്ടായത്. സംഭവമറിഞ്ഞു പൊലീസ് സ്ഥലത്തെത്തി. സംഘര്‍ഷത്തില്‍ ജില്ലാ പഞ്ചായത്തംഗം ജെബിന്‍ പി.വര്‍ഗീസ് (30), ബ്ലോക്ക് പഞ്ചായത്തംഗം എസ്. ശ്യാംകുമാര്‍ (45), സെന്‍സിലാല്‍ (33), ആര്‍എസ്എസ് പ്രവര്‍ത്തകരായ വെണ്മണി വേലന്തറയില്‍ രാജേഷ് (36), പുല്ലേലില്‍ അനൂപ് (31), സുരേഷ് ഭവനത്തില്‍ സുരേഷ് (33) എന്നിവര്‍ക്കാണു പരുക്കേറ്റത്. രാജേഷിന്റെ പരുക്ക് ഗുരുതരമാണ്.

ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ സോഡാക്കുപ്പിയും തൂക്കുകട്ടകളും കല്ലും വലിച്ചെറിഞ്ഞതോടെയാണം കാര്യങ്ങല്‍ നിയന്ത്രണം വിട്ടത്. കല്ലേറില്‍ ക്ഷേത്രത്തിന്റെ കാണിക്കമണ്ഡപത്തിന്റെ ചില്ല് തകര്‍ന്നു. അലങ്കാരഗോപുരത്തിനു കേടുപാടുണ്ടായി. വെണ്മണി പടിഞ്ഞാറ് 85, കിഴക്ക് 89 നമ്പര്‍ കരയോഗങ്ങളുടെ ഉടമസ്ഥതയിലാണു ഭുവനേശ്വരി ക്ഷേത്രം. സര്‍ക്കാറുമായി ഇടഞ്ഞു നില്‍ക്കുന്ന എന്‍എസ്എസ് കിട്ടിയ അവസരത്തില്‍ അവസരം മുതലാക്കി. ഇതോടെ ക്ഷേത്രത്തിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചു. സംഭവത്തില്‍ സിപിഎമ്മും പഞ്ചായത്തില്‍ ഇന്നു രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category