1 GBP = 91.80 INR                       

BREAKING NEWS

ഹരികുമാറിനെ നെയ്യാറ്റിന്‍കര ഡിവൈഎസ്പി സ്ഥാനത്തു നിന്നു നീക്കണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടു നല്‍കിയത് മൂന്ന് തവണ; സേനയ്ക്ക് നിരക്കാത്ത പ്രവൃത്തികള്‍ അക്കമിട്ട് നിരത്തിയ റിപ്പോര്‍ട്ടില്‍ നടപടി എടുക്കാതിരുന്നതോടെ ഒരു ജീവന്‍ പൊലിഞ്ഞു; സനല്‍കുമാറിനെ തള്ളിയിട്ടു കൊന്ന ബി. ഹരികുമാറിനെ സര്‍വീസില്‍ നിന്നു നീക്കിയേക്കും; സര്‍ക്കാരില്‍ നിന്ന് നീതികിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതായി കൊല്ലപ്പെട്ടയാളുടെ ഭാര്യ

Britishmalayali
kz´wteJI³

തിരുവനന്തപുരം: നെയ്യാറ്റിന്‍കയില്‍ യുവാവിനെ തള്ളിയിട്ടു കൊലപ്പെടുത്തിയ ഡിവൈഎസ്പി ബി ഹരികുമാറിനെ സര്‍വീസില്‍ നിന്നും പുറത്താക്കിയേക്കും. ഇതിനുള്ള നടപടി ക്രമങ്ങളിലേക്ക് സേന കടന്നു. വകുപ്പുതല നടപടി പൂര്‍ത്തിയായ ശേഷമാകും ഇത്. അതിനിടെ, റൂറല്‍ എസ്പി അശോക് കുമാറിന്റെ ശുപാര്‍ശയിന്മേല്‍ കേസ് ക്രൈംബ്രാഞ്ചിനു കൈമാറാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. അന്വേഷണ സംഘത്തെ ഇന്നു തീരുമാനിക്കും.

കൊലക്കേസ് ആണ് ഹരികുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. അതിനാല്‍ സര്‍വീസില്‍ തുടരുന്നത് അനുവദിക്കാനാകില്ലെന്ന് ഉന്നതോദ്യോഗസ്ഥര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിച്ച് കര്‍ശന നിലപാടിലേക്ക് പൊലീസ് നടന്നത്. ഹരികുമാറിനെതിരെ നടപടി എടുക്കാന്‍ വകുപ്പുതല അന്വേഷണത്തിനു പൊലീസ് ആസ്ഥാനത്തെ ഐഐജി കെ.എസ്.വിമലിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഡിവൈഎസ്പിക്കു കുറ്റാരോപണ മെമോ നല്‍കി മറുപടി വാങ്ങണം. സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തണം. തുടര്‍ന്നുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാകും നടപടി.

അതേസമയം ഹരികുമാറിനെ നെയ്യാറ്റിന്‍കര ഡിവൈഎസ്പി സ്ഥാനത്തു നിന്നു നീക്കണമെന്ന് ഇന്റലിജന്‍സ് മൂന്നു പ്രാവശ്യം റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സേനയ്ക്കു യോജിക്കാത്ത തരത്തിലുള്ള ഇയാളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു രണ്ടു പ്രാവശ്യം ഇന്റലിന്‍ജന്‍സ് സ്വന്തം നിലയ്ക്കും ഒരു തവണ ഡിജിപിയുടെ നിര്‍ദേശപ്രകാരവുമാണു റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ നടപടിയെടുക്കാതിരുന്നത് ഒടുവില്‍ ഒരു നിരപരാധിയുടെ ജീവന്‍ പൊലിയുന്നതിലെത്തിയത്.

അതിനിടെ ഒളിവില്‍ പോയ ഹരികുമാറിനെ ഇനിയും പിടികിട്ടിയിട്ടില്ല. ഇയാള്‍ സംസ്ഥാനം വിട്ടതായാണു പൊലീസ് ഭാഷ്യം. സംഭവസ്ഥലത്തു നിന്നു രക്ഷപ്പെടാന്‍ സഹായിച്ച സ്വര്‍ണ വ്യാപാരി കെ.ബിനുവും ഒപ്പമുണ്ടെന്നാണു സൂചന. ഇയാളുടെ നീക്കവും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഒളിവിലിരുന്നു മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമത്തിലാണു ഹരികുമാര്‍ എന്നാണു സൂചന. ഇയാളുടെ പാസ്പോര്‍ട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാനാണു തീരുമാനം.

അതിനിടെ സനല്‍ എന്ന യുവാവിനെ കാറിനുമുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്യേഷണം തൃപ്തികരമല്ലെന്ന് കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ അഭിപ്രായപ്പെട്ടു. ഡി.വൈ.എസ്പി പ്രതിയായ കേസില്‍ ഉന്നതതല അന്യേഷണം വേണമെന്നും സര്‍ക്കാരില്‍നിന്ന് നീതികിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സനല്‍കുമാറിന്റെ ഭാര്യ വിജി പറഞ്ഞു.

ഭര്‍ത്താവിനെ ഇല്ലാതാക്കിയ ഡി.വൈ.എസ്പിക്കെതിരെ ശക്തമായ നടപടിയുണ്ടകണം. കുറ്റവാളി പൊലീസ് ഉദ്യോഗസ്ഥനായതിനാല്‍ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്നും വിജി ആരോപിച്ചു. ഒരു തെറ്റും ചെയ്യാത്ത തന്റെ മകന്റെ മരണത്തിനു കാരണക്കാരായവരെ അറസ്റ്റു ചെയ്ത് ശിക്ഷിക്കണമെന്ന് സനലിന്റെ മാതാവ് രമണി ആവശ്യപ്പെട്ടു. അതേസമയം സനലിന്റെ കുടുബത്തിനു നഷ്ടപരിഹാരം നല്‍കുന്നതിനെപറ്റിയും കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കുന്നതും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കേസന്യേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയെങ്കിലും അന്യേഷണ ചുമതല ആര്‍ക്കാണെന്ന കാര്യത്തില്‍ വെള്ളിയാഴ്ച്ച മാത്രമെ തീരുമാനമുണ്ടാകുകയുള്ളു.

പൊലീസിന്റെ അനാസ്ഥയും സനലിന്റെ ജീവന്‍ പൊലിയാന്‍ ഇടയാക്കിയെന്ന ആക്ഷേപം ശക്തമാണ്. ഡിവൈഎസ്പി അപകടത്തിലേക്കു തള്ളിയിട്ട എസ്.സനലിനെ അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആംബുലന്‍സ് വഴി തിരിച്ചുവിട്ടു പൊലീസ് സ്റ്റേഷനു മുന്നില്‍ കാത്തുകിടത്തിയത് ജീവന്‍ പൊലിയാന്‍ ഇടയാക്കിയെന്നാണ് ആക്ഷേപം. മനുഷ്യത്വരഹിതമായ ഈ പ്രവൃത്തി പൊലീസുകാര്‍ക്കു ഡ്യൂട്ടി മാറാന്‍ വേണ്ടിയായിരുന്നെന്നാണ് ആരോപണം. ആംബുലന്‍സ് ആശുപത്രിയിലെത്തും മുന്‍പേ സനലിന്റെ മരണം സംഭവിച്ചു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഒരു തെറ്റും ചെയ്യാത്ത യുവാവിന്റെ കൊലപാതകത്തിന് ഉത്തരവാദിയായെന്ന തീരാകളങ്കത്തിനു പിന്നാലെയാണു സേന വീണ്ടും പ്രതിക്കൂട്ടിലായത്. കാറിടിച്ചു ഗുരുതരാവസ്ഥയില്‍ സനല്‍ ഏറെ സമയം റോഡില്‍ കിടന്നു. പൊലീസ് എത്താനായി നാട്ടുകാരും കാത്തുനിന്നു. പൊലീസെത്തിയപ്പോള്‍ ആംബുലന്‍സ് വന്നില്ല. ഒടുവില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും കുറേ സമയം പാഴായി.

അവിടെ പ്രാഥമിക ചികില്‍സ നല്‍കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഉടന്‍ കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. പക്ഷേ പോയതു പൊലീസ് സ്റ്റേഷനിലേക്ക്. പിന്നാലെ വന്ന ബന്ധുക്കള്‍ ആംബുലന്‍സ് കാണാതെ അന്വേഷിച്ചപ്പോഴാണ് ഇക്കാര്യമറിയുന്നത്. അവര്‍ സ്റ്റേഷനില്‍ ചെന്നു ബഹളമുണ്ടാക്കി. അതേസമയം പൊലീസ് ഈ വാദങ്ങളെല്ലാം തള്ളുന്ന അവസ്ഥയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category