1 GBP = 91.80 INR                       

BREAKING NEWS

സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും പ്രത്യേകം റിസ്‌ക്ക് എടുത്തു കൊണ്ടുവന്ന വനിതാ പൊലീസുകാരും മുങ്ങി; സര്‍വ്വ സുരക്ഷയും ഒരുക്കിയിട്ടും നിയന്ത്രണം മുഴുവന്‍ ആര്‍എസ്എസ് ഏറ്റെടുത്തു; പൊലീസ് ആകെ ചെയ്തത് കയറാന്‍ എത്തിയ യുവതികളെ തിരിച്ചയക്കുക മാത്രം; വീരവാദം മുഴക്കിയ സര്‍ക്കാറിന് നാണക്കേട് മാത്രം സമ്മാനിച്ച പൊലീസ് വീഴ്ച്ചയില്‍ അന്വേഷണം; മണ്ഡലകാലത്ത് അടിമുടി മാറ്റങ്ങള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ആട്ടച്ചിത്തിരക്കായി ശബരിമല തുറന്നപ്പോള്‍ മുതല്‍ കഴിയും വരെ നടന്ന സംഭവങ്ങളില്‍ സംഘര്‍ഷം ഒഴിവായി എന്ന ആശ്വാസത്തിലാണ് പൊലീസ് എങ്കിലും പൊതുചിത്രം സര്‍ക്കാറിനാകെ സമ്മാനിച്ചത് നാണക്കേടാണ്. സന്നിധാനത്ത് അടക്കം ആയിരക്കണക്കിന് പൊലീസുകാരെ നിയോഗിച്ചും മറ്റും ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടും സന്നിധാനം പൂര്‍ണാമായും ആര്‍എസ്എസിന്റെ നിയന്ത്രണത്താലായിരുന്നു. ക്രിമിനലുകളെ തടയാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടും സന്നിധാനത്ത് സംഘര്‍ഷത്തില്‍ പ്രതിയായ വ്യക്തി പോലും ക്ഷേത്രത്തിലെത്തി പൊലീസിനെ വെല്ലുവില്‍ു. ഇതോടെ എവിടെ പൊലീസിന്റെ ഫേസ് ഡിറ്റക്ഷന്‍ മെഷീന്‍ എന്നചോദ്യങ്ങളും ഉയര്‍ന്നു. സംഘര്‍ഷം ഉണ്ടായപ്പോള്‍ പൊലീസ് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തത് ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി ആയിരുന്നു. കൊലപാതക കേസില്‍ പ്രതികൂടിയായ ആര്‍എസ്എസ് നേതാവ് പൊലീസ് മെഗാഫോണ്‍ ഉപയോഗിച്ച് സന്നിധാനം നിയന്ത്രിച്ചത് പൊലീസിനെ സംബന്ധിച്ചിടത്തോളം നാണക്കേടിന്റെ ഏടായി മാറി. ഈ നാണക്കേട് മറയ്ക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ പൊലീസ് നേതൃത്വം.

ശബരിമലയിലെ സുരക്ഷയില്‍ പൊലീസിനു ഗുരുതര വീഴ്ച സംഭവിച്ചതായി ഇന്നലെ ചേര്‍ന്ന പൊലീസ് ഉന്നതതല യോഗം വിലയിരുത്തിയത്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സന്നിധാനത്തിന്റെ ചുമതലയുണ്ടായിരുന്ന തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍. അജിത്കുമാറിനോടു ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. മണ്ഡലകാലത്തിനായി സന്നിധാനം തുറക്കുമ്പോള്‍ എന്തൊക്കെ നടപടി കൈക്കൊള്ളണം എന്നതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളാനും പൊലീസ് തീരുമാനിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ 16നു തുടങ്ങുന്ന മണ്ഡലമകരവിളക്കു സീസണില്‍ സുരക്ഷാ ക്രമീകരണം അടിമുടി മാറ്റാനാണു സാധ്യത. ഇന്നലെ ഡിജിപിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അനൗദ്യോഗിക യോഗത്തിലാണു വീഴ്ച സംബന്ധിച്ച വിലയിരുത്തല്‍ ഉണ്ടായത്.

ചിത്തിര ആട്ടത്തിരുനാളിനു തിങ്കളാഴ്ച വൈകിട്ടു നട തുറക്കുന്നതിനു മുന്നോടിയായി പൊലീസ് വന്‍ സുരക്ഷാ ഒരുക്കങ്ങള്‍ നടത്തിയെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ സന്നിധാനത്തെ നിയന്ത്രണം പൂര്‍ണമായി നഷ്ടപ്പെട്ടു. ചെറുസംഘങ്ങളായെത്തി ഒത്തുകൂടിയ പ്രതിഷേധക്കാരെ തിരിച്ചയയ്ക്കാന്‍ കഴിഞ്ഞില്ല. പതിനെട്ടാം പടിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ തന്നെ ഒന്നും നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ മുങ്ങിയ അവസ്ഥയുണ്ടായി. സന്നിധാനത്ത് ആദ്യമായി വിന്യസിച്ച 15 വനിതാ പൊലീസുകാരെയും അധികമാരും പുറത്തുകണ്ടില്ല. തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ആര്‍എസ്എസ് സ്ഥലത്തു തമ്പടിച്ചതോടെയാണ് ഇവരെല്ലാം പതിയെ രംഗംവിട്ടത്.

ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി പൊലീസ് മൈക്ക് ഉപയോഗിക്കുന്നതും പതിനെട്ടാം പടിയില്‍നിന്നു പ്രതിഷേധക്കാരോടു സംസാരിക്കുന്നതും ചാനലുകളില്‍ കണ്ടപ്പോള്‍ തന്നെ ഐജി അജിത്തുമായി ഡിജിപി ഫോണില്‍ സംസാരിച്ചിരുന്നു. എസ്പിമാര്‍ക്കു ചുമതല നല്‍കിയിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വല്‍സന്‍ തില്ലങ്കേരി പൊലീസ് മൈക്കെടുത്ത സംഭവം മുഖ്യമന്ത്രി പിണറായി വിജയനും വലിയ നാണക്കേടാണ് സമ്മാനിച്ചത്. ആര്‍എസ്എസിനും ബിജെപിക്കും സര്‍ക്കാര്‍ പരവതാനി വിരിക്കുന്നു എന്ന ആക്ഷേപം ഉണ്ടാകാനും ഇത് ഇടയാക്കി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ വെറും വാചകമടിയാണെന്ന് കുട്ടികള്‍ പോലും പറഞ്ഞു കളിയാക്കുന്ന അവസ്ഥയിലാണ് ഇപ്പോള്‍. അടുത്ത ദിവസങ്ങളിലായി അദ്ദേഹം സമവായത്തിന്റെ പാതയിലാണ് നീങ്ങുന്നതും.

ചെറുമകന്റെ ചോറൂണിനെത്തിയ 52 വയസ്സുകാരി ലളിതയ്ക്കു നേരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നു സന്നിധാനത്ത് തമ്പടിച്ചവരോട് വത്സന്‍ തില്ലങ്കേരി സംസാരിക്കുന്ന അവസ്ഥ വന്നത്. പൊലീസ് നല്‍കിയ മൈക്കിലൂടെയാണ് ഇദ്ദേഹം പ്രവര്‍ത്തകരോടു സംസാരിച്ചത്. തൊട്ടടുത്തായി േേഉദ്യാഗസ്ഥരും ഉണ്ടായിരുന്നു. വന്‍ സുരക്ഷാസന്നാഹം സന്നിധാനത്ത് പൊലീസ് ഒരുക്കിയിട്ടും പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ ബിജെപി നേതാക്കളുടെ സഹായം തേടിയ പൊലീസ് നടപടിയാണ് വിമര്‍ശിക്കപ്പെട്ടത്. യുവതീ പ്രവേശം സംശയിച്ചു ഭക്തര്‍ പ്രതിഷേധം ശക്തമാക്കിയപ്പോള്‍ അതിന്റെ മുന്‍നിരയില്‍ വത്സല്‍ തില്ലങ്കേരി ഉണ്ടായിരുന്നു. എന്നാല്‍ ദര്‍ശനത്തിന് എത്തിയ സ്ത്രീകള്‍ക്ക് 50 വയസു കഴിഞ്ഞെന്ന് ബോധ്യപ്പെട്ടതോടെ പ്രതിഷേധക്കാരെ ശാന്തരാക്കാനും വത്സന്‍ മുന്നിട്ടിറങ്ങി. പൊലീസിന്റെ അനൗണ്‍സ്മെന്റ് മൈക്കിലൂടെ വേണ്ട നിര്‍ദ്ദേശങ്ങള്‍ ഭക്തര്‍ക്കു നല്‍കി. പൊലീസ് നിസ്സഹായരായി നോക്കിനില്‍ക്കുമ്പോഴായിരുന്നു തില്ലങ്കേരിയുടെ ഇടപെടല്‍.

'നമ്മള്‍ ഇവിടെ വന്നിരിക്കുന്നത് ഭക്തന്മാര്‍ ആയിട്ടാണ്. ഇവിടെ ചിലയാളുകള്‍ ഈ കൂട്ടത്തില്‍ കുഴപ്പമുണ്ടാക്കണമെന്ന് ഉദ്ദേശിച്ചു വന്നിട്ടുണ്ട്. അവരുടെ കുതന്ത്രത്തില്‍ വീണു പോകാന്‍ പാടില്ല. നമ്മള്‍ ശാന്തമായി, സമാധാനമായി ദര്‍ശനം നടത്തണം. ദര്‍ശനം നടത്താന്‍ പ്രായപരിധിക്കു പുറത്തുള്ളവര്‍ വന്നാല്‍ അവര്‍ക്കു സഹായവും ചെയ്തുകൊടുക്കണം. പ്രായപരിധിയിലുള്ളവരെ തടയാന്‍ വേണ്ടിയിട്ടുള്ള സംവിധാനം ഇവിടെയുണ്ട്. ആചാരലംഘനം ഇവിടെ നടക്കില്ല. അതിന് ഇവിടെ പൊലീസുണ്ട്. നമ്മുടെ വൊളന്റിയര്‍മാരുണ്ട്. അവിടെ പമ്പ മുതല്‍ അതിനുള്ള സംവിധാനം ഉണ്ട്. അത് കടന്നിട്ട് ആര്‍ക്കും ഇങ്ങോട്ട് വരാന്‍ പറ്റില്ല' തില്ലങ്കേരി പറഞ്ഞു.

'നമ്മള്‍ ആവശ്യമില്ലാതെ വികാരാധീനരാകേണ്ടതില്ല. ശബരിമല കലാപകേന്ദ്രമാക്കണം എന്നു പ്രചരണം നടത്തുന്ന ആളുകള്‍ക്ക് ഇന്ന് എന്തെങ്കിലും ഒരു പ്രശ്‌നം ഉണ്ടായിക്കിട്ടണമെന്ന് ആഗ്രഹമുണ്ട്. അവരുടെ കെണിയില്‍ വീഴാനാണോ ഉദ്ദേശിക്കുന്നത്? സ്വയം വൊളന്റിയര്‍മാരായി ശാന്തമായ രീതിയില്‍ നടയിറങ്ങാന്‍ സാധിക്കണം. പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ കെണിയില്‍ വീഴാന്‍ പാടില്ല. നമ്മള്‍ ശാന്തമായി ഇരുന്നാല്‍ മതി. എല്ലാവരെയും ആവശ്യമായി വരേണ്ട സന്ദര്‍ഭം വരികയാണെങ്കില്‍ വിളിക്കും. അപ്പോള്‍ വന്നാല്‍ മതി. ഇങ്ങനെ ആവര്‍ത്തിച്ചുപറയുന്നതു നമുക്കു മോശമാണ്. അതിന് ഇടയാക്കരുത്' അദ്ദേഹം വ്യക്തമാക്കി.

തില്ലങ്കേരി ഇടപെട്ടതോടെയാണ് രംഗം ശാന്തമായത്. എന്നാല്‍, പതിനെട്ടാം പടിയില്‍ അടക്കം അദ്ദേഹം കയറിയത് വിവാദങ്ങള്‍ക്കും ഇടയാക്കി. ഇതെല്ലാം പൊലീസിന്റെ വീഴ്ച്ചയായി വ്യാഖ്യാനിക്കപ്പെട്ടു. അതിനിടെ ശബരിമല സുരക്ഷയുടെ കാര്യത്തില്‍ കോടതി ഇടപെടലും സര്‍ക്കാറിനെ വെട്ടിലാക്കുന്നുണ്ട്. ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെയും യഥാര്‍ഥ ഭക്തരെയും തടഞ്ഞിട്ടില്ലെന്നും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നടപടി വേണമെന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നതായും പൊലീസ് ഹൈക്കോടതിയെ ഇതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയപ്പോള്‍ അറിയിച്ചു. സുപ്രീം കോടതി വിധിക്കെതിരെ ചില ഹിന്ദു സംഘടനകള്‍ പ്രതിഷേധത്തിനു പദ്ധതിയിട്ടിട്ടുണ്ടെന്നു കേരളം, തമിഴ്നാട്, കര്‍ണാടക ചീഫ് സെക്രട്ടറിമാര്‍ക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം തടയാന്‍ നടപടി വേണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍ വിശദീകരിച്ചു. പൊലീസ് മാധ്യമവിലക്ക് ഏര്‍പ്പെടുത്തിയെന്ന ഹര്‍ജിയാണു കോടതി പരിഗണിച്ചത്.

കഴിഞ്ഞ മാസപൂജ സമയത്തു ചില തീവ്രസംഘടനകള്‍ സ്ത്രീകളെ തടയുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി പൊലീസ് ചൂണ്ടിക്കാട്ടി. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അക്രമം ഉണ്ടായിരുന്നു. ഇക്കുറി സുരക്ഷ ഉറപ്പാക്കാനാണു കുറച്ചുനേരം നിയന്ത്രണം വേണ്ടിവന്നത്. ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണു കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category