1 GBP = 91.80 INR                       

BREAKING NEWS

കുടശ്ശനാട് കരയോഗം ഓഫീസിലും സ്‌കൂളിലും സുകുമാരന്‍ നായരുടെ പേരില്‍ റീത്ത് വെച്ചതിന് പിന്നാലെ ചാരുമൂട്ടിലെ കരയോഗം ഓഫീസിന് നേരെയും ആക്രമണം; വെണ്‍മണിയില്‍ ആക്രമക്കപ്പെട്ട ക്ഷേത്രവും എന്‍എസ്എസ് നിയന്ത്രണത്തില്‍ ഉള്ളത്; ശബരിമല വിഷയത്തില്‍ സിപിഎമ്മിനെ പ്രതിരോധത്തിലേക്ക് തള്ളിവിട്ട എന്‍എസ്എസിനെതിരെ കണ്ണൂര്‍ മോഡല്‍ ആക്രമണം അഴിച്ചുവിട്ടതോടെ സടകുടഞ്ഞെണീറ്റ് നായര്‍ വികാരം; സാമ്പത്തിക സംവരണത്തിന്റെ പേരില്‍ ഇടതു സര്‍ക്കാറിനോട് മൃദുസമീപനം പുലര്‍ത്തിയിരുന്ന എന്‍എസ്എസ് കടുത്ത നിലപാടെടുത്ത് രംഗത്ത്

Britishmalayali
kz´wteJI³

ആലപ്പുഴ: ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെ ഏറ്റവുമധികം പ്രതിരോധത്തിലാക്കിയത് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നിലപാടായിരുന്നു. എന്‍എസ്എസിന്റെ നേതൃത്വത്തില്‍ തുടങ്ങിവെച്ച നാമജപയാത്രകളാണ് സര്‍ക്കാറിനെ ശരിക്കും വെട്ടിലാക്കിയത്. അടുത്തകാലം വരെ സര്‍ക്കാറുമായി അടുപ്പം പുലര്‍ത്തിയ സുകുമാരന്‍ നായരും ഇതോടെ ശത്രുപക്ഷത്തായി. അതിനിടെ സര്‍ക്കാറിനെ വെട്ടിലാക്കുന്ന നിലപാട് കൈക്കൊണ്ട നായര്‍ സര്‍വീസ് സൊസൈറ്റിക്കെതിരെ പലയിടത്തും ആക്രമണങ്ങളും ശക്തമായി. ഇതോടെ ഇനി സര്‍ക്കാറിനോട് വിട്ടുവീഴ്ച്ച വേണ്ടെന്ന കര്‍ശന നിലപാടിലാണ് എന്‍എസ്എസ്.

സുകുമാരന്‍ നായരെ അധിക്ഷേപിച്ചു കൊണ്ടും ഭീഷണിപ്പെടുത്തിക്കൊണ്ടും റീത്ത് വെക്കല്‍ അടക്കമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പലയിടത്തും നടക്കുന്നത്. കൊല്ലത്ത് പരവൂരും ആലപ്പുഴയില്‍ ചാരുംമൂടും എന്‍.എസ്.എസ്. കരയോഗങ്ങള്‍ക്കുനേരെ ആക്രമണം ഉണ്ടായതോടെ എന്‍എസ്എശ് കടുത്ത നിലപാടിലേക്ക് കടന്നു. പരവൂര്‍ ഇടവട്ടം 3638-ാം നമ്പര്‍ കരയോഗമന്ദിരത്തിന്റെ ഓഫീസിലെ ജനാലച്ചില്ലുകള്‍ തകര്‍ത്തു. കുടശ്ശനാട് 1473-ാം നമ്പര്‍ കരയോഗമന്ദിരത്തിലെയും കുടശ്ശനാട് എന്‍.എസ്.എസ്. ഹൈസ്‌കൂളിലെയും കൊടിമരങ്ങളില്‍ കരിങ്കൊടി കെട്ടി. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലിയെന്നെഴുതിയ റീത്തും വെച്ചു.

ഇടവട്ടം പൂതക്കുളത്തെ കരയോഗമന്ദിര ഓഫീസിനുനേര്‍ക്ക് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ശബ്ദം കേട്ട് ലൈറ്റിട്ടതോടെ ആരോ ഓടി വാഹനത്തില്‍ കയറിപ്പോകുന്നത് കണ്ടുവെന്ന് പരിസരവാസികള്‍ പറഞ്ഞു. വിവരമറിഞ്ഞ് കരയോഗ ഭാരവാഹികള്‍ എത്തിയപ്പോഴാണ് ചില്ലുകള്‍ തകര്‍ത്തത് കണ്ടത്. കൊടിമരവും തകര്‍ത്തിരുന്നു. പ്രസിഡന്റ് എസ്. ശ്രീകണ്ഠന്‍ പിള്ള, സെക്രട്ടറി സോമചൂഡന്‍പിള്ള എന്നിവര്‍ പരവൂര്‍ പൊലീസില്‍ പരാതി നല്‍കി. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

സമീപത്തുള്ള ക്ഷേത്രത്തിലെ ജീവനക്കാരനാണ് കുടശ്ശനാട് കരയോഗമന്ദിരത്തിലെ കൊടിമരത്തില്‍ കരിങ്കൊടി കെട്ടിയത് കണ്ടത്. വിവരമറിഞ്ഞ് ഭാരവാഹികള്‍ വന്നുനോക്കിയപ്പോള്‍ റീത്തും കണ്ടു. പിന്നീട് സ്‌കൂളിലും ഇതാവര്‍ത്തിച്ചതായി കണ്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച വൈകീട്ട് എന്‍.എസ്.എസ്. പന്തളം യൂണിയനിലെ കരയോഗങ്ങളുടെ നേതൃത്വത്തില്‍ കുടശ്ശനാട്ട് പ്രതിഷേധപ്രകടനവും സമ്മേളനവും നടന്നു. എന്‍.എസ്.എസ്. ഹൈസ്‌കൂളിന്റെ പൂട്ടിയിട്ടിരുന്ന ഗേറ്റിനുമുകളില്‍ക്കൂടി ഗ്രൗണ്ടില്‍ കടന്നാണ് കൊടിമരത്തില്‍ കരിങ്കൊടികെട്ടി റീത്ത് വെച്ചതെന്ന് കരുതുന്നു. കൊടിമരത്തിന് ചുറ്റിലും ഗേറ്റിലും മുളകുപൊടി വിതറിയിട്ടുണ്ട്.

പൊലീസിലെ പ്രത്യേക സ്‌ക്വാഡും വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിനുപിന്നില്‍ സമൂഹവിരുദ്ധരാണെന്നും യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തി നിയമത്തിനുമുമ്പില്‍ കൊണ്ടുവരണമെന്നും എന്‍.എസ്.എസ്. പന്തളം യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി ആവശ്യപ്പെട്ടു. അതിനിടെ ഡിവൈഎഫ്‌ഐ-ആര്‍എസ്എസ് സംഘര്‍ഷം സമുദായ സംഘടനങ്ങള്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വെണ്‍മണിയില്‍ ഇന്ന് ഹര്‍ത്താല്‍. കല്ലേറിലും സംഘര്‍ഷത്തെയും തുടര്‍ന്ന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും എന്‍എസ്എസിന്റെ നേതൃത്വത്തിലുള്ള ക്ഷേത്രത്തിന്റെ കാണിക്കാ മണ്ഡപത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഈ വിഷയവും എന്‍എസ്എസിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.

അതേസമയം സിപിഎമ്മിനെ പ്രതിരോധത്തിലാക്കാന്‍ വേണ്ടി മറ്റുള്ളവര്‍ ചെയ്യുന്ന പ്രവര്‍ത്തിയാണ് ഇതെന്നാണ് സിപിഎം വാദം. റീത്ത് വെക്കുന്നത് പൊതുവേ കണ്ണൂര്‍ ശൈലിയാണ്. ആ ശൈലി അനുകരിക്കുമ്പോള്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാമെന്ന് പലരും കണക്കു കൂട്ടുകയും ചെയ്യുന്നു. നേരത്തെ ശബരിമല വിഷയത്തിലെ പൊലീസ് നടപടികള്‍ക്കെതിരെയും എന്‍എസ്എസ് രംഗത്തെത്തിയിരുന്നു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളില്‍ പൊലീസ് നടത്തുന്ന വ്യാപക അറസ്റ്റിനെതിരെ എന്‍എസ്എസ്. വിശ്വാസികള്‍ക്കെതിരായ പൊലീസ് നടപടി അടിയന്തിരാവസ്ഥയ്ക്ക് തുല്യമാണെന്ന് എന്‍എസ്എസ് പത്രക്കുറിപ്പില്‍ ആരോപിച്ചത്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ മുഖ്യന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്ത് വന്ന സാഹചര്യത്തിലാണ് എന്‍ എസ് എസ് നിലപാട് കടുപ്പിച്ചത്.

വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്നും ജി.സുകുമാരന്‍ നായര്‍ വിജയദശമി നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞിരുന്നു. ഒട്ടേറെ സുപ്രീംകോടതി വിധികള്‍ നടപ്പാക്കാത്ത സര്‍ക്കാര്‍ ശബരിമല യുവതീപ്രവേശ വിധി നടപ്പാക്കാന്‍ ധൃതി കാണിച്ചു. എന്‍എസ്എസ് ഇതുവരെ സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ല. അഭിപ്രായങ്ങള്‍ തുറന്നുപറയുമായിരുന്നു. എന്‍എസ്എസിനു ലാഭേച്ഛയില്ല. സര്‍ക്കാരില്‍നിന്ന് ആനുകൂല്യം കൈപ്പറ്റിയവരാണു 'വേണ്ടണം, വേണ്ടണം' എന്ന നിലപാടെടുക്കുന്നത്. വിശ്വാസമെന്നതു സംസ്‌കാരത്തിന്റെ ഭാഗമാണ്. ജനിച്ച് 28ാം നാള്‍ അമ്മ ചെവിയില്‍ ഓതി തന്നതാണു തന്റെ സംസ്‌കാരം. അതു സംരക്ഷിക്കാന്‍ പിണറായിയുടെ അനുവാദം വേണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി ഒളിയമ്പുമായി സുകുമാരന്‍ നായര്‍ക്കെതിരെ എത്തിയത്. മന്നത്ത് പത്മനാഭന്റെ സാമൂഹിക ഇടപെടല്‍ ഉയര്‍ത്തിയായിരുന്നു ഇത്. എന്നാല്‍ വിശ്വാസികള്‍ക്കൊപ്പമേ താന്‍ നില്‍ക്കൂവെന്നാണ് സുകുമാരന്‍ നായര്‍ വീണ്ടും ആവര്‍ത്തിക്കുന്നത്.
ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തണമെന്നാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്. ഹിന്ദു മതവിഭാഗത്തിന്റെ കാര്യങ്ങളിലും സംവിധാനങ്ങളിലും ഇടപെടുന്ന സര്‍ക്കാരിന് മറ്റു മതവിഭാഗങ്ങളുടെ കാര്യങ്ങളില്‍ ഇടപെടാന്‍ ധൈര്യമുണ്ടോ. ഹൈന്ദവഭക്തര്‍ ഇത് മനസ്സിലാക്കുന്നുണ്ട്. എതിര്‍ക്കേണ്ട ഭാഗത്ത് ശക്തമായി നിലയുറപ്പിച്ചുകൊണ്ട് എന്‍എസ് ഉണ്ടാവുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഇതോടെ ശബരിമല സമരം എന്‍ എസ് എസ് ഏറ്റെടുക്കുകയാണ്. ഏതെറ്റം വരേയും പോകുമെന്ന സന്ദേശമാണ് സുകുമാരന്‍ നായര്‍ നല്‍കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category