1 GBP = 91.80 INR                       

BREAKING NEWS

ബന്ധു നിയമനത്തില്‍ കൈയോടെ പിടിക്കപ്പെട്ടിട്ടും കെ ടി ജലീലിനെ കൈവിടാതെ മുഖ്യമന്ത്രി; മലപ്പുറത്തെ പാര്‍ട്ടി മുന്നേറ്റത്തിന് തിരിച്ചടിയാകുമെന്ന് ഭയന്ന് കരുതലോടെ ഇടപെട്ട് സിപിഎം; 'ചിറ്റപ്പനില്ലാത്ത' ആനുകൂല്യം 'കൊച്ചാപ്പ'യ്ക്ക് എന്തിനെന്ന ചോദ്യം ഉയരുമ്പോഴും മൗനം പാലിച്ച് പാര്‍ട്ടി; ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ബിടെക്കുകാരന്‍ അദീബിനെ നിയമിക്കാന്‍ എസ്ബിഐ റീജനല്‍ മാനേജരെപ്പോലും തഴഞ്ഞെന്ന് രേഖകള്‍; രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധം ശക്തമാക്കും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ബന്ധു നിയമന വിവാദം കൈയോടെ പിടിക്കപ്പെട്ടിട്ടു മന്ത്രി കെ ടി ജലീലിനെ കൈവിടാതെ സിപിഎമ്മും മുഖ്യമന്ത്രിയും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ കര്‍ശന നിലപാടിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നും പോലും എതിര്‍ശബ്ധങ്ങള്‍ ഉയരുന്നതിന് വിലക്കേര്‍പ്പെടുത്തി. വിഷയത്തില്‍ മൗനം പാലിച്ചു കൊണ്ട് മറികടക്കാനാണ് സര്‍ക്കാറും സിപിഎമ്മും പദ്ധതിയിടുന്നത്. മുമ്പ് ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ട അവസ്ഥയുണ്ടായത് കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനായിരുന്നു. എന്നാല്‍ ഇപ്പോള്‍, പാര്‍ട്ടി അംഗം പോലുമല്ലാത്ത കെ ടി ജലീലിന് വേണ്ടി അണിനിരക്കുന്ന അവസ്ഥയിലാണ് സിപിഎം. 'ചിറ്റപ്പനില്ലാത്ത' ആനുകൂല്യം 'കൊച്ചാപ്പ'യ്ക്ക് എന്തിനെന്ന ചോദ്യം ഉയരുമ്പോഴും വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും മൗനം പാലിക്കുകയാണ് പാര്‍ട്ടി.


സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് മന്ത്രിബന്ധു കെ.ടി. അദീബിനെ നിയമിച്ചതില്‍ പ്രതിരോധിക്കാന്‍ പോലും ഇട നല്‍കാതെയാണ് ജലീല്‍ പിടിക്കപ്പെട്ടത്. ഇങ്ങനെ സ്വജനപക്ഷപാതം കൈയോടെ പിടിക്കപ്പെട്ടിട്ടും മലപ്പുറത്തെ മുസ്ലിം സമൂഹത്തിനിടയില്‍ സ്വാധീനമുള്ള ജലീലിനെ കൈവിടാതിരിക്കുകയാണ് പിണറായി വിജയന്‍. ഇത് വിവാദമാകുമ്പോഴും പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തു വിലയിരുത്താത്ത സാഹചര്യത്തില്‍ പ്രതികരണങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. നേരത്തെ സമാന സാഹചര്യത്തില്‍ രാജിവയ്ക്കേണ്ടിവന്ന മന്ത്രി ഇ.പി. ജയരാജന്‍ മാത്രമാണു ജലീലിനെ തുണച്ച് ഇതുവരെ രംഗത്തുവന്നത്.

ആരോപണം വന്നു വൈകാതെ പിന്തുണയുമായെത്തിയ ജയരാജന്‍ പക്ഷേ പിന്നീടു മൗനം പാലിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണു മന്ത്രിക്കെതിരെ യൂത്ത് ലീഗ് ആരോപണമുന്നയിച്ചത്. തുടര്‍ന്നു കൂടുതല്‍ തെളിവുകളുമായി രംഗത്തു വന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഗള്‍ഫ് പര്യടനത്തിലാണെന്നതിനാല്‍ പിന്നീടു സെക്രട്ടേറിയറ്റ് ചേര്‍ന്ന് ഇക്കാര്യം പരിശോധിക്കാനായിട്ടില്ല. കോടിയേരി ഇന്നു തിരിച്ചെത്തും. നാളെ സെക്രട്ടേറിയറ്റ് ഇക്കാര്യത്തിലെ നിശബ്ദത വെടിയുമോയെന്നതാണു ശ്രദ്ധേയം.

തന്റെ ഭാഗം ജലീല്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചുവെന്നാണറിയുന്നത്. പാര്‍ട്ടി സെന്ററിലും വിവരങ്ങളെത്തിച്ചിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച ശേഷം മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടേറിയറ്റില്‍ എടുക്കുന്ന നിലപാടായിരിക്കും നിര്‍ണായകം. അതേസമയം ജലീലിനെ വെട്ടിലാക്കുന്ന കൂടുതല്‍ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് മന്ത്രിബന്ധു കെ.ടി. അദീബിനൊപ്പം അപേക്ഷിച്ചവരില്‍ 5 പേര്‍ക്കു നിര്‍ദിഷ്ട യോഗ്യതയുണ്ടെന്നു രേഖ. പദവിയിലേക്ക് അപേക്ഷിച്ച എസ്ബിഐ റീജനല്‍ മാനേജരെപ്പോലും തഴഞ്ഞാണ് ബിടെക്കുകാരനായ അദീബിനു ഡപ്യൂട്ടേഷന്‍ നിയമനം നല്‍കിയത്.

വിവരാവകാശ നിയമപ്രകാരം ലഭ്യമായ രേഖകളില്‍നിന്നാണ് അപേക്ഷകരുടെ വിവരങ്ങള്‍ വ്യക്തമായതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ അദീബിനൊഴികെ മറ്റാര്‍ക്കും യോഗ്യതയില്ലെന്ന മന്ത്രിയുടെ വാദം ഇതോടെ പൊളിഞ്ഞതായി ഫിറോസ് പറഞ്ഞു. കോര്‍പറേഷന്റെ ഓഫിസില്‍ നേരിട്ടെത്തിയാണു വിവരാവകാശ നിയമപ്രകാരം ഫിറോസ് രേഖകള്‍ പരിശോധിച്ചത്. 7 അപേക്ഷകരില്‍ 5 പേര്‍ക്ക് എംബിഎയും പ്രവൃത്തിപരിചയവുമുണ്ടെന്നു ഫിറോസ് പറഞ്ഞു. 3 പേരാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. അതിരൊലാള്‍ എസ്ബിഐ റീജനല്‍ മാനേജരാണ്. മറ്റൊരാള്‍ ന്യൂനപക്ഷ കോര്‍പറേഷനിലെ ഡപ്യൂട്ടി മാനേജരാണ്. പങ്കെടുത്തവരില്‍ 2 പേരും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്.

അപേക്ഷകരിലൊരാള്‍ പൊതുമേഖലാ സ്ഥാപനമായ മാല്‍കോടെക്സിലെ മാനേജരാണ്. 11 വര്‍ഷത്തെ ജോലിപരിചയവുമുണ്ട്. പക്ഷേ, അദ്ദേഹം അഭിമുഖത്തില്‍ പങ്കെടുത്തില്ല. മറ്റൊരപേക്ഷകന്‍ ധനകാര്യ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയാണ്. അഭിമുഖത്തില്‍ പങ്കെടുത്ത 3 പേര്‍ക്കും യോഗ്യതയില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. അപേക്ഷിച്ച 7 പേരില്‍ യോഗ്യത ഉണ്ടായിരുന്നത് അദീബിനു മാത്രമായിരുന്നു. അതിനാല്‍ കോര്‍പറേഷന്റെ ക്ഷണവും അഭ്യര്‍ത്ഥനയും സ്വീകരിച്ച് അദീബ് വീണ്ടും അപേക്ഷ നല്‍കി. തുടര്‍ന്ന് അദ്ദേഹത്തെ നിയമിക്കുകയും ചെയ്തുവെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

അതേസമയം വിവരാവകാശ നിയമപ്രകാരം ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലെ രേഖകള്‍ പരിശോധിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ മാനേജിങ് ഡയറക്ടര്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായെന്നു ഫിറോസ് ആരോപിച്ചു. അതോടെ നിയമനവുമായി ബന്ധപ്പെട്ട മറ്റു രേഖകള്‍ പരിശോധിക്കാന്‍ അനുമതി നിഷേധിച്ചു. മറ്റു രേഖകളെല്ലാം മന്ത്രിയുടെ ഓഫിസിലേക്കു കൊണ്ടുപോയെന്ന് എംഡി അറിയിച്ചതായി ഫിറോസ് പറഞ്ഞു. രേഖകളില്‍ കൃത്രിമം കാട്ടാനോ അവ നശിപ്പിക്കാനോ മന്ത്രി ശ്രമിക്കുന്നതായി ഫിറോസ് ആരോപിച്ചു.

രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭത്തിന്
ഇ പി ജയരാജന്‍ രാജിവെച്ചെങ്കില്‍ എന്തുകൊണ്ട് കെ ടി ജലീല്‍ രാജിവെക്കുന്നില്ലെന്ന വാദം ഉന്നയിച്ച് യുഡിഎഫ് ഈ വിഷയത്തില്‍ പ്രക്ഷോഭം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്. മന്ത്രിസഭാ തീരുമാനമടക്കം ലംഘിച്ചു ബന്ധുനിയമനത്തിലൂടെ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയെന്ന ആക്ഷേപം നേരിടുന്ന മന്ത്രി കെ.ടി ജലീലിനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കിയിട്ടുണ്ട്. ഇ.പി. ജയരാജന്‍ ബന്ധുനിയമനം നടത്തി പുറത്തായ പശ്ചാത്തലത്തില്‍ പൊതുമേഖലാസ്ഥാപനങ്ങളിലെ ഉന്നത നിയമനങ്ങളെക്കുറിച്ചു മന്ത്രിസഭ ചര്‍ച്ച ചെയ്തു മാര്‍ഗരേഖ തയാറാക്കിയിരുന്നുവെന്നു ചെന്നിത്തല പറഞ്ഞു.

ഇത്തരം നിയമനങ്ങളുടെ കാര്യത്തില്‍ വിജിലന്‍സ് അനുമതി നിര്‍ബന്ധമാക്കിയും വിദഗ്ധ സമിതിയുടെ പരിശോധന ഉറപ്പാക്കിയുമാണ് ഉത്തരവിറക്കിയത്. എന്നാല്‍ ന്യൂനപക്ഷധന കാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തേക്കു ബന്ധുവിനെ ജലീല്‍ നിയമിച്ചത് ഈ ഉത്തരവ് കാറ്റില്‍ പറത്തിയാണ്. ആറുമാസം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണു ചെയ്തിരിക്കുന്നത്. ജയരാജനെ പുറത്താക്കിയ മുഖ്യമന്ത്രിക്കു ജലീലിനെ നിലനിര്‍ത്താന്‍ ഒരു അര്‍ഹതയുമില്ല. താരതമ്യപ്പെടുത്തിയാല്‍ ചെറിയ കുറ്റമാണു ജയരാജന്‍ ചെയ്തത്. ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കുമെന്നും ചെന്നിത്തല അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category