1 GBP = 91.80 INR                       

BREAKING NEWS

ഡോ. സുകുമാരന്‍ നായരുടെ അസിസ്റ്റന്റായി റോബോട്ടിക് ഓപ്പറേഷന് നേതൃത്വം നല്‍കിയതും മലയാളി ഡോക്ടര്‍; തസീ പിള്ള എന്ന സഹായി ഡോക്ടറുമായി തര്‍ക്കിച്ചത് വിചാരണയില്‍ വെളിപ്പെട്ടു; ന്യൂകാസില്‍ മെഡിക്കല്‍ നെഗ്ലിജന്‍സ് കേസ് വഴിത്തിരിവില്‍

Britishmalayali
kz´wteJI³

ബ്രിട്ടനിലെ ആദ്യത്തെ റോബോട്ടിക് സര്‍ജറിക്കിടെ രോഗി മരിക്കാനിടയായ മെഡിക്കല്‍ നെഗ്ലിജന്‍സ് കേസില്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ മലയാളി ഡോക്ടര്‍ സുകുമാരന്‍ നായര്‍ക്കെതിരെ കുരുക്ക് മുറുക്കി കൂടുതല്‍ വെളിപ്പെടുത്തലുകള്‍. വേണ്ടരീതിയില്‍ പഠിക്കാതെയാണ് സ്റ്റീഫന്‍ പെറ്റിത് എന്ന 69-കാരനില്‍ ഹൃദയവാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് മുതിര്‍ന്നതെന്ന് കഴിഞ്ഞദിവസം ഡോ. സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. ഓപ്പറേഷന്‍ തീയറ്ററില്‍ റോബോട്ടിന് ഉപയോഗിക്കുന്നത് സംബന്ധിച്ച് തര്‍ക്കം ഉണ്ടായെന്നും ആ പിരിമുറുക്കമാണ് പിഴവിനിടയാക്കിയതെന്നുമാണ് പുതിയ വെളിപ്പെടുത്തതല്‍.

ശസ്ത്രക്രിയയില്‍ ഡോ. സുകുമാരന്‍ നായരുടെ സഹായിയായി പ്രവര്‍ത്തിച്ച മറ്റൊരു മലയാളി ഡോക്ടര്‍ തസീ പിള്ളയാണ് ഈ ആരോപണം ഉന്നയിച്ചത്. റോബോട്ടിക് യൂണിറ്റില്‍നിന്നുള്ള ശബ്ദം കാരണം ശസ്ത്രക്രിയക്കിടെ സുകുമാരന്‍ നായരും തസീ പിള്ളയും തമ്മിലുള്ള ആശയവിനിമയം ബുദ്ധിമുട്ടേറിയതായെന്നും അവര്‍ പറഞ്ഞു. പെറ്റിതിന്റെ ശരീരത്തില്‍ വേണ്ട രീതിയിലല്ല തുന്നലുകള്‍ ഇട്ടിരിക്കുന്നതെന്ന് മനസ്സിലാക്കിയ തനിക്ക് ഓപ്പറേഷന്‍ തീയറ്ററില്‍ ശബ്ദമുയര്‍ത്തി സംസാരിക്കേണ്ടിവന്നുവെന്ന് സുകുമാരന്‍ നായരും വിചാരണയ്ക്കിടെ വ്യക്തമാക്കി.

വേണ്ടത്ര പരിചയമില്ലാതെയാണ് റോബോട്ടിക് സര്‍ജറിക്ക് താന്‍ മുതിര്‍ന്നതെന്ന് സുകുമാരന്‍ നായര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നടക്കാനറിയും മുമ്പ് ഓടാന്‍ ശ്രമിച്ചതാണ് ദുരന്തത്തിനിടയാക്കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ന്യൂകാസിലില്‍ നടക്കുന്ന വിചാരണ സുകുമാരന്‍ നായരുടെ മെഡിക്കല്‍ കരിയറിനുതന്നെ അന്ത്യം കുറിക്കുമെന്ന ആശങ്ക മറ്റു ഡോക്ടര്‍മാര്‍ക്കുണ്ട്. ബ്രിട്ടനിലെ ആദ്യത്തെ റോബോട്ടിക് സര്‍ജറിക്ക് ഇറങ്ങിപ്പുറപ്പെട്ട ധിഷണാശാലിയായ ഡോക്ടര്‍ ഇത്തരമൊരു കുരുക്കിലായത് മെഡിക്കല്‍ മേഖലയിലാകെ നിരാശയും വീഴ്ത്തിയിട്ടുണ്ട്.

റോബോട്ടിക് സര്‍ജറി നടത്താനുള്ള പരിശീലനം താന്‍ നേടിയിരുന്നില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു, പാരീസില്‍ നടന്ന പരിശീലനത്തിലും സ്വന്തം ആശുപത്രിയില്‍ നടന്ന പരിശീലനത്തിലും പങ്കെടുക്കാനായില്ല. ആ സമയത്തൊക്കെ മറ്റു ശസ്ത്രക്രിയകളുടെ തിരക്കിലായിരുന്നു താനെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. എന്നിട്ടും താന്‍ ഡാവിഞ്ചി റോബോട്ടിനെ ഉപയോഗിച്ച് വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് മുതിരുകയായിരുന്നു ശസ്ത്രക്രിയ കൈവിട്ടുതുടങ്ങിയെന്ന് വ്യക്തമായതോടെ, സാങ്കേതിക സഹായത്തിന് ഒപ്പം നില്‍ക്കേണ്ടിയിരുന്ന രണ്ടുപേര്‍ ഓപ്പറേഷന്‍ തീയറ്ററില്‍നിന്ന് പോവുകയും ചെയ്തു.

2015 ഫെബ്രുവരിയില്‍ ന്യൂകാസിലിലെ ഫ്രീമാന്‍ ഹോസ്പിറ്റലിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സാങ്കേതിക സഹായികള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞത്. റോബോട്ടിന്റെ ക്യാമറ പെറ്റിതിന്റെ ശരീരത്തില്‍നിന്നുള്ള ചോരവീണ് മൂടിയതോടെ, തനിക്കൊന്നും വ്യക്തമായി കാണാനായില്ലെന്നും അദ്ദേഹം പറയുന്നു. തുടര്‍ന്ന് റോബോട്ടിക് ശസ്ത്രക്രിയ ഉപേക്ഷിച്ച് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് മുതിരുകയായിരുന്നു. അപ്പോഴേക്കും പെറ്റിതിന്റെ ഹൃദയം തീര്‍ത്തും ദുര്‍ബലമായി കഴിഞ്ഞിരുന്നു.

ശസ്ത്രക്രിയക്കുശേഷം അതിഗുരുതരാവസ്ഥയിലായ പെറ്റിത് മാര്‍ച്ച് മൂന്നിനാണ് മരിക്കുന്നത്. ആശുപത്രിയിലുണ്ടായത് മെഡിക്കല്‍ നെഗ്ലിജന്‍സ് ആണെന്നുകാട്ടി പെറ്റിതിന്റെ ബന്ധുക്കള്‍ നിയമനടപടിക്ക് ഒരുങ്ങുകയായിരുന്നു. ബ്രിട്ടനിലെ പ്രശസ്തനായ ഹാര്‍ട്ട് സര്‍ജനായ സുകുമാരന്‍ നായര്‍ ഇപ്പോള്‍ സ്‌കോട്ട്‌ലന്‍ഡിലാണ് ജോലി ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category