1 GBP = 91.80 INR                       

BREAKING NEWS

സുഖമായി ഉറങ്ങുന്ന ഇന്ത്യക്കാരുടെ വീടുകള്‍ തകര്‍ത്ത് അര്‍ധരാത്രിയില്‍ പോലീസ് പരിശോധന; ഇന്റര്‍നെറ്റിലൂടെ കൊലപാതകികളും ബലാത്സംഗികളുമായി നടത്തിയ പ്രചാരണത്തില്‍ വീണ മാഞ്ചസ്റ്ററിലെ പോലീസ് ഇന്ത്യക്കാര്‍ക്ക് തലവേദനയാകുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

ന്ത്യക്കാരടക്കം ബ്രിട്ടനിലെ ഏഷ്യന്‍ വംശജരുടെ വീടുകളില്‍ അര്‍ധരാത്രി പോലീസ് നടത്തുന്ന വീടുകയറിയുള്ള പരിശോധന ജനങ്ങള്‍ക്ക് തലവേദനയാകുന്നു. ഏഷ്യന്‍ വംശജരായ ചില വ്യക്തികളെ ബാലപീഡകരായും കൊലപാതകികളായും ക്രിമിനലുകളായും ചിത്രീകരിക്കുന്ന വ്യാജപ്രചാരണമാണ് പോലീസിന്റെ നടപടിക്ക് പിന്നില്‍. അമേരിക്കയില്‍ പിറവിയെടുത്ത വ്യാജ ട്രോളാണ് ഈ അന്വേഷണത്തിലേക്ക് പോലീസിനെ നയിച്ചത്.

ആളുകളെ ബന്ദിയാക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നുവെന്ന സൂചനകള്‍ക്ക് പിന്നാലെയെത്തുന്ന പോലീസ് അര്‍ധരാത്രിയില്‍ വീടുകളുടെ വാതിലുകള്‍ തകര്‍ന്ന് അകത്ത് പ്രവേശിക്കുകയും പരിശോധന നടത്തുകയുമാണ്. അര്‍ധരാത്രിയിലെ പോലീസ് നടപടി വീടുകളിലെ കുട്ടികളുടെയും പ്രായമായവരുടെയും ഉറക്കം കെടുത്തുന്ന അവസ്ഥയിലായിട്ടുണ്ട്. കനത്ത പ്രതിഷേധമാണ് ഇതിനെതിരേ ഉയരുന്നത്.

അമേരിക്കയിലുള്ള ഒരു സ്ത്രീ നടത്തുന്ന പ്രചാരണമാണ് ഇത്തരം അന്വേഷണത്തിലേക്ക പോലീസിനെ തിരിച്ചുവിടുന്നതെന്ന് പോലീസ് അധികൃതര്‍ മാഞ്ചസ്റ്റര്‍ ഈവനിങ് ന്യൂസിനോടുപറഞ്ഞു. ഈ സ്ത്രീയുടെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കിയും 999 നമ്പരിലേക്ക് വിളിച്ച് തെറ്റായ കാര്യങ്ങളറിയിച്ചുമാണ് ഇവര്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നത്.

കിട്ടുന്ന വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പിക്കുകയല്ലാതെ പോലീസിന് വേറെ മാര്‍ഗമില്ലാത്തതിനാല്‍ പലപ്പോഴും നിരപരാധികളാണ് കുടുങ്ങുക. അര്‍ധരാത്രിയില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് പിന്നാലെ പോകുന്ന പോലീസ് വീടുകയറി പരിശോധന നടത്താന്‍ നിര്‍ബന്ധിതരാവുകയാണ്. ഒരുവര്ഷത്തോളമായി ഈ അമേരി്കന്‍ യുവതി മാഞ്ചസ്റ്റര്‍ പോലീസിന്റെ ഉറക്കം കെടുത്തുകയാണ്.

സോഷ്യല്‍ മീഡിയയില്‍നിന്ന് ഏഷ്യന്‍ വംശജരുടെ ചിത്രങ്ങളെടുത്ത് അവരെ കൊലപാതകികളായി ചിത്രീകരിക്കുന്ന ട്രോളുകള്‍ നിര്‍മിച്ചാണ് ഇവര്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നത്. പലപ്പോഴും സായുധരായ പോലീസ് സേന വീടുവളയുന്ന സന്ദര്‍ഭങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. ജീവിതം ദുഷ്‌കരമാക്കുന്ന ഇത്തരം പോലീസ് പരിശോധനകള്‍ക്കെതിരെ രംഗത്തുവരാനാണ് ഇവിടങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരടക്കമുള്ളവരുടെ തീരുമാനം.

ഇന്റര്‍നെറ്റിലൂടെ ഇവര്‍ നടത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പോലീസ് എത്തുന്നതെന്ന് ഇത്തരമൊരു അന്വേഷണത്തിന് ഇരയായ രംഗ്‌സീബ് നസീര്‍ പറയുന്നു. അര്‍ധരാത്രിയില്‍ 17 സായുധ പോലീസ് കാറുകളാണ് രംഗ്‌സീബിന്റെ വീടുവളഞ്ഞത്. 18-ഉം 21-ഉം വയസ്സുള്ള രണ്ട് മക്കളും 70 പിന്നിട്ട മാതാപിതാക്കളുമായി ജീവിക്കുന്ന വീട്ടിലേക്ക് സായുധ പോലീസ് അര്‍ധരാത്രിയിലെത്തിയാലുള്ള അവസ്ഥ എന്തായിരിക്കുമെന്നും രംഗ്‌സീബ് ചോദിക്കുന്നു.

കുട്ടികളെ പീഡിപ്പിക്കുന്നുവെന്നും ആളുകളെ ബന്ദിയാക്കി കൊലപ്പെടുത്തുന്നുവെന്നുമൊക്കെയുള്ള പരാതികളാണ് ഇവര്‍ രംഗ്‌സീബിനെതിരേ ഉയര്‍ത്തിയിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി രണ്ടുതവണ പോലീസ് സംഘം രംഗ്‌സീബിന്റെ വീട്ടിലെത്തി. 15-ഓളം തവണ ഫോണിലൂടെ ചോദ്യം ചെയ്യലിന് വിധേയനായെന്നും അദ്ദേഹം പറയുന്നു. സമാനമായ അനുഭവത്തിന് ഇരയായ വേറെയും കുടുംബങ്ങള്‍ മാഞ്ചസ്റ്ററിലുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category