1 GBP = 91.80 INR                       

BREAKING NEWS

നമ്മളും നിറവും മലയാളിക്ക് സമ്മാനിച്ച സംവിധായകന്‍ കമല്‍ പുതുമുഖങ്ങളെ തേടുന്നു; യുകെ മലയാളി യുവത്വത്തിന് മുന്‍ഗണന; ലക്ഷദ്വീപില്‍ സുഖവാസം ഉറപ്പ്

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: മലയാള സിനിമയില്‍ യുവത്വത്തെ എന്നും കൈപിടിച്ചുയര്‍ത്തിയ സ്റ്റാര്‍ സംവിധായകന്‍ കമല്‍ തന്റെ പുതിയ പ്രോജക്ടിലേക്കു പുതുമുഖങ്ങളെ തേടുന്നു. മാധവിക്കുട്ടിയുടെ കഥ പറഞ്ഞു വിവാദം സൃഷ്ടിച്ച ഈ വര്‍ഷത്തെ ആമി എന്ന ചിത്രത്തിന് ശേഷം അദ്ദേഹം ചെയ്യുന്ന പുതിയ സിനിമയിലേക്കാണ് പുതുമുഖങ്ങളെ തേടുന്നത്. ബ്രിട്ടനില്‍ ജീവിക്കുന്ന യുവത്വത്തിന് ചേരുന്ന കഥയ്ക്ക് വേണ്ടിയാണു ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും അദ്ദേഹം അന്വേഷിക്കുന്നത്. ബ്രിട്ടനിലെ മലയാളികള്‍ക്കിടയില്‍ ബ്രിട്ടീഷ് മലയാളിക്കുള്ള സ്വാധീനം കണക്കിലെടുത്തു ഈ സിനിമ വിശേഷം പങ്കിടാന്‍ ഉത്തമമായ മാധ്യമമാണ് ബ്രിട്ടീഷ് മലയാളി എന്ന നിലയിലാണ് പുതു മുഖം തേടി അഭിനേതാക്കളെ തിരഞ്ഞെടുക്കുന്ന കമ്പനി വാര്‍ത്തയ്ക്കായി സമീപിച്ചിരിക്കുന്നത്.

തുടര്‍ന്ന് കമലുമായി പ്രൊജക്റ്റിന്റെ വിശദംശങ്ങള്‍ തേടിയപ്പോഴാണ് തന്റെ സിനിമക്ക് പറ്റിയ മുഖം വിദേശത്തു ജീവിക്കുന്ന മലയാളികളില്‍ കണ്ടെത്താം എന്ന വിശ്വാസം അദ്ദേഹം പങ്കു വച്ചത്. പതിനഞ്ചിനും ഇരുപതിനും ഇടയില്‍ പ്രായമുള്ള അഭിനയ ശേഷിയുള്ള പെണ്‍കുട്ടികളെയും 22 നും 28 നും ഇടയില്‍ പ്രായമുള്ള ആണ്‍ കുട്ടികളുമാണ് സംവിധായകന്റെ മനസ്സില്‍ ഉള്ള കഥയ്ക്ക് തേടുന്നത്. എന്നും വെല്ലുവിളികള്‍ ഏറ്റെടുത്തു യുവത്വത്തിന്റെ പ്രസരിപ്പ് മലയാള സിനിമക്ക് നല്‍കിയിട്ടുള്ള കമല്‍ അവര്‍ക്കായി ചെയ്ത കുഞ്ചാക്കോ ബോബനും ശാലിനിയും ചേര്‍ന്ന നിറം, സിദ്ധാര്‍ഥ് ഭരതന്‍, ഭാവന എന്നിവര്‍ ഒന്നിച്ച നമ്മള്‍ തുടങ്ങിയ ചിത്രങ്ങള്‍ എക്കാലത്തെയും മലയാള സിനിമയിലെ നിറമുള്ള ചിത്രങ്ങളാണ്. കമലിന്റെ ഒട്ടുമിക്ക ചിത്രങ്ങളും ജനപ്രിയ ലേബലില്‍ തിയറ്ററുകള്‍ നിറഞ്ഞവയാണ് എന്ന പ്രത്യേകതയുമുണ്ട്.

മൂന്ന് പതിറ്റാണ്ടു മുന്‍പ് 1986 ലില്‍ മിഴിനീര്‍പൂവുകളില്‍ തുടങ്ങി ഈ വര്‍ഷത്തെ ആമി വരെയുള്ള നാല്പതിലേറെ ചിത്രങ്ങളില്‍ മൂന്നെണ്ണത്തിന് ദേശീയ അവാര്‍ഡും ഏഴെണ്ണത്തിന് സംസ്ഥാന അവാര്‍ഡും ലഭിച്ച അപൂര്‍വ റെക്കോര്‍ഡും അദ്ദേഹത്തിനൊപ്പമുണ്ട്. ഉള്ളടക്കം, മേഘമല്‍ഹര്‍, മധുരനൊമ്പരക്കാറ്റ്, മഴയെത്തും മുന്‍പേ, സെല്ലുലോയ്ഡ്, പെരുമഴക്കാലം, സ്വപ്നക്കൂട്, ഗ്രാമഫോണ്‍, പച്ചക്കുതിര, ഗസല്‍, ഉണ്ണികളേ ഒരു കഥപറയാം, ഓര്‍ക്കാപ്പുറത്തു, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, വിഷ്ണുലോകം, ശുഭയാത്ര തുടങ്ങി കമലിന്റെ  ട്രെന്റ് സെറ്റിങ് ചിത്രങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോയവ അപൂര്‍വ്വങ്ങളാണ്. മിനിമം ഗ്യാരന്റി എന്നതാണ് കമലിനെ വ്യത്യസ്തനാക്കുന്നതും ആരും തൊടാത്ത വിഷയങ്ങളില്‍ കൈവയ്ക്കാനുള്ള ധീരതയും കമല്‍ ചെയ്ത ചിത്രങ്ങളില്‍ നിറയെ കാണാം.

വിദേശ മലയാളി യുവത്വത്തില്‍ തന്റെ കഥാപാത്രങ്ങളെ തേടുന്ന കമല്‍ മറ്റു തടസങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പുതിയ ചിത്രത്തിന്റെ ജോലി തുടങ്ങാന്‍ ഉള്ള ഒരുക്കത്തിലാണ്. ലക്ഷദ്വീപ് കേന്ദ്രമാക്കിയായിരിക്കും സിനിമയുടെ ചിത്രീകരണം. കമല്‍ ചിത്രത്തിന് വേണ്ടി ആക്ട് മി ലൈക് എന്ന കമ്പനിയാണ് കാസ്റ്റിംഗ് കോള്‍ നടത്തിയിരിക്കുന്നത്. ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.

നിങ്ങളുടെ ഇമെയിലില്‍ ബ്രിട്ടീഷ് മലയാളി വാര്‍ത്തയില്‍ നിന്നും ലഭിച്ച വിവരമാണ് എന്നു പ്രത്യേകം ഉള്‍പ്പെടുത്തുവാന്‍ ശ്രമിക്കുക. പുതിയ സിനിമയുടെ പ്രത്യേകതകള്‍ മനസ്സിലാക്കി ഏതാനും പേര്‍ ഇതിനകം യുകെയില്‍ നിന്നും ബന്ധപ്പെട്ടതിനാല്‍ കൂടുതല്‍ യോജിച്ച മുഖങ്ങള്‍ തേടിയാണ് കമല്‍ സിനിമയുടെ വിശേഷങ്ങള്‍ ആക്ട് മി ലൈക് ബ്രിട്ടീഷ് മലയാളിയിലൂടെ പങ്കിടാന്‍ തയ്യാറായിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category