1 GBP = 90.80 INR                       

BREAKING NEWS

കാമുകിയുമായി പിരിയുംമുമ്പ് കാര്‍ഡ് ഡീറ്റെയില്‍സ് സ്വന്തമാക്കി; പുതിയ കാമുകിയുമായി വിദേശ ടൂറിന് പോകാന്‍ ഗാത്വിക്കില്‍ ക്യൂ നില്‍ക്കവെ അറസ്റ്റ് ചെയ്ത് പോലീസ്; ഒരു യുവതിയുടെ മധുരപ്രതികാരം ചര്‍ച്ചയാവുമ്പോള്‍

Britishmalayali
kz´wteJI³

ന്നെ തേച്ചിട്ടുപോയ കാമുകന് എയ്ഞ്ചല്‍ എക്‌സ്‌ഫോര്‍ഡ് എന്ന 29-കാരി കൊടുത്ത പണിയാണ് ഇപ്പോള്‍ ബ്രിട്ടീഷ്മാധ്യമങ്ങളിലെ ചൂടുള്ള ചര്‍ച്ചാവിഷയം. രണ്ടുമാസത്തോളം പ്രണയത്തിലായിരുന്ന മൈക്കല്‍ ഫെസന്‍ഫെല്‍ഡ് എന്ന 26-കാരനെയാണ് എയ്ഞ്ചല്‍ കുടുക്കിയത്. പ്രണയത്തിലായിരിക്കെ തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയ കാമുകനെ, അയാള്‍ പുതിയ കാമുകിയുമായി പാരീസിലേക്ക് ടൂര്‍പോകാന്‍ വിമാനത്താവളത്തില്‍ കാത്തു നില്‍ക്കവെയാണ് എയ്ഞ്ചല്‍ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചത്.

തമ്മില്‍ പിരിയുന്നതിന് മുമ്പൊരു ദിവസം തന്റെ പേഴ്‌സ് കാണാനില്ലെന്ന് പറഞ്ഞാണ് മൈക്കല്‍ റെസ്റ്റൊറന്റില്‍വെച്ച്  എയ്ഞ്ചലിന്റെ കാര്‍ഡ് ആവശ്യപ്പെട്ടത്. ഇതിലെ വിശദാംശങ്ങള്‍ മനസ്സിലാക്കിയ മൈക്കല്‍ പിന്നീട് എയ്ഞ്ചലിനെ സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. തന്റെ അക്കൗണ്ടില്‍നിന്ന് പണം ചോരുന്നുണ്ടെന്ന് മനസ്സിലാക്കിയ എയ്ഞ്ചല്‍ പിന്നീടാണ് മൈക്കലാണ് ഇതിന് പിന്നിലെന്ന് മനസ്സിലാക്കിയത്. പൂക്കളും ഹോട്ടല്‍ മുറികളുമൊക്കെ ബുക്ക് ചെയ്ത വകയിലായിരുന്നു ആദ്യം പണം നഷ്ടമായത്.

പാരീസിലേക്കുള്ള വിമാനടിക്കറ്റുകളും അവിടെ ഹോട്ടല്‍ മുറി ബുക്ക് ചെയ്തതിനും തന്റെ അക്കൗണ്ടില്‍നിന്ന് പണം പോയതോടെ എയ്ഞ്ചല്‍ മൈക്കലിനെ കുടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ ചെലവില്‍ പ്രണയിച്ച് നടന്ന മുന്‍കാമുകനെ പാരീസിലേക്ക് വിമാനം കാത്തുനില്‍ക്കവെ പോലീസിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിക്കുകയായിരുന്നു. തുടര്‍ന്ന് താന്‍ വഞ്ചിക്കപ്പെട്ടതെങ്ങനെയെന്ന കഥ എയ്ഞ്ചല്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയും ചെയ്തു.

ഒക്ടോബര്‍ അഞ്ചിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 22-ന് കാംബര്‍വെല്‍ ഗ്രീന്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്കെതിരെ പണാപഹരണവും വഞ്ചനയുമടക്കമുള്ള കുറ്റമാണ് ചുമത്തിയിട്ടുള്ളത്. 26 ആ്‌ഴ്ചത്തെ തടവിന് ശിക്ഷിച്ച ഇയാള്‍ക്ക് രണ്ടുവര്‍ഷത്തെ നല്ലനടപ്പ് ശിക്ഷയും വിധിച്ചിട്ടുണ്ട്. 150 മണിക്കൂര്‍ സാമൂഹിക സേവനവും ചെയ്യണം. എയ്ഞ്ചലിന് നഷ്ടമായ തുക മൈക്കലില്‍നിന്ന് തിരിച്ചുപിടി്ക്കാനും കോടതി നിര്‍ദേശിച്ചു.

രണ്ടോ മൂന്നോ മാസം മാത്രമാണ് താനും മൈക്കലും പ്രണയത്തിലായിരുന്നതെന്ന് എയ്ഞ്ചല്‍ പറഞ്ഞു. ലാംബെര്‍്തില്‍ ഡന്റല്‍ ഹൈജീനിസ്റ്റായി ജോലി ചെയ്യുന്ന എയ്്ഞ്ചല്‍ താന്‍ നേരിട്ട വഞ്ചന കടുത്ത മനോവിഷമമുണ്ടാക്കിയെന്ന് പറഞ്ഞു. നല്ല മനസ്സിനുടമയാണെന്ന് കണ്ടാണ് താന്‍ മൈക്കലുമായി അടുത്തതെന്നും ഇതുപോലൊരു തിരിച്ചടി നേരിടുമെന്ന് കരുതിയില്ലെന്നും അവര്‍ ട്വീറ്റ് ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category