1 GBP = 91.80 INR                       

BREAKING NEWS

ലീഡ്‌സിലെ സീറോ മലബാര്‍ സഭാ പള്ളിക്കു നേരെ ആക്രമണം; ഗേറ്റും ആനവാതിലും ഗ്ലാസ് ജനാലകളും തകര്‍ത്തു; വിവരം അറിഞ്ഞു നൂറുകണക്കിന് വിശ്വാസികള്‍ തടിച്ചു കൂടി; കേസെടുത്ത് പൊലീസ്

Britishmalayali
kz´wteJI³

ലീഡ്സിലെ സീറോ മലബാര്‍ ദേവാലയമായ സെന്റ് ഫിന്‍ഫേസ് ചര്‍ച്ചിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ഇന്നലെ രാത്രി എട്ടു മണിയോടു കൂടി ഒരു പറ്റം ലഹരിക്ക് അടിമകളായ യുവാക്കളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഇവരുടെ ആക്രമണത്തില്‍ ദേവാലയത്തിന്റെ മുന്‍ ഗേറ്റും ആനവാതിലു ഉള്‍വശത്തെ ഗ്ലാസുകൊണ്ടുള്ള വാതിലും തകര്‍ന്നു. സീറോ മലബാര്‍ സഭയുടെ ലീഡ്സ് രൂപതാ ചാപ്ലിയനായ ഫാ. മാത്യു മുളയോലി പ്രാര്‍ത്ഥനാ യോഗത്തിനായി പുറത്തുപോയ സമയത്താണ് ദേവാലയത്തിലേക്ക് അക്രമികള്‍ അതിക്രമിച്ച് കയറി വാതിലുകള്‍ തകര്‍ത്തത്. മറ്റു നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല.

ഫാ. മാത്യു മുളയോലിയുടെ പരാതിയേ തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയത്. അര്‍ദ്ധരാത്രി വൈകിയും തെളിവെടുപ്പുകളും മറ്റു നടപടിക്രമങ്ങളും തുടര്‍ന്നു. ആക്രമണ വിവരം അറിഞ്ഞ് സ്ത്രീകളും കുട്ടികളും അടക്കം നൂറുക്കണക്കിന് വിശ്വാസികളാണ് പള്ളി പരിസരത്ത് തടിച്ചു കൂടിയത്.

കഴിഞ്ഞ ദിവസവും ഇത്തരത്തിലൊരു ആക്രമണം ഉണ്ടായതായി ഫാ. മാത്യു മുളയോലി വ്യക്തമാക്കി. അന്നു നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് അടിച്ചു പൊട്ടിക്കുകയായിരുന്നു ചെയ്തത്. അതു സംബന്ധിച്ചുള്ള അന്വേഷണം നടത്തിവരവേയാണ് പള്ളിക്കു നേരെ ആക്രമണം ഉണ്ടായത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. അക്രമികള്‍ പിടികൂടാന്‍ സഹായകമായ സിസിടിവി ദൃശ്യങ്ങള്‍ ദേവാലയത്തിന് സമീപ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനു പുറമെ അക്രമികള്‍ക്ക് എതിരെ സാക്ഷിമൊഴികളുമായി ഇംഗ്ലീഷ് സമൂഹത്തില്‍ നിന്നും പലരും മുന്നോട്ട് വന്നതും ശ്രദ്ധേയമായി.

കഴിഞ്ഞ നാല് വര്‍ഷക്കാലമായി ലീഡ്സിലെ സെന്റ് ഫിന്‍ഫേസ് ദേവാലയം സീറോമലബാര്‍ സഭയുടെ കൈവശമാണ്. ലീഡ്സിലും പരിസര പ്രദേശങ്ങളിലുമുള്ള സീറോ മലബാര്‍ സഭാ വിശ്വാസികളുടെ വിശ്വാസനിഷ്ട അടുത്തറിഞ്ഞ ലീഡ്സ് രൂപതയാണ് സെന്റ് ഫിന്‍ഫേസ് ചര്‍ച്ച് സീറോ മലബാര്‍ സഭാ വിശ്വാസികള്‍ക്കായി വിട്ടുനല്‍കിയത്. വിവിധ ആരാധനാ കേന്ദ്രങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് സഭാ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്തി ബ്രിട്ടനില്‍ മൊത്തത്തില്‍ മാതൃകയായതാണ് ലീഡ്സിലെ സീറോ മലബാര്‍ സഭ.

എല്ലാ ദിവസവും സീറോ മലബാര്‍ സഭാ റീത്തില്‍ ദിവ്യബലിയുള്ള ദേവാലയത്തിലെ വേദപഛനവും മറ്റ് ആത്മീയ സംഘടനകളും വളരെ കാര്യക്ഷമമായിട്ടാണ് നടക്കുന്നത്. യു.കെയിലെമ്പാടും ശ്രദ്ധിക്കപ്പെട്ട ദേവാലയത്തിലെ പ്രവര്‍ത്തനങ്ങള്‍ ലീഡ്സിലും പരിസരങ്ങളിലുമുള്ള വിശ്വാസികള്‍ അഭിമാനമായാണ് കൊണ്ടുനടന്നിരുന്നത്. അതുകൊണ്ടു തന്നെ ദേവാലയത്തിന് നേരെ നടന്ന അതിക്രമം വിശ്വാസികളെ ആകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category