1 GBP = 91.80 INR                       

BREAKING NEWS

ആട്ടച്ചിത്തിരയിലെ നീക്കങ്ങളെല്ലാം പൊളിഞ്ഞത് സര്‍ക്കാറിന്റെയും മനസു മാറ്റിയോ? കോടതി വിധിക്ക് ശേഷം ഉണ്ടായ സംഭവങ്ങള്‍ സുപ്രീംകോടതിയെ ധരിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡിന് അനുമതി നല്‍കി സര്‍ക്കാര്‍; റിവ്യൂ ഹര്‍ജിയില്‍ പങ്കുചേരില്ലെങ്കിലും കോടതി വിധി നടപ്പിലാക്കാനുള്ള പ്രായോഗിക തടസങ്ങള്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചേക്കും; പുറത്തെ നിലപാടും അകത്തെ നിലപാടും രണ്ടായി തുടര്‍ന്ന് സര്‍ക്കാര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: യുവതീപ്രവേശന വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ച സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പിലാക്കാന്‍ പാടുപെടുന്ന കാഴ്ച്ചയാണ് ആട്ടച്ചിത്തിരക്ക് ശബരിമല നട തുറന്നപ്പോള്‍ കേരളം കണ്ടത്. സന്നിധാനത്തെ സര്‍വ നിയന്ത്രണങ്ങളും പൊലീസിന് കൈവിട്ടു പോയി. ഒടുവില്‍, ഈ വിഷയത്തില്‍ പിടിവാശി ഉപേക്ഷിച്ച് സര്‍ക്കാര്‍ സമവായ പാതയില്‍ നീങ്ങുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതോടെ സുപ്രീംകോടതിയില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കിയാല്‍ യുവതി പ്രവേശന കാര്യത്തിലെ പ്രായോഗിക ബുദ്ധിമുട്ട് ദേവസ്വം ബോര്‍ഡ് വഴി അറിയിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഈ വിഷയത്തില്‍ രണ്ട് നിലപാട് കൈക്കൊള്ളുന്ന വിധത്തിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്.

യുവതീപ്രവേശം സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജി 13 ന് സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ കോടതിവിധിക്കു ശേഷമുള്ള ശബരിമലയിലെ സ്ഥിതി അറിയിക്കാന്‍ ദേവസ്വം ബോര്‍ഡ് ഇന്നലെ തീരുമാനിച്ചിട്ടുണ്ട്. അതേസമയം യുവതീപ്രവേശ വിഷയത്തില്‍ ബോര്‍ഡിന്റെ നിലപാട് എന്താകണമെന്നതില്‍ വ്യക്തത കൈവന്നിട്ടില്ല. ഇതിനായി ചീഫ് എക്സിക്യൂട്ടിവ് എന്ന നിലയില്‍ ദേവസ്വം കമ്മിഷണറെ ചുമതലപ്പെടുത്തിയെങ്കിലും അദ്ദേഹം മറുപടി നല്‍കിയിട്ടില്ല. നാളെ വീണ്ടും യോഗം ചേരുമ്പോള്‍ ഇക്കാര്യത്തില്‍ നിലപാടു രൂപപ്പെടുമെന്നാണു ബോര്‍ഡിന്റെ പ്രതീക്ഷ. ദേവസ്വം കമ്മിഷണര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ 12 ന് ഡല്‍ഹിയില്‍ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. . നിര്‍ണായക വിഷയങ്ങളിലെ തീരുമാനം നാളത്തേക്കു മാറ്റി.

മണ്ഡല മകരവിളക്ക് ഉല്‍സവ ഒരുക്കങ്ങളാണ് ഇന്നലെ പ്രധാനമായും ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്തത്. ചിത്തിര ആട്ടവിളക്ക് ഉല്‍സവത്തോടനുബന്ധിച്ചുണ്ടായ വിവാദങ്ങളെക്കുറിച്ച് അനൗദ്യോഗിക ചര്‍ച്ചയും നടന്നു. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുന്നതു മുന്‍ വര്‍ഷങ്ങളിലും ഉണ്ടായിട്ടുണ്ടെന്നും ഇത്തവണത്തെ പ്രത്യേക സാഹചര്യത്തിലാണ് ഇതു വിവാദമായതെന്നും ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ് പറഞ്ഞു.

നട അടച്ചിടുന്നതു സംബന്ധിച്ചു തന്ത്രി കണ്ഠര് രാജീവര് തന്റെ അഭിപ്രായം തേടിയെന്നു ബിജെപി പ്രസിഡന്റ് അവകാശപ്പെട്ട സാഹചര്യത്തില്‍ തന്ത്രിയോടു രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടതു ശിക്ഷിക്കാനോ അവഹേളിക്കാനോ അല്ല. തന്ത്രിയുടെ വ്യക്തിത്വത്തിനും വിശ്വാസ്യതയ്ക്കും മങ്ങലേല്‍പ്പിക്കുന്ന വ്യാജപ്രചാരണമാണോ ഇതെന്ന നിലയില്‍ അദ്ദേഹത്തിന്റെ മറുപടിയാണു ചോദിച്ചതെന്നും യോഗം വിശദീകരിച്ചു. നിലയ്ക്കല്‍ സമ്പൂര്‍ണ ഇടത്താവളമാക്കി വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ വേഗം വര്‍ധിപ്പിക്കും. പമ്പയിലെയും സന്നിധാനത്തെയും നിയമവിരുദ്ധഅനധികൃത നിര്‍മ്മാണങ്ങള്‍ എത്രയും വേഗം പൊളിച്ചുനീക്കാനും തീരുമാനിച്ചു.

മണ്ഡലമാസ തീര്‍ത്ഥാടനത്തിന് എട്ട് ദിവസം മാത്രം ശേഷിക്കെ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കാര്യവും കോടതിയെ ധരിപ്പിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. പ്രളയക്കെടുതിയെ കുറിച്ചുള്ള കാര്യങ്ങളെയും ഇതിന് മറയാക്കും. ആവശ്യത്തിന് ശൗചാലയങ്ങളും കുടിവെള്ള സൗകര്യവും രണ്ട് സ്ഥലത്തുമായില്ല. പമ്പാ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞ് നീങ്ങുകയാണ്.

നവംബര്‍ 16നാണ് മണ്ഡലമാസ തീര്‍ത്ഥാടനം ആരംഭിക്കുന്നത്. പ്രളയാനന്തരം തകര്‍ന്ന പമ്പയുടെ പുനരുദ്ധരണം പക്ഷെ ഇനിയും എങ്ങുമെത്തിയില്ല. 500 ല്‍ താഴെ ശൗചാലയങ്ങള്‍ മാത്രമാണ് പമ്പയിലെ ടോയ്ലെറ്റ് കോംപ്ലക്സ്ലിലുള്ളത്. താത്കാലികമായി നൂറോളം ശൗചലായങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. വിരിവെക്കാന്‍ പന്തലില്ല. അന്നദാനമണ്ഡപവും പ്രളയത്തില്‍ തകരാതെ ശേഷിച്ച കെട്ടിടവും ഇതിനായി ഉപയോഗിക്കാനാണ് തീരുമാനം പക്ഷെ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുമ്പോള്‍ ഇതൊന്നും പര്യാപ്തമാകില്ല.

ചിത്തിര ആട്ടവിശേഷത്തിനായി 15000 തീര്‍ത്ഥാടകര്‍ എത്തിയപ്പോഴും വെള്ളപ്രശ്നം ശൗചാലങ്ങളുടെ കുറവും നേരിട്ടിരുന്നു. നിലക്കല്‍ പ്രധാന ഇടത്താവളത്തില്‍ ആയിരത്തോളം ശൗചാലയങ്ങളുണ്ട്. എന്നാല്‍ വെള്ളമാണ് ഇവിടെയും പ്രതിസന്ധി. പമ്പയിലെ സ്നാനഘട്ടം മണ്ണിനടയില്‍ ആയതിനാല്‍ മണല്‍ ചാക്ക് നിരത്ത് താത്കാലിക സ്നാനഘട്ടം തയ്യാറാക്കുമെന്നറിയിച്ചിരുന്നെങ്കിലും അതും ഒന്നുമായില്ല. കൂനാര്‍ ജലസംഭരണിയുടെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കാത്തതിനാല്‍ സന്നിധാനത്തും ഇക്കുറി കുടിവെള്ള പ്രശ്നമുണ്ടാകുമെന്ന് ആശങ്ക ഉയരുന്നുണ്ട്. ഇക്കാര്യങ്ങള്‍ കോടതിയെ ധരിപ്പിക്കാനും ദേവസ്വം ബോര്‍ഡ് ഒരുങ്ങുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category