1 GBP = 91.80 INR                       

BREAKING NEWS

നിങ്ങള്‍ അവിടെയിരിക്കണം... നിങ്ങള്‍ വ്യാജവാര്‍ത്തക്കാരനാണ്... എങ്ങനെ പെരുമാറണം എന്നറിയാത്തവനാണ്... സിഎന്‍എന്‍ റിപ്പോര്‍ട്ടറോട് പത്രസമ്മേളനത്തില്‍ തട്ടിക്കയറി ട്രംപ്; മൈക്ക് പിടിച്ചുവാങ്ങി ട്രംപിന്റെ ജീവനക്കാരി; പത്രസമ്മേളനം നിര്‍ത്തി ഇറങ്ങിപ്പോകാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ്; മുഖ്യമന്ത്രി പിണറായി വിജയനോട് ഭവ്യതയോടെ ചോദ്യങ്ങള്‍ ചോദിക്കുന്നത് കണ്ടുശീലിച്ചവര്‍ക്ക് ഈ പത്രസമ്മേളന വീഡിയോ മറക്കാനായെന്ന് വരില്ല

Britishmalayali
kz´wteJI³

ധികാരത്തിലേറിയ കാലം മുതല്‍ക്ക് മാധ്യമപ്രവര്‍ത്തകരോട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അത്ര നല്ല ബന്ധമല്ല. തനിക്കെതിരേ വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നുവെന്ന ആരോപണം അദ്ദേഹം മുന്‍നിര മാധ്യമങ്ങള്‍ക്കെതിരേ പോലും ഉന്നയിച്ചിട്ടുണ്ട്. ഇന്നലെ മിഡ്-ടേം തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സിഎന്‍എന്‍ റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മുന്നില്‍ പ്രകോപിതനായ ട്രംപ്, പത്രസമ്മേളനം നിര്‍ത്തി ഇറങ്ങിപ്പോകാനും തുനിഞ്ഞു. റിപ്പോര്‍ട്ടറുടെ മൈക്ക് ട്രംപിന്റെ സഹായി തട്ടിപ്പറിക്കുന്നതിനും വൈറ്റ് ഹൗസിലെ മീഡിയാ റൂം വേദിയായി.

മിഡ് ടേം തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേടിയത് ചരിത്രവിജയമാണെന്ന് ട്രംപ് അവകാശപ്പെട്ടു. വിജയത്തിന്റെ ക്രെഡിറ്റ് സ്വയം അവകാശപ്പെട്ട് ട്രംപ് മുന്നേറവെയാണ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ അഭയാര്‍ഥികള്‍ കൂട്ടത്തോടെ വരുന്നത് അധിനിവേശമാണെന്ന ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശത്തെക്കുറിച്ച സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ ജിം അക്കോസ്റ്റ ചോദിച്ചത്. ഇതോടെ ട്രംപ് പ്രകോപിതനാവുകയായിരുന്നു. എന്നെ രാജ്യം ഭരിക്കാന്‍ അനുവദിക്കാത്തത് എന്താണെന്ന് ചോദിച്ചുകൊണ്ട് തുടങ്ങിയ ട്രംപ് പിന്നീട് അക്കോസ്റ്റയ്ക്കുനേരെ വിരല്‍ചൂണ്ടി കത്തിക്കയറി.

അക്കോസ്റ്റ വീണ്ടും ചോദ്യങ്ങള്‍ക്ക് മുതിര്‍ന്നപ്പോള്‍ വൈറ്റ് ഹൗസ് ജീവനക്കാരിയെത്തി അദ്ദേഹത്തില്‍നിന്ന് മൈക്ക് തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതും കണ്ടു. റഷ്യയുടെ ഇടപെടലില്‍ ട്രംപിന് ആശങ്കയുണ്ടോ എന്ന ചോദ്യം കൂടിയായതോടെ ട്രംപ് പൊട്ടിത്തെറിക്കുകയായിരുന്നു. നിങ്ങളെപ്പോലൊരു മാധ്യമപ്രവര്‍ത്തകന്‍ അവിടെ ജോലിചെയ്യുന്നതില്‍ സിഎന്‍എന്‍ ലജ്ജിക്കേണ്ടതാണെന്ന് ട്രംപ് പറഞ്ഞു. നിങ്ങള്‍ മര്യാദയില്ലാത്തവനാണ്. അപകടകാരിയാണ്. സാറ ഹക്കബിയെ നിങ്ങള്‍ എന്താണ് ചെയ്തതെന്ന് എനിക്കറിയാം എന്നൊക്കെ പറഞ്ഞുകൊണ്ട് ട്രംപ് പത്രസമ്മേളനം നിര്‍ത്തി ഇറങ്ങിപ്പോകാനും ശ്രമിച്ചു.

ഇതിനിടെ, മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയിരുന്നു. ഇതിന് മറുപടി പറയുന്നതിനിടെയും ട്രംപ് ഇടയ്ക്കിടെ അക്കോസ്റ്റയോടുള്ള ദേഷ്യം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ഇതിനിടെ വീണ്ടും അക്കോസ്റ്റ ചോദ്യവുമായി എഴുന്നേറ്റപ്പോള്‍ നിങ്ങള്‍ അവിടെയിരിക്കൂ എന്നാശ്യപ്പെട്ട ട്രംപ്, നിങ്ങള്‍ വ്യാഡവാര്‍ത്തയെഴുതുന്നയാളാണെന്നും രാജ്യത്തെ ജനങ്ങളുടെ ശത്രുവാണെന്നും ആരോപിച്ചു.
മിഡ്‌ടേം തിരഞ്ഞെടുപ്പില്‍ സെനറ്റിലെ ഭൂരിപക്ഷം നിലനിര്‍ത്താനായത് തന്റെ നേട്ടമാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ട്രംപ് പത്രസമ്മേളനം തുടങ്ങിയത്. 1962-ല്‍ പ്രസിഡന്റ് കെന്നഡിയാണ് ഒടുവില്‍ ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഡമോക്രാറ്റുകള്‍ക്ക് മുന്നില്‍ അടിയറവ് പറയേണ്ടിവന്നെങ്കിലും 54 സീറ്റോടെ സെനറ്റിലെ ഭൂരിപക്ഷമുയര്‍ത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സാധിച്ചു. പ്രതിനിധി സഭയില്‍ ഡമോക്രാറ്റുകള്‍ക്ക് 238 സീറ്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 197 സീറ്റുമാണ് ലഭിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category