1 GBP = 91.80 INR                       

BREAKING NEWS

മതനിന്ദാ കുറ്റത്തിന് അറസ്റ്റിലായ പാക്കിസ്ഥാന്‍ വനിത ആസിയാ ബീവി ജയില്‍ മോചിതയായി; പാക്കിസ്ഥാന് ഒന്നടങ്കം വെറുക്കപ്പെട്ടവളായി മാറിയ ആസിയയുടെ മോചനം മതമൗലിക വാദികളുടെ കൊലവിളികള്‍ക്ക് നടുവിലേക്ക്; അതീവ സുരക്ഷയില്‍ ഇസ്ലാമാബാദിലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയ ആസിയ ഏത് നിമിഷവും കൊല്ലപ്പെടാം: വിമാനത്താവളത്തിന് അടുത്തേക്ക് മാറിയ ആസിയ ഇനിയൊരു ആക്രമണമമുണ്ടായാല്‍ ഇറ്റലിയിലേക്കോ നെതര്‍ലന്റിലേക്കോ പറക്കും

Britishmalayali
kz´wteJI³

ഇസ്ലാമബാദ്: മതനിന്ദാ കുറ്റത്തിന് പാക്കിസ്ഥാന് ഒന്നടങ്കം വെറുക്കപ്പെട്ടവളായി മാറിയ ആസിയ ബീവി ജയില്‍ മോചിതയായി. ബുധനാഴ്ച രാത്രി മുള്‍ട്ടാനിലെ ജയിലില്‍നിന്നും പുറത്തിറങ്ങിയ ആസിയയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറിതയാണ് റിപ്പോര്‍ട്ട്. ആക്രമണം ഉണ്ടായേക്കുമെന്ന് ഭയന്നാണ് ആസിയയെ രാജ്യത്തിന്റെ മറ്റൊരു ഭാഗത്തേക്ക് മാറ്റിയത്. ജയിലില്‍ നിന്നും സ്വതന്ത്രയായ ആസിയ തലസ്ഥാനമായ ഇസ്ലാമബാദിലെ വിമാനത്താവളത്തിന് സമീപത്തേക്കാണ് നീങ്ങിയത്. ആസിയയെ ഇവിടെ സുരക്ഷിതമായി കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതായാണ് വിവരം.

ബുധനാഴ്ച രാത്രി ജയില്‍ മോചിതയായ ആസിയ ജയിലില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ പാക്കിസ്ഥാന്‍ പട്ടാളം റോഡിന് കനത്ത സുരക്ഷ ഒരുക്കുകയും ആസിയയെ ഇസ്ലാമബാദ് വിമാനത്താവളത്തിന് സമീപത്തെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായുമാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച ആസിയയുടെ അഭിഭാഷകന്‍ രാജ്യം വിടുകയും നെതര്‍ലന്‍ഡില്‍ അഭയും തേടുകയും ചെയ്തിരുന്നു. ഈ അഭിഭാഷകന്‍ തന്നെയാണ് ആസിയ ജയില്‍ മോചിതയായ വിവരം അറിയിച്ചത്. ഇതിന് പിന്നാലെ ആസിയയുടെ ജയില്‍ മോചനം സര്‍ക്കാരും സ്ഥിരീകരിച്ചു.

ആസിയ താമസിക്കുന്ന രഹസ്യ കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായാല്‍ ആസിയ ഇവിടെ നിന്നും പറക്കും. അതിനാല്‍ തന്നെയാണ് ആസിയയെ വിമാനത്താവളത്തിന് സമീപത്ത് താമസിപ്പിച്ചിരിക്കുന്നത്. ഏത് നിമിഷവും മരണം തേടി എത്തുമെന്ന ഭയത്തോടെ തന്നെയാണ് ആസിയ ഇവിടെ താമസിക്കുന്നത്. അനിഷ്ഠ സംഭവങ്ങള്‍ എന്തെങ്കിലും ഉണ്ടായാല്‍ ആസിയയും കുടുംബവും ഇവിടെ നിന്നും പറക്കും. എന്നാല്‍ മാതൃരാജ്യത്തു നിന്നും എങ്ങോട്ട് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ആയിട്ടില്ല. ഇറ്റലിയിലേക്കോ ആസിയയുടെ അഭിഭാഷകന്‍ അഭയം തേടിയ നെതര്‍ലന്റിലേക്കോ ആവും ആസിയയും കുടുംബവും പറക്കുക എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇറ്റാലിയന്‍ വിദേശ കാര്യമന്ത്രാലയം ആസിയയേയും കുടുംബത്തേയും മാറ്റിപാര്‍പ്പിക്കുന്നതിന് മുന്‍കൈ എടുക്കുന്നുണ്ട്. ഇറ്റാലിയന്‍ സര്‍ക്കാര്‍ വര്‍ഷങ്ങളായി ആസിയയുടെ കേസ് സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ആദ്യം പോപ്പ് ഫ്രാന്‍സിസും ആസിയയുടെ കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇറ്റാലിയന്‍ സര്‍ക്കാര്‍ അഭയം നല്‍കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. കൂടാതെ ജര്‍മനിയും അമേരിക്കയും ബ്രിട്ടനുമായും അഭയം ചോദിച്ച് ആസിയയുടെ കുടുംബം ബന്ധപ്പെട്ടിരുന്നു. പാക്കിസ്ഥാന്‍ സര്‍ക്കാരും ആസിയയ്ക്കും കുടുംബത്തിനും അഭയം നല്‍കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമേരിക്ക ഇക്കാര്യത്തില്‍ ഇതുവരെ അനുകൂലമായ തീരുമാനം എടുത്തിട്ടില്ല. ആസിയയ്ക്ക് അഭയം നല്‍കുന്നതിന് ട്രംപ് ഭരണ കൂടം തയ്യാറായാല്‍ എത് നിമിഷവും ഇവര്‍ ഇസ്ലാമബാദില്‍ നിന്നും അമേരിക്കയിലേക്കു പറന്നേക്കും.

2009ലാണ് ആസിയ അറസ്റ്റിലാകുന്നതിന് ആസ്പദമായ സംഭവം നടക്കുന്നത്. അയല്‍വാസികളായ മുസ്ലിം സ്ത്രീകള്‍ക്കൊപ്പം ഒരു തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്നു ആസിയ. ക്രിസ്ത്യാനിയായ ആസിയ ഉപയോഗിച്ച പാത്രത്തിലെ വെള്ളം കുടിക്കുന്നത് ഈ മുസ്ലിം സ്ത്രീകള്‍ നിഷേധിച്ചു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ മുഹമ്മദ് നബിയെ ആസിയ അപമാനിച്ചു സംസാരിച്ചു എന്നാണ് ആരോപണം. സംഭവം നടന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രവാചകനെ അധിക്ഷേപിച്ചു എന്ന് പറഞ്ഞ് ജനക്കൂട്ടം ആസിയയെ കുറ്റക്കാരിയാക്കുന്നത്. 2010ല്‍ ആസിയയെ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. അഞ്ച് മക്കളുടെ അമ്മയായ ആസിയ പ്രവാചകനെ നിന്ദിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കുടുംബം പറഞ്ഞെങ്കിലും അത് ചെവിക്കൊണ്ടില്ല. ഇസ്ലാമിനെ അപമാനിക്കുന്നത് പാക്കിസ്ഥാന്‍ നിയമ പ്രകാരം ശിക്ഷാര്‍ഹമാണ്.

കഴിഞ്ഞ എട്ടു വര്‍ഷമായി ജയിലാണ് ആസിയയുടെ ലോകമെങ്കിലും പുറത്തു നടക്കുന്ന കൊലവിളികള്‍ കാരണം പുറംലോകത്തേക്ക് ഇറങ്ങാന്‍ ആസിയയ്ക്കും പേടിയാണ്. നിരക്ഷരര്‍ മുതല്‍ വിദ്യാഭ്യാസ സമ്പന്നരായവര്‍ വരെ ആസിയയ്ക്ക് നേരെ കൊലവിളികളുമായി തെരുവിലിറങ്ങി. സുപ്രീംകോടതി വിധി ആസിയയ്ക്ക് അനുകൂലമായിട്ടും ഒരു പാവപ്പെട്ട സ്ത്രീയെ അങ്ങനങ്ങ് വെറുതെ വിടാന്‍ പാക്കിസ്ഥാനിലെ നിഷ്‌കളങ്കരായ ഭക്തര്‍ക്ക് തീരെ മനസ്സില്ല. തെഹ്രിക്-ഇ-ലബെക്ക് എന്ന് പേരുള്ള സംഘനടയാണ് ആസിയയുടെ മരണത്തിന് മുറവിളി കൂട്ടി മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ആസിയയുടെ മരണത്തില്‍ കുറഞ്ഞൊന്നും പാവപ്പെട്ട വിശ്വാസികള്‍ ആഗ്രഹിക്കുന്നുമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category