1 GBP = 91.80 INR                       

BREAKING NEWS

പുരയ്ക്ക് തീ പിടിച്ചതുപോലെ ട്രംപ്: ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അറ്റോര്‍ണി ജനറലിനെ പടിക്കുപുറത്താക്കി; ജെഫ് സെഷന്‍സിന് പകരം ഇനി മാറ്റ് വിറ്റാക്കര്‍ക്ക് ചുമതല; ട്രംപിന്റെ നീക്കം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷണത്തിന് കടിഞ്ഞാണിടാന്‍; ഭരണഘടനാ പ്രതിസന്ധിയുണ്ടാകുമെന്ന് ഡെമോക്രാറ്റുകള്‍

Britishmalayali
kz´wteJI³

 

വാഷിങ്ടണ്‍: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പില്‍, തിരിച്ചടിയേറ്റതിന് പിന്നാലെ അറ്റോര്‍ണി ജനറലിനെ പുറത്താക്കി ട്രംപ് വാശി തീര്‍ത്തു. ജെഫ് സെഷന്‍സിനാണ് ജോലി തെറിച്ചത്. പകരം വരുന്നത് സെഷന്‍സിന്റെ ചീഫ് ഓഫ് സ്റ്റാഫ് മാറ്റ് വിറ്റാക്കര്‍. 2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിന് കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക കോണ്‍സലായ റോബര്‍ട്ട് മുള്ളറെ തുറന്നു വിമര്‍ശിക്കാറുള്ളയാളാണ് മാറ്റ് വിറ്റാക്കര്‍.

ചൊവ്വാഴ്ചത്തെ തിരഞ്ഞെടുപ്പിന് ശേഷം ജെഫ് സെഷന്‍സിന് കാലാവധി നീട്ടി നല്‍കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പുതിയ നിയമനം ട്വീറ്റ് വഴിയാണ് ട്രംപ് അറിയിച്ചത്. മുള്ളറുടെ മേല്‍നോട്ട ജോലി ഇനി മാറ്റ് വിറ്റാക്കര്‍ക്കായിരിക്കും. നേരത്തെ തന്നെ ഈ മേല്‍നോട്ട ജോലിയില്‍ നിന്ന് സെഷന്‍സ് സ്വയം പിന്മാറിയിരുന്നു. ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ റോഡ് റോസന്‍സ്റ്റീനാണ് ഇക്കാര്യം കൈകാര്യം ചെയ്തിരുന്നത്.

റോബര്‍ട്ട് മുള്ളരുടെ അന്വേഷണത്തില്‍ താന്‍ പെട്ടുപോകുമെന്ന ഭയം ട്രംപിന് നന്നായുണ്ട്. ഈ ഭയത്തിന്റെ ഫലമായുള്ള ട്രംപിന്റെ ചെയ്തികള്‍ ഭരണഘടനാപ്രതിസന്ധി തന്നെ സൃഷ്ടിക്കുമെന്നാണ് ഡെമോക്രാറ്റുകള്‍ ആശങ്കപ്പെടുന്നത്. വിറ്റാക്കര്‍ വരുന്നതോടെ തനിക്ക് നീതി കിട്ടുമെന്നാണ് യുഎസ് പ്രസിഡന്റിന്റെ പ്രതീക്ഷ. ഒരുപക്ഷേ അന്വേഷണം തന്നെ അവസാനിപ്പിക്കാനും സാധ്യതയുണ്ട്. മുള്ളറുടെ അധികാരങ്ങള്‍ പുനഃപരിശോധിക്കണമെന്ന് നേരത്തെ തന്നെ വിറ്റാക്കര്‍ ആവശ്യപ്പെട്ടിരുന്നു.

2016ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടെന്ന് വിശ്വസിക്കാനുതകുന്ന തക്കതായ കാരണങ്ങളൊന്നും ഇല്ലെന്നാണ് ട്രംപ് ആണയിടുന്നത്. ട്രംപിനെ തിരഞ്ഞെടുപ്പില്‍ ജയിപ്പിക്കാനായി 12 റഷ്യന്‍ ഏജന്റുമാര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രേഖകള്‍ മോഷ്ടിച്ചതായി അമേരിക്കയിലെ പ്രത്യേക പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയിരുന്നു. ആരോപണം അന്വേഷിക്കുന്ന പ്രത്യേക സംഘം, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാത്ഥി ഹിലരി ക്ലിന്റന്റെ പ്രചാരണം അട്ടിമറിച്ചെന്ന് ആരോപിച്ച് 12 റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ഇന്റര്‍നെറ്റ് വഴി സ്വകാര്യ സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുത്തു എന്നതു മുതല്‍ കള്ളപ്പണം വെളുപ്പിക്കല്‍, തിരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങി ട്രംപിന്റെ എതിരാളിയായിരുന്ന ഹിലരി ക്ലിന്റന്റെ തിരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാന്‍ റഷ്യയിലെ ഉന്നത സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ വളരെ സങ്കീര്‍ണമായ പരിശ്രമങ്ങള്‍ വിശദമായി തന്നെ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category