1 GBP = 91.80 INR                       

BREAKING NEWS

ട്രംപിന് ഇനി നാവടക്കാം പണിയെടുക്കാം; ഇടക്കാല തിരഞ്ഞെടുപ്പില്‍ മാജിക്ക് പ്രതീക്ഷിച്ച റിപ്പബ്ലിക്കന്മാരെ നിരാശപ്പെടുത്തി ഡെമോക്രാറ്റുകളുടെ നീലതരംഗം വീശിയടിച്ചതോടെ അമേരിക്കയില്‍ അറുതി വന്നത് ഏകപാര്‍ട്ടി ഭരണത്തിന്; യുഎസ് പ്രസിഡന്റിനെ കാത്തിരിക്കുന്നത് ഇംപീച്ച്മെന്റ് അടക്കമുള്ള നടപടികള്‍; മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതിലുപണിയാനുള്ള നീക്കത്തിന് തടയിടാന്‍ ഡെമോക്രാറ്റുകള്‍ക്ക് കഴിഞ്ഞേക്കുമെങ്കിലും സെനറ്റിലെ ഭൂരിപക്ഷം നിലനിര്‍ത്തിയതോടെ ട്രംപിന് നിയമനാധികാരമേറും

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഏകകക്ഷി ഭരണത്തിന് അറുതി വരുത്തി ഡെമോക്രാറ്റുകള്‍ ജനപ്രതിനിധി സഭ പിടിച്ചടക്കി. സെനറ്റില്‍ നേരിയ ഭൂരിപക്ഷം നിലനിര്‍ത്താനായത് മാത്രമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ആശ്വാസം. ആദ്യഫലസൂചനകളില്‍ നിന്ന് വ്യത്യസ്തമായി ഡെമോക്രാറ്റുകളുടെ ബ്ലൂവേവ് റിപ്പബ്ലിക്കന്മാരുടെ ചുവന്ന മതിലില്‍ ആഞ്ഞടിച്ചിരിക്കുകയാണ്. ജനാഭിലാഷം വ്യക്തമായ ഒരു ഇടക്കാലതിരഞ്ഞെടുപ്പാണ് അമേരിക്കയില്‍ അരങ്ങേറിയതെന്ന് ചുരുക്കം. ഇനി ട്രംപിന് മൂക്കുകയറിടാന്‍ ഡെമോക്രാറ്റുകള്‍ക്ക് ശബ്ദം കൈവന്നിരിക്കുകയാണ്. വിവാദനയങ്ങള്‍ തോന്നിയ പോലെ പിന്തുടരാന്‍ അമേരിക്കന്‍ പ്രസിഡന്റിനാവില്ല. അതേസമയം, ഇരുപക്ഷവും വിജയം അവകാശപ്പെട്ടുവെന്നതാണ് കൗതുകകരം.


സെനറ്റില്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേരത്തെയുണ്ടായിരുന്ന 51-49 ഭൂരിപക്ഷം 54-46 ആയി ഉയര്‍ത്തിയതാണ് ട്രംപിന് എടുത്തുപറയാവുന്ന നേട്ടം. 435 അംഗ ഹൗസില്‍ 222 സീറ്റുകള്‍ ഡെമോക്രാറ്റുകള്‍ ജയിച്ചു. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 218. നാല് ഡെമോക്രാറ്റ് സീറ്റുകള്‍ പിടിച്ചെടുത്തതാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേട്ടം. 'ഗംഭീരവിജയത്തിന്റെ രാത്രി'യെന്നാണ് ട്രംപിന്റെ അവകാശവാദം. 'ട്രംപ് മാജിക്കി'ന്റെ ഫലമാണു സെനറ്റ് വിജയമെന്നാണു ട്രംപു തന്നെ ട്വീറ്റ് ചെയ്തത്. 435 അംഗ ജനപ്രതിനിധിസഭയില്‍ 8 വര്‍ഷത്തിനുശേഷമാണ് ഡെമോക്രാറ്റുകള്‍ ആധിപത്യം നേടിയത്.

ഇരുപാര്‍ട്ടികള്‍ക്കും കൈയില്‍ വ്യത്യസ്ത ആയുധങ്ങള്‍
കോണ്‍ഗ്രസില്‍ പുതിയ ഫലം വരുത്താവുന്ന മാറ്റങ്ങള്‍ ഇതൊക്കെയാണ്: ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ക്ക് തുടക്കമിടാം. സാമ്പത്തികക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ അന്വേഷണം നടത്താം. വിവിധ അന്വേഷണസമിതികളുടെ തലപ്പത്ത് ഡെമോക്രാറ്റ് നേതാക്കളെത്തുന്നതോടെ ട്രംപിനു വഴിയില്‍ തടസ്സങ്ങളേറെയാകും. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ വിവാദത്തില്‍ ട്രംപിനെതിരെ അന്വേഷണം തുടങ്ങിയാല്‍ ഇംപീച്മെന്റ് നടപടികളില്‍ കലാശിക്കാം. പ്രസിഡന്റിനെ പുറത്താക്കാനുള്ള നീക്കത്തിനു റിപ്പബ്ലിക്കന്‍ ആധിപത്യമുള്ള സെനറ്റിന്റെ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണമെങ്കിലും ഇത്തരം നീക്കങ്ങള്‍ യുഎസ് രാഷ്ട്രീയത്തെ കലുഷിതമാക്കും. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതിലുപണിയുന്നതുള്‍പ്പെടെ ട്രംപിന്റെ വിവാദ നീക്കങ്ങള്‍ക്കു തടയിടാന്‍ ഡെമോക്രാറ്റുകള്‍ ശ്രമിക്കാതിരിക്കില്ല. അതേസമയം, സെനറ്റിലെ ഭൂരിപക്ഷം നിലനിര്‍ത്തിയതോടെ, ട്രംപിന് ജഡ്ജിമാര്‍, ക്യാബിനറ്റ് അംഗങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ നിയമനങ്ങള്‍ സ്ഥിരീരികരിക്കാനും തന്റെ അജണ്ട വേഗത്തില്‍ നടപ്പാക്കാനും കഴിയും.

അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് ഇടക്കാല തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുക എന്നതാണ് യുഎസിലെ പതിവ്. കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ പ്രസിഡന്റിന്റെ പാര്‍ട്ടിക്കു തിരിച്ചടി ഉണ്ടാകാത്ത 2 ഇടക്കാല തിരഞ്ഞെടുപ്പുകള്‍ മാത്രമേയുള്ളൂ 1978 ലും 2002 ലും. ജിമ്മി കാര്‍ട്ടര്‍ (ഡെമോക്രാറ്റ്) പ്രസിഡന്റ് പദമേറ്റു 2 വര്‍ഷത്തിനു ശേഷം നടന്ന (1978) തിരഞ്ഞെടുപ്പില്‍ യുഎസ് ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ തന്നെ ഭൂരിപക്ഷം നേടി. പക്ഷേ, 2 വര്‍ഷം കൂടി കഴിഞ്ഞ് 1980 ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കാര്‍ട്ടര്‍ തോറ്റു. ജനപ്രിയ നേതാവായിട്ടും രണ്ടാം അവസരം ലഭിക്കാതെ പോയ അപൂര്‍വം പ്രസിഡന്റുമാരിലൊരാളാണ് അദ്ദേഹം.

2000 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോര്‍ജ് ഡബ്ല്യു ബുഷിന്റെ (റിപ്പബ്ലിക്കന്‍) വിജയം കഷ്ടിച്ചായിരുന്നെങ്കിലും അദ്ദേഹം അധികാരമേറ്റ ശേഷമുള്ള ആദ്യ ഇടക്കാല തിരഞ്ഞെടുപ്പില്‍ (2002) സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മേല്‍ക്കൈ നേടി. 2004ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബുഷ് രണ്ടാം തവണയും ജയിക്കുകയും ചെയ്തു. പ്രസിഡന്റായ ശേഷം രണ്ടാം അവസരം ലഭിക്കാതെ പോയത് കാര്‍ട്ടര്‍ക്കു പുറമേ മറ്റൊരാള്‍ക്കു കൂടി മാത്രമാണ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ പിതാവ് ജോര്‍ജ് ബുഷ് സീനിയറിന്. ഒരാള്‍ക്കു പരമാവധി രണ്ടു തവണ മാത്രമേ യുഎസ് പ്രസിഡന്റ് പദം വഹിക്കാന്‍ സാധിക്കൂ.

ആരാണ് സ്പീക്കര്‍?
ജനപ്രതിനിധി സഭയിലെ മുതിര്‍ന്ന ഡെമോക്രാറ്റ് നേതാവ് നാന്‍സി പെലോസി സ്പീക്കറാകും. ട്രംപ്, പെലോസിയെ വിളിച്ച് അഭിനന്ദനമറിയിച്ചു. തിരഞ്ഞെടുപ്പു ഫലം റഷ്യയുഎസ് ബന്ധം മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷ നല്‍കുന്നില്ലെന്നു റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
ചരിത്രത്തില്‍ ആദ്യമായി മുസ്ലിം വനിതകള്‍ പാര്‍ലമെന്റില്‍
ഇടക്കാല തിരഞ്ഞെടുപ്പിലൂടെ ചരിത്രത്തിലാദ്യമായി യുഎസ് പാര്‍ലമെന്റില്‍ 2 മുസ്ലിം വനിതകള്‍ റഷീദ താലിബും ഇല്‍ഹാന്‍ ഉമറും. ഇരുവരും മല്‍സരിച്ചതു ഡെമോക്രാറ്റ് ടിക്കറ്റില്‍. റഷീദ മിഷിഗനില്‍ നിന്നും ഇല്‍ഹാന്‍ മിനസോട്ടയില്‍നിന്നുമാണു ജയിച്ചത്. കോണ്‍ഗ്രസില്‍ ശിരോവസ്ത്രമണിഞ്ഞെത്തുന്ന ആദ്യ അംഗം കൂടിയാകും ഇല്‍ഹാന്‍. സൊമാലി വംശജയായ ഇവര്‍ കുട്ടിക്കാലത്ത് ആഭ്യന്തരയുദ്ധത്തില്‍പെട്ട് അഭയാര്‍ഥി ക്യാംപില്‍ കഴിഞ്ഞിട്ടുണ്ട് ഫലസ്തീനില്‍ നിന്നുള്ള കുടിയേറ്റക്കാരായ ദമ്പതികളുടെ മകളായ റഷീദ രാഷ്ട്രീയത്തിലിറങ്ങും മുന്‍പ് അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category