1 GBP = 91.80 INR                       

BREAKING NEWS

പാലക്കാട്ടുകാരി പ്രമീള ജയ്പാല്‍ ഇത്തവണയും ജയിച്ചു കയറിയെങ്കിലും കളം പിടിക്കാനാവാതെ ഇന്ത്യന്‍വംശജരുടെ സമൂസ കോക്കസ്; യുഎസ് ജനപ്രതിനിധി സഭയിലേക്ക് മത്സരിച്ച 12 പേരില്‍ ജയം കണ്ടത് നാലുസിറ്റിങ് അംഗങ്ങള്‍ മാത്രം; കുടിയേറ്റക്കാര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി ശബ്ദുയര്‍ത്തുന്ന പ്രമീളയ്ക്ക് ഈ ജയം ഇരട്ടിമധുരം

Britishmalayali
kz´wteJI³

 

 
വാഷിങ്ടന്‍: അമേരിക്കന്‍ കോണ്‍ഗ്രസില്‍ അംഗസംഖ്യ ഉയര്‍ത്താനുള്ള ഇന്ത്യന്‍-അമേരിക്കക്കാരുടെ അനൗദ്യോഗിക ഗ്രൂപ്പായ സമൂസ കോക്കസിന് ഇടക്കാല തിരഞ്ഞെടുപ്പില്‍ തിരിച്ചടി. നാല് സിറ്റിങ് അംഗങ്ങളെ മാത്രമേ കരകയറ്റാന്‍ കഴിഞ്ഞുള്ളുവെന്നതാണ് കോക്കസിന്റെ വളര്‍ച്ചയെ പിറകോട്ടടിച്ചത്. ജനപ്രതിനിധി സഭയിലേക്ക് 12 ഇന്ത്യന്‍ വംശജരാണ് മത്സരിച്ചത്. ഇലിനോയിയില്‍ ഇന്ത്യന്‍ വംശജര്‍ തമ്മിലുള്ള മല്‍സരത്തില്‍ രാജ കൃഷ്ണമൂര്‍ത്തി ജയിച്ചു. ജിതേന്ദര്‍ ദിഗ്വങ്കറെയാണു പരാജയപ്പെടുത്തിയത്.

പ്രമീള ജയപാല്‍ (വാഷിങ്ടന്‍), റോ ഖന്ന (കലിഫോര്‍ണിയ), ആമി ബേറ (കലിഫോര്‍ണിയ) എന്നിവരും ജയിച്ചു. സംസ്ഥാനങ്ങളിലെ ജനപ്രതിനിധി സഭകളിലേക്കും സംസ്ഥാന സെനറ്റുകളിലേക്കുമായി മൊത്തം നൂറോളം ഇന്ത്യന്‍ വംശജരാണു മല്‍സരിച്ചത്. ഇതില്‍ ഇന്ത്യന്‍ വംശജന്‍ മുജ്തബ മുഹമ്മദ് നോര്‍ത്ത് കാരലൈന സ്റ്റേറ്റ് സെനറ്റിലേക്കും റാം വില്ലിവലം, ഇലിനോയ് സ്റ്റേറ്റ് സെനറ്റിലേക്കും ജയിച്ചു. ജനപ്രതിനിധി സഭയിലേക്കുള്ള്‌ള സ്ഥാനാര്‍ത്ഥികളായി ഇന്ത്യന്‍ സ്ഥാനാര്‍ത്ഥികളില്‍ പലരും മികച്ച പോരാട്ടം കാഴ്ചവച്ചു ദേശീയ ശ്രദ്ധ നേടിയിരുന്നു.

യുഎസ് ജനപ്രതിനിധി സഭയിലെത്തിയ ആദ്യ മലയാളിയായ പ്രമീള ജയപാല്‍ പാലക്കാട് ഈശ്വരമംഗലം മുടവന്‍കാട് പുത്തന്‍വീട്ടില്‍ എംപി. ജയപാലിന്റെയും എഴുത്തുകാരി മായ ജയപാലിന്റെയും മകളാണ്. സഹോദരി സുശീല ജയപാല്‍ ഓറിഗനിലെ മള്‍റ്റ്നോമ കൗണ്ടി ഭരണസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടത് ഇക്കൊല്ലം. ചെന്നൈയില്‍ ജനിച്ച പ്രമീള ഇന്തൊനീഷ്യയിലും സിംഗപ്പൂരിലും ജീവിച്ചശേഷം 16ാം വയസിലാണ് യുഎസിലെത്തിയത്. കുടിയേറ്റക്കാര്‍ക്കും, തൊഴിലാളികള്‍ക്കും, മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ശബ്ദിക്കുന്നവരുടെ നാവായാണ് പ്രമീള അറിയപ്പെടുന്നത്. 2016 ലാണ് ജനപ്രിതിനിധി സഭയിലേക്ക് ജയിച്ചുകയറുന്ന ആദ്യ ഇന്ത്യവംശജയായി പ്രമീള മാറിയത്.

ഇത്തവണ നൂറിലധികം ഇന്ത്യന്‍ വംശജരാണ് ഇടക്കാല തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തെത്തിയത്. ഇതില്‍ നാലുസിറ്റിങ് അംഗങ്ങളടക്കം 12 പേര്‍ ജനപ്രതിനിധി സഭയിലേക്കും, ഒരാള്‍ സെനറ്റിലേക്കും മത്സരിച്ചു. ഇത് റെക്കോഡാണ്.


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category