1 GBP = 91.80 INR                       

BREAKING NEWS

അമേരിക്ക ഏറെ ഭയപ്പെടുന്ന ചൈന പോലും കുറച്ചത് ദിവസവും വാങ്ങുന്ന മൂന്നുലക്ഷം ബാരല്‍ എണ്ണ; ചോദിക്കുംമുമ്പേ ഇന്ത്യയും കുറച്ചു 2,60,000 ബാരല്‍; ആറുമാസത്തിനകം മുഴുവന്‍ ഇടപാടും നിര്‍ത്താനുള്ള അന്ത്യശാസനത്തില്‍ കുടുങ്ങി അനേകം രാജ്യങ്ങള്‍; തങ്ങളുടെ ഇഷ്ടത്തിന് വഴങ്ങിയില്ലെങ്കില്‍ എങ്ങനെ ശ്വാസം മുട്ടിച്ചുകൊല്ലാമെന്ന് അമേരിക്ക ലോകത്തെ പഠിപ്പിക്കുന്നത് ഇങ്ങനെ; സൗദി വിരുദ്ധരായതുകൊണ്ട് ഇറാനുവേണ്ടി കരയാന്‍ മുസ്ലീം ലോകവും മടിക്കുന്നു

Britishmalayali
kz´wteJI³

റാനുമായുള്ള അന്താരാഷ്ട്ര ആണവകരാറില്‍നിന്ന് ഏകപക്ഷീയമായ പിന്മാറിയ അമേരിക്ക, നവംബര്‍ നാലുമുതല്‍ പ്രഖ്യാപിച്ച ഉപരോധം നിലവില്‍ വന്നതോടെ എണ്ണ ഇറക്കുമതിയില്‍നിന്ന് പതുക്കെ പിന്മാറുകയാണ് മറ്റു രാഷ്ട്രങ്ങള്‍. ഏപ്രിലില്‍ അമേരിക്ക പ്രഖ്യാപിച്ച അന്ത്യശാസനം നിലവില്‍ വന്നതോടെ, ഇറാനില്‍നിന്നുള്ള എണ്ണ കയറ്റുമതി 40 ശതമാനത്തോളം കുറഞ്ഞിരുന്നു. ഇറക്കുമതി ചെയ്യുന്നതില്‍ ചില രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഇളവുകളിലാണ് ഇപ്പോള്‍ ഇറാന്റെ പ്രതീക്ഷ. ഇന്ത്യയുള്‍പ്പെടെ എട്ടുരാജ്യങ്ങള്‍ക്കാണ് ട്രംപ് ഭരണകൂടം ഇറക്കുമതി ഇളവ് അനുവദിച്ചത്. 


എണ്ണ ഉദ്പാദക രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള ഇറാന്റെ പ്രധാന നിലനില്‍പ്പ് എണ്ണവരുമാനത്തില്‍ നിന്നുതന്നെയാണ്. ഇറാന്‍ ആണവായുധ പരിപാടികള്‍ രഹസ്യമായി തുടരുന്നുവെന്ന് ആരോപിച്ചാണ് അമേരിക്ക കരാറില്‍നിന്ന് പിന്മാറിയതും ഉപരോധം പ്രഖ്യാപിച്ചതും. ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരേയും സമാനമായ നിലപാട് സ്വീകരിക്കുമെന്നും ട്രംപ്് ഭരണകൂടം ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, ഇറക്കുമതി പൂര്‍ണമായി നിര്‍ത്തുന്നത് തങ്ങളുടെ രാജ്യത്തെ ഊര്‍ജാവശ്യങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും ഇന്ധനവിലക്കയറ്റത്തിനിടയാക്കുമെന്നും സൂചിപ്പിച്ച മറ്റുരാജ്യങ്ങള്‍ ഇളവ് ആവശ്യപ്പെട്ട് അമേരിക്കയെ സമീപിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് ദിവസം പത്തുലക്ഷം ബാരല്‍ എണ്ണ കയറ്റുമതിക്ക് അവസരമൊരുക്കി ട്രംപ് ഭരണകൂടം ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇതോടെ ഇറാനും അതേസമയം ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കും ആശ്വാസമായി.  ഓരോ രാജ്യത്തിനും വ്യത്യസ്തമായ തരത്തിലാണ് അമേരിക്ക പ്രഖ്യാപിച്ച ഇളവുകള്‍ ബാധകമാവുക. ഇന്ത്യ എണ്ണയ്ക്കായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന രാജ്യമാണ് ഇറാനെന്നതിനാല്‍ ഈ തീരുമാനം ഇന്ത്യക്കും നിര്‍ണായകമാണ്.

ദിവസേന 5,50,000 ബാരല്‍ എണ്ണയാണ് ഇന്ത്യ ഇറാനില്‍നിന്ന് ഇറക്കുമതി ചെയ്തിരുന്നത്. അമേരിക്ക നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചയുടനെ ഇറാനില്‍നിന്നുള്ള ഇറക്കുമതി നിയന്ത്രിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. എണ്ണവില കുത്തനെ ഉയരുന്ന ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഈ അമേരിക്കന്‍ പക്ഷ നിലപാട് വ്യാപക പ്രതിഷേധത്തിനും ഇടയാക്കി. ഇതോടെയാണ് ഇളവാവശ്യപ്പെട്ട് ഇന്ത്യ ട്രംപ് ഭരണകൂടത്തില്‍ സമ്മര്‍ദം ചെലുത്തിയത്. ന്യൂഡല്‍ഹിയില്‍ നടന്ന ടു പ്ലസ് ടു ചര്‍ച്ചയിലും ഇന്ത്യ ഇക്കാര്യം ഉന്നയിച്ചിരുന്നു. ഏതായാലും നിലവില്‍ അമേരിക്ക പ്രഖ്യാപിച്ച ഇളവനുസരിച്ച് ഇന്ത്യക്ക് ഇറാനില്‍നിന്ന് ഒരു ദിവസം മൂന്നുലക്ഷം ബാരല്‍ എണ്ണവരെ ഇറക്കുമതി ചെയ്യാം.

ദിവസം 6,58,000 ബാരല്‍ ഇറക്കുമതി ചെയ്തിരുന്ന ചൈനയായിരുന്നു ഇറാനില്‍നിന്നുള്ള ഇറക്കുമതിയില്‍ മുന്നില്‍. ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച ഇളവനുസരിച്ച ഇനിമുതല്‍ െൈചനയ്ക്ക് ദിവസം 3,60,000 ലക്ഷം ബാരല്‍ എണ്ണ ഇറക്കുമതി ചെയ്യാനാവും. അമേരിക്കന്‍ പ്രഖ്യാപനം വന്നയുടനെ, രണ്ട് സര്‍ക്കാര്‍ റിഫൈനറികള്‍ ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൈന നിര്‍ത്തി വെച്ചിരുന്നു. പ്രസിഡന്റ് ഷി ജിന്‍പിങ്ങും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

ഉപരോധത്തിന് മുമ്പ് ദിവസം മൂന്നുലക്ഷം ബാരല്‍ എണ്ണയാണ് ദക്ഷിണകൊറിയ ഇറാനില്‍നിന്ന് ഇറക്കുമതി ചെയ്തിരുന്നത്. അത് രണ്ടുലക്ഷമായി നിയന്ത്രിക്കാന്‍ അമേരിക്ക അനുവദിച്ചു. ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തായിരുന്നു സൗത്ത് കൊറിയ. അമേരിക്ക ഉപരോധം പ്രഖ്യാപിച്ചയുടന്‍ ഇറക്കുമതി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച രാജ്യംകൂടിയാണത്. ദിവസം 1,60,000 ബാരല്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്ന ജപ്പാന് എത്രത്തോളം ഇളവ് വേണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. രാജ്യത്തെ റിഫൈനറികള്‍ അടുത്തുതന്നെ ഇറക്കുമതി പുനരാരംഭിക്കുമെന്ന് ജാപ്പനീസ് ധനവകുപ്പ് മന്ത്രി ഹിറോഷിഗെ സെക്കോ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category