1 GBP = 91.80 INR                       

BREAKING NEWS

കൊട്ടാരം പോലെയുള്ള വീട്ടില്‍ വജ്രം പതിച്ച സ്വര്‍ണസിംഹാസനം വരെ പണിതീര്‍ത്ത ബെല്ലാരി രാജ മുങ്ങി; മന്ത്രിയായിരിക്കെ 18 കോടി കോഴപ്പണം വാങ്ങിയന്ന കേസില്‍ പൊലീസ് വേട്ട തുടങ്ങിയതോടെ ജനാര്‍ദ്ദന്‍ റെഡ്ഡിയും കൂട്ടാളിയും മൊബൈലും സ്വച്ച്ഓഫ് ചെയ്ത് ഒളിവില്‍; ഇരുവര്‍ക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസ്

Britishmalayali
kz´wteJI³

ബെംഗളൂരു: ബെല്ലാരിയിലെ ഖനി രാജാവും മുന്‍ കര്‍ണാടക മന്ത്രിയുമായ ജി.ജനാര്‍ദ്ദന്‍ റെഡ്ഡി ഒളിവില്‍. സാമ്പത്തിക തട്ടിപ്പ് കേസില്‍, പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെയാണ ബെല്ലാരി രാജ് ഒളിവില്‍ പോയത്. റെഡ്ഡിയുടെ അടുത്ത അനുയായിയായ അലി ഖാനെ കേന്ദ്ര ക്രൈംബ്രാഞ്ച് തേടുന്നുണ്ട്. മന്ത്രിയായിരിക്കെ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 18 കോടി കോഴപ്പണം കൈപ്പറ്റിയെന്നാണ് ഗാലി ജനാര്‍ദ്ദന റെഡ്ഡിക്കെതിരെയുള്ള കേസ്.

റെഡ്ഡിയെയും സഹായിയെയും കണ്ടെത്താന്‍ പൊലീസ് പ്രത്യേകസംഘത്തെ നിയോഗിച്ചു. ഇരുവര്‍ക്കുമെതിരേ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.സാമ്പത്തികത്തട്ടിപ്പ് കേസില്‍നിന്ന് ധനകാര്യ സ്ഥാപനമായ ആംബിഡന്റ് ഗ്രൂപ്പിനെ ഒഴിവാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ റെഡ്ഡി ഒരുകോടി രൂപ കൈക്കൂലി നല്‍കിയതായും പൊലീസ് പറയുന്നു. റെഡ്ഡിയുടെയും സഹായി അലി ഖാന്റെയും ബെംഗളൂരുവിലെ വീടുകളില്‍ അന്വേഷണ സംഘം പരിശോധന നടത്തിയതായി സിറ്റി പൊലീസ് കമ്മിഷണര്‍ ടി. സുനില്‍ കുമാര്‍ പറഞ്ഞു. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് പൊലീസ് പറഞ്ഞു.

നിക്ഷേപകരെ കബളിപ്പിച്ച് 600 കോടിരൂപ തട്ടിയെന്നാരോപണമുള്ള കമ്പനിയാണ് ആംബിഡന്റ് ഗ്രൂപ്പ്. കേന്ദ്രസര്‍ക്കാരില്‍ സ്വാധീനം ചെലുത്തി നിയമനടപടിയില്‍ നിന്നൊഴിവാകാനാണ് കമ്പനിയുടമ സയിദ് അഹമ്മദ് ഫരീദ് മന്ത്രിയായിരുന്ന ജനാര്‍ദന റെഡ്ഡിയെ സമീപിച്ചത്. ബെംഗളൂരുവിലെ ഹോട്ടലില്‍ താന്‍ ഇതിനായി റെഡ്ഡിയെ കണ്ടുവെന്ന് ഫരീദ് പറയുന്നു. കേസില്‍ നിന്നൊഴിവാക്കിത്തരാമെന്ന് പറഞ്ഞ് റെഡ്ഡി 18 കോടി രൂപ കോഴപ്പണം ആവശ്യപ്പെട്ടെന്നാണ് ഫരീദ് പറയുന്നത്. തുക ഓഹരിദല്ലാളായ രമേഷ് കോത്താരിക്ക് കൈമാറി. ഇയാള്‍ തുക ഒരു ജൂവലറി ഉടമസ്ഥന് കൈമാറുകയും 57 കിലോഗ്രാം സ്വര്‍ണമായി മാറ്റുകയും ചെയ്തു. ഈ സ്വര്‍ണം റെഡ്ഡിയുടെ അടുത്ത അനുയായിയായ അലിഖാന് കൈമാറി.

വ്യവസായത്തില്‍ത്തുടങ്ങി രാഷ്ട്രീയത്തിലെത്തിയ ജനാര്‍ദന റെഡ്ഡി കര്‍ണാടകയിലെ ശക്തരായ നേതാക്കളിലൊരാളാണ്. ബല്ലാരിയിലെ ബിജെപി.യുടെ മുന്‍ അധ്യക്ഷന്‍കൂടിയാണ് അദ്ദേഹം. ബി.എസ്. യെദ്യൂരപ്പയുടെ മന്ത്രിസഭയില്‍ അംഗമായിരുന്ന ജനാര്‍ദന റെഡ്ഡി പാര്‍ട്ടിനേതൃത്വവുമായി ഏറെ അടുപ്പത്തിലുമായിരുന്നു. 'ബല്ലാരി രാജ' എന്നറിയപ്പെടാന്‍ ഇഷ്ടപ്പെട്ടിരുന്ന റെഡ്ഡി തന്റെ കൊട്ടാരസമാനമായ വീട്ടില്‍ അതിഥികളെ സ്വീകരിക്കാന്‍ വജ്രം പതിപ്പിച്ച സ്വര്‍ണസിംഹാസനം വരെ പണികഴിപ്പിച്ചിരുന്നു. മുന്‍പുതന്നെ അഴിമതിക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള റെഡ്ഡി മൂന്നുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2015 മുതല്‍ ജാമ്യത്തിലാണ്.

അനേകായിരം കോടി രൂപയുടെ അനധികൃത ഇരുമ്പയിര് ഖനനക്കേസില്‍ സിബിഐ. അറസ്റ്റുചെയ്ത ജനാര്‍ദന റെഡ്ഡി ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് വീണ്ടും സാമ്പത്തികത്തട്ടിപ്പ് കേസില്‍ കുരുങ്ങുന്നത്. ഈ കേസില്‍ ആംബിഡന്റ് ഉടമയെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തപ്പോഴാണ് റെഡ്ഡിയുടെ പങ്ക് വെളിച്ചത്താവുന്നത്. ആദ്യഗഡുവായി രണ്ട് കോടിരൂപ കൈമാറിയിട്ടുണ്ടെന്നും മൊഴിയിലുണ്ട്. ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കഴിഞ്ഞവര്‍ഷം സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞവര്‍ഷം തന്റെ മകളുടെ വിവാഹത്തിനു മുന്നോടിയായി ജനാര്‍ദനറെഡ്ഡി വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചതായി ആരോപണമുണ്ടായിരുന്നു. ജനാര്‍ദന റെഡ്ഡിയുടെ സഹോദരന്മാരായ സോമശേഖര റെഡ്ഡിയും കരുണാകര റെഡ്ഡിയും ഇക്കഴിഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി. സ്ഥാനാര്‍ത്ഥികളായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category