1 GBP = 91.80 INR                       

BREAKING NEWS

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഛത്തീസ്ഗഡില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; ബിജെപി വിട്ട സത്‌നാമി സമാജ് ഗുരു ബല്‍ദാസും മകനും കോണ്‍ഗ്രസില്‍ ചേര്‍ന്നു: നൂറു കണക്കിന് അനുയായികള്‍ക്കൊപ്പം ഗുരു ബല്‍ദാസ് ബിജെപി വിട്ടത് അമിത് ഷായുടെ സന്ദര്‍ശനത്തിന് തൊട്ടു പിന്നാലെ

Britishmalayali
kz´wteJI³

റായ്പുര്‍: ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിനു ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ ഭരണകക്ഷിയായ ബിജെപിക്കു വലിയ ആഘാതം ഏല്‍പിച്ചുകൊണ്ട് സത്‌നാമി സമാജിന്റെ ഗുരു ബാല്‍ദാസും മകന്‍ കുഷ്വന്ത് സാഹേബും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി വിട്ട ഗുരു ബല്‍ദാസ് നൂറുകണക്കിന് അനുയായികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എന്നാല്‍ ഏതു മതനേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നാലും തങ്ങളുടെ വോട്ടു ബാങ്ക് ഭദ്രമാണെന്നു ബിജെപി അഭിപ്രായപ്പെട്ടു.

ഛത്തീസ്ഗഡ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാനപ്പെട്ട വോട്ട് ബാങ്കാണ് സത്നാമി സമാജ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അത് ബിജെപിക്ക് ഒപ്പമായിരുന്നു. ഛത്തീസ്ഗഢിലെ മൊത്തം വോട്ടുകളുടെ 14 ശതമാനം മുതല്‍ 16 ശതമാനം വരെ ഇവരുടെ സംഭവനയാണ്. അതിനാല്‍ തന്നെ ബല്‍ദാസിന്റെയും മകന്റെയു ചുവടുമാറ്റം ബിജെപിക്ക് കനത്ത തിരിച്ചടിയാകും. അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി ആഴ്ച്ചകള്‍ക്ക് മുന്‍പ് ബിജപി അധ്യക്ഷന്‍ അമിത് ഷാ ഛത്തീസ്ഗഡ് സന്ദര്‍ശിക്കുകയും ഗുരു ബല്‍ദാസിന്റെയും അദ്ദേഹത്തിന്റെ അനുയായികളുടേയും പിന്തുണ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗുരു ബല്‍ദാസും മകനും കോണ്‍ഗ്രസിലേക്ക് കളം മാറ്റി ചവിട്ടിയത്.

ബിജെപിക്ക് സമൂഹത്തോടും ജനങ്ങളോടും ഉത്തരവാദിത്തം ഇല്ലെന്ന് പറഞ്ഞുകൊണ്ടാണ് മതനേതാവായ ഗുരു ബല്‍ദാസ് കോണ്‍ഗ്രസിസിന് പിന്തുണ പ്രഖ്യാപിച്ചത്. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്ന് അദ്ദേഹത്തിന്റെ അനുയായികളോടും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് ഘട്ടങ്ങളിലായാണ് ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പു നടക്കുന്നത്. നവംബര്‍ 12ന് 18 മണ്ഡലങ്ങളിലും നവംബര്‍ 20ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പും നടക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category