1 GBP = 91.80 INR                       

BREAKING NEWS

രാജസ്ഥാനിലെ ബിജെപിയുടെ അവശേഷിക്കുന്ന സ്വപ്നങ്ങളും തല്ലിക്കെടുത്താന്‍ ക്വട്ടേഷന്‍ എടുത്ത് മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ; തോല്‍ക്കാനുള്ള സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന കാര്യത്തില്‍ പോലും സമവായമില്ല; അമിത്ഷായെ ധിക്കരിച്ച് സീറ്റ് നിര്‍ണ്ണയം നടത്തിയതോടെ സ്ഥാനാര്‍ത്ഥികളെ പോലും പ്രഖ്യാപിക്കാനാകാതെ ഭരണ കക്ഷി; നാമനിര്‍ദേശത്തിന് ദിനങ്ങള്‍ അവശേഷിക്കവേ രാജസ്ഥാനില്‍ ബിജെപിക്ക് എല്ലാം പ്രതികൂലം

Britishmalayali
kz´wteJI³

ജയ്പൂര്‍: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ച സംസ്ഥാനമാണ് രാജസ്ഥാന്‍. അതിശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ബിജെപി അടിപതറുമെന്നാണ് സര്‍വേഫലങ്ങളെല്ലാം നല്‍കുന്ന സൂചന. എന്തായാലും ബിജെപി കേന്ദ്രനേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന മുഖ്യമന്ത്രി വസുദ്ധര രാജ സിന്ധ്യയുടെ ഇടപെടല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടക്കം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ഡിസംബര്‍ 7 നു നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ രാജസ്ഥാനില്‍ 200 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. തോല്‍ക്കുമെന്ന് ഉറപ്പുള്ള സീറ്റില്‍ പോലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. സംസ്ഥാന തിരഞ്ഞെടുപ്പു സമിതി തയാറാക്കിയ പട്ടിക സംബന്ധിച്ചു മുഖ്യമന്ത്രി വസുന്ധര രാജെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തമ്മിലുള്ള തര്‍ക്കമാണു കാരണം.

പ്രശ്നം നീളുന്ന പക്ഷം നാളെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗം ചേരുന്നുണ്ടെങ്കിലും തര്‍ക്കം തുടര്‍ന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടേക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഈ മാസം 12 മുതല്‍ 19 വരെയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും പ്രചാരണത്തില്‍ മുന്നേറുകയും ചെയ്ത സ്ഥിതിക്കു ബിജെപി പട്ടിക വൈകുന്നതില്‍ പ്രവര്‍ത്തകര്‍ക്കു പരാതിയുണ്ട്. സംസ്ഥാനത്ത് ഭരണം തിരിച്ചു പിടിക്കുന്നതിന് വേണ്ടി ശക്തമായ പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇവിടെ അശോക് ഗെലോട്ടും ജ്യോതിരാജ സിന്ധ്യയും ഒത്തൊരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

അതേസമയം ബിജെപിക്ക് ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് താനും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ഓരോ മണ്ഡലത്തിലേക്കും പരിഗണിക്കാനായി 3 വീതം പേരുകള്‍ നല്‍കണം എന്നായിരുന്നു ഷായുടെ നിര്‍ദ്ദേശം. എന്നാല്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറുടെ അധ്യക്ഷതയിലുള്ള സംസ്ഥാന തിരഞ്ഞെടുപ്പു സമിതി 50 സീറ്റുകളില്‍ ഒരു പേരു മാത്രമേ നിര്‍ദേശിച്ചുള്ളൂ. 75 സ്ഥലത്ത് 2 പേരുകളും അവശേഷിക്കുന്ന 75 മണ്ഡലങ്ങളില്‍ 3 പേരുകള്‍ വീതവും സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. അമിത് ഷാ ഈ പട്ടിക തള്ളി. 3 പേരുകള്‍ തന്നെ വേണം എന്നു കര്‍ശന നിര്‍ദ്ദേശം നല്‍കി. പരമാവധി നിലവിലുള്ള എംഎല്‍എമാര്‍ക്കു തന്നെ സീറ്റു നല്‍കണം എന്നാണു വസുന്ധര വാദിക്കുന്നത്. ഭൂരിഭാഗം പേരെയും മാറ്റണം എന്നാണ് അമിത് ഷായുടെ പക്ഷം.

ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് മറുകണ്ടം ചാടുകയും ചെയ്യുന്നുണ്ട്. സികാറില്‍ മന്ത്രിയുടെ സഹോദരി ഉള്‍പ്പെടെ നാലു ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സഹകരണ മന്ത്രി അജയ് കിലാക്കിന്റെ സഹോദരിയും മുന്‍ ജില്ലാ പ്രമുഖുമായ ബിന്ദു ചൗധരി, ജയ്പുര്‍ ജില്ലാ പ്രമുഖ് മൂല്‍ ചന്ദ് മീണ, മുന്‍ എംഎല്‍എ നാരായണ്‍ റാം ബേദ, ജാട്ട് നേതാവും മുന്‍ രാജെ മന്ത്രി സഭയില്‍ അംഗമായിരുന്ന ഉഷാ പൂനിയയുടെ ഭര്‍ത്താവുമായ വിജയ് പൂനിയ എന്നിവരാണ് കോണ്‍ഗ്രസില്‍ എത്തിയത്. മുതിര്‍ന്ന ബിജെപി നേതാവ് ജസ്വന്ത് സിങ്ങിന്റെ മകനും രാജസ്ഥാനിലെ ബിജെപി എംഎല്‍എയുമായ മാനവേന്ദ്ര സിങ് നേരത്തേ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിറ്റിങ് എംഎല്‍എമാരില്‍ ഒരു വിഭാഗത്തിനു ബിജെപി ഇത്തവണ സീറ്റു നല്‍കില്ലെന്നാണ് വിവരം. 200 അംഗ സഭയില്‍ 163 എംഎല്‍എമാരാണ് ബിജെപിക്ക് ഉള്ളത്. സര്‍ക്കാര്‍ ഭരണ വിരുദ്ധ വികാരത്തിനെതിരെ പൊരുതുന്ന സാഹചര്യത്തില്‍ ഇവരില്‍ 80 പേരെയെങ്കിലും ഒഴിവാക്കുമെന്നാണു സംസ്ഥാന നേതാക്കളുടെ അനുമാനം. പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം.

സീറ്റു നഷ്ടമാകുമെന്ന് ഉറപ്പുള്ള എംഎല്‍എമാര്‍ പകരം ബന്ധുക്കളെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ചരടുവലികള്‍ സജീവമാക്കി. ചിലര്‍ ഇത്തവണ മണ്ഡലം മാറണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി ഇത് അനുവദിക്കില്ലെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിജയ സാധ്യത മാത്രമാകും മാനദണ്ഡമെന്നും സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. സീറ്റു നഷ്ടമാകുന്ന എംഎല്‍എമാര്‍ക്ക് പാര്‍ട്ടി സ്ഥാനങ്ങള്‍ നല്‍കുന്നതും ആലോചനയിലുണ്ട്.

ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളിലുമെല്ലാം മിന്നുന്ന ജയമാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. സമീപ കാലത്ത് ഉപതിരഞ്ഞെടുപ്പു നടന്ന രണ്ടു ലോക്സഭ മണ്ഡലങ്ങളും ഒരു നിയമസഭ മണ്ഡലവും ബിജെപിയില്‍നിന്നു കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. നിയമസഭാ മണ്ഡലങ്ങളുടെ കണക്കു നോക്കിയാല്‍ 17 മണ്ഡലങ്ങളാണ് ഈ ഉപതിരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിക്ക് എതിരായി വിധിയെഴുതിയത്. ഈ വസ്തുതകളാണ് ബിജെപി തീരുമാനത്തെ സ്വാധീനിച്ചതെന്നാണു വിവരം.


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category