1 GBP = 91.80 INR                       

BREAKING NEWS

മകളുടെ ഫീസടയ്ക്കാന്‍ കോളേജിലേക്ക് പോയ വീട്ടമ്മയെ കാണാതായിട്ട് ഒരാഴ്ച; നവംബര്‍ ഒന്നിന് പുനലൂരില്‍ നിന്ന് കാണാതായ ബീനയെ തേടി പൊലീസ്; വട്ടപ്പാറയിലെ കോളേജിലേക്ക് പോയ വീട്ടമ്മയുടെ അവസാന ദൃശ്യങ്ങള്‍ കണ്ടെടുത്തതു കൊട്ടാരക്കരയിലെ സിസിടിവിയില്‍ നിന്ന്

Britishmalayali
kz´wteJI³

തിരുവനന്തപുരം: പുനലൂരില്‍ നിന്നും വീട്ടമ്മയെ കാണാതായ സംഭവത്തില്‍ അടിമുടി ദുരൂഹത. മകളുടെ ഫീസ് അടയ്ക്കാനെന്ന് പറഞ്ഞ് വട്ടപ്പാറയിലെ കോളേജിലേക്ക് പോയ വീട്ടമ്മ ബീനയെ ആണ് നവംബര്‍ ഒന്നു മുതല്‍ കാണാതായിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ട് ഒരാഴ്ച പിന്നിട്ടെങ്കിലും വീട്ടമ്മ എങ്ങോട്ട് പോയെന്നതില്‍ ഒരു തുമ്പും കണ്ടെത്താന്‍ പോലിസിനായിട്ടില്ല.

വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ബീന വീട്ടില്‍നിന്ന് സ്വന്തം സ്ഥാപനത്തിലേക്ക് പോയത്. പിന്നീട് ഉച്ചയ്ക്ക് രണ്ടരമണിയോടെ ഇവിടെനിന്ന് മകളുടെ കോളേജിലേക്കെന്ന് പറഞ്ഞ് പോയി. മകളുടെ ഫീസടക്കാനുണ്ടെന്ന് പറഞ്ഞാണ് വട്ടപ്പാറയിലെ കോളേജിലേക്ക് യാത്രതിരിച്ചത്. എന്നാല്‍ ഇതിനുശേഷം ബീനയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. കോളേജില്‍ അന്വേഷിച്ചെങ്കിലും അവിടെയും എത്തിയിരുന്നില്ല.

പണമെടുക്കാന്‍ ബാങ്കിലേക്ക് പോകുമെന്ന് പറഞ്ഞെങ്കിലും വീട്ടമ്മ ബാങ്കിലും എത്തിയിരുന്നില്ല. ഇതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടമ്മയെ കാണാതായ സംഭവത്തില്‍ ഡി.വൈ.എസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. സമീപപ്രദേശങ്ങളിലെ മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. ഇതിനിടെ കൊട്ടാരക്കരയിലെ സി.സി.ടി.വിയില്‍നിന്ന് വീട്ടമ്മ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു.

കൊട്ടാരക്കരയില്‍വച്ച് ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയെന്നും പൊലീസ് കണ്ടെത്തി. എന്നാല്‍ ഇതിനുശേഷം എന്തുസംഭവിച്ചുവെന്നതില്‍ വ്യക്തതയില്ല. ബീനയ്ക്ക് കുടുംബപ്രശ്‌നങ്ങളോ ശത്രുക്കളോ ഇല്ലെന്ന് ബന്ധുക്കള്‍ മൊഴിനല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category