1 GBP = 91.80 INR                       

BREAKING NEWS

ഇടിയുടെ ആഘാതത്തില്‍ തല ശക്തമായി റോഡിലിടിച്ചു; സനലിന്റെ തലയ്ക്ക് ഏറ്റത് ഗുരുതരമായ ക്ഷതം തന്നെ; കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാത്തത് മരണകാരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; ആശുപത്രിയിലെത്തിക്കാതെ പൊലീസ് നഗരം കറങ്ങിയത് മദ്യപിച്ചുള്ള അപകടമെന്ന് വരുത്തി തീര്‍ക്കാന്‍; പ്രാണവേദനയില്‍ പുളഞ്ഞ യുവാവിന്റെ വായില്‍ മദ്യമൊഴിച്ച് പൊലീസ് ക്രൂരതയെന്ന് സഹോദരിയുടെ ആരോപണം; യുവാവിന്റെ കൊലപാതകത്തില്‍ ഏമാന്മാര്‍ ഊരാക്കുടുക്കിലേക്ക്

Britishmalayali
kz´wteJI³

തിരുവനന്തപുരം: വാഹനം പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ ഡിവൈഎസ്പി ബി.ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ടുകൊന്ന സനലിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. സനലിന്റെ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വാഹനം പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ ഡിവൈഎസ്പി പിടിച്ചു തള്ളിയപ്പോള്‍ വാഹനമിടിച്ച് സനലിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. സനലിനെ ഡിവൈഎസ്പി പിടിച്ച് തള്ളുന്ന ദൃശ്യങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു. പ്രതിയായ ഡിവൈഎസ്പി കേരളം വിട്ട് പുറത്തേക്ക് പോയി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ സനലിന്റെ തല വീണ്ടും റോഡിലിടിക്കുകയും ഇതേ തുടര്‍ന്ന് രക്തസ്രാവം ഉണ്ടാവുകയുമായിരുന്നു. സനലിന്റെ വലതുകയ്യുടെ എല്ലിനും വാരിയെല്ലിനും ഒടിവുണ്ട്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് ഫോറന്‍സിക് വിഭാഗം നാളെ നല്‍കും. അതേസമയം തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ഡിവൈഎസ്പി ബി.ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസ് വഴിതിരിച്ചുവിടാന്‍ പൊലീസ് ശ്രമിക്കുന്നെന്ന ഗുരുതര ആരോപണം സനലിന്റെ സഹോദരി ഉന്നയിച്ചിരിക്കുകയാണ്. പരിക്കേറ്റ സനലിന്റെ വായിലേക്ക് പൊലീസുകാര്‍ മദ്യമൊഴിച്ചു കൊടുത്തെന്നും സഹോദരി ആരോപിച്ചിരുന്നു.

ഡിവൈഎസ്പി ഇത്രയും ക്രൂരത കാട്ടിയിട്ടും ഒരുജീവന്‍ രക്ഷിക്കാന്‍ മനസ്സലിവ് കാണിക്കാന്‍ പൊലീസുകാര്‍ക്ക് തോന്നിയില്ല. പരിക്കേറ്റ സനല്‍ അരമണിക്കൂര്‍ റോഡില്‍ കിടന്നു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് പൊലീസ് സംഘം സംഭവസ്ഥലത്തെത്തിയത്. ഇതിനുശേഷം സനലിനെ ആംബുലന്‍സില്‍ കയറ്റിയെങ്കിലും നേരേ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. ഇതിനിടെ യുവാവിന്റെ ആരോഗ്യനില വഷളായെന്ന് തോന്നിയതിനാല്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതീവഗുരുതരാവസ്ഥയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍നിന്ന് സനലിനെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്നത് രാത്രി 10.23 നാണ്. ആന്തരിക രക്തസ്രാവം മനസിലാക്കിയ ഡോക്ടര്‍ സനലിനെ വേഗം മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ പൊലീസിനോടും കൂടെയുള്ള സുഹൃത്തിനോടും നിര്‍ദ്ദേശിച്ചു.

എന്നാല്‍ സുഹൃത്തിനെ ഒഴിവാക്കി ആംബുലന്‍സിലുള്ള സനലുമായി പൊലീസ് നേരേ പോയത് ആശുപത്രിയിലേക്കല്ല. മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ നെയ്യാറ്റിന്‍കര ടിബി ജംക്ഷന്‍ വഴി പോകേണ്ടതിനു പകരം ആംബുലന്‍സ് പോയത് പൊലീസ് സ്റ്റേഷനിലേക്കുള്ള നെയ്യാറ്റിന്‍കര ആലുംമൂട് റോഡിലേക്ക്. നെയ്യാറ്റിന്‍കര ഗേള്‍സ് ഹൈസ്‌കൂളിന്റെയും എസ്ബിഐ ബ്രാഞ്ചിന്റെയും ഇടയിലൂടെയുള്ള പൊലീസ് സ്റ്റേഷന്‍ റോഡിലേക്ക് 10.25 ന് ആംബുലന്‍സ് തിരിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവം വിവാദമായതോടെ സനലിനെ ആശുപത്രിയിലെത്തിക്കുന്നതില്‍ വീഴ്ചവരുത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജീഷ് കുമാര്‍, ഷിബു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.

അതേസമസം, ഡിവൈ.എസ്പി ഹരികുമാര്‍ രക്ഷപ്പെട്ടത് തന്റെ സര്‍വീസ് റിവോള്‍വറുമായിട്ടാണെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തിന് ശേഷം തന്റെ വാടകവീട്ടിലെത്തിയ ഹരികുമാര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രമുഖരെയും ബന്ധപ്പെട്ടിരുന്നു. എന്നാല്‍ എല്ലാവരും കൈയൊഴിഞ്ഞതോടെ തന്റെ സര്‍വീസ് റിവോള്‍വറും എടുത്ത് ഹരികുമാര്‍ മധുരയിലേക്ക് കടന്നതായാണ് വിവരം. സര്‍വീസ് റിവോള്‍വറുമായി കൊലക്കേസില്‍ പ്രതിയായ ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് വന്‍ സുരക്ഷാ വീഴ്ചയാണെന്നും ഇത് അപകടം വരുത്തിവയ്ക്കുമെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അപകടത്തിന് ശേഷം തന്റെ വാടകവീട്ടിലെത്തിയ ഹരികുമാര്‍ റൂറല്‍ എസ്പി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ച് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. സനലിനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ ശേഷം അവിടത്തെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് ഇക്കാര്യം മാധ്യമങ്ങള്‍ അറിയരുതെന്ന് ഹരികുമാര്‍ നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തെക്കുറിച്ച് അറിയാന്‍ സംഭവദിവസം മെഡിക്കല്‍ കോളേജ് എസ്‌ഐയെ വിളിച്ചപ്പോഴും കൃത്യമായ മറുപടി നല്‍കാതെ ഒളിച്ച് കളി നടത്തിയെന്നും ആരോപണമുണ്ട്. അതേസമയം, കേസില്‍ യാതൊരു രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങേണ്ടെന്നും ഹരികുമാറിനെതിരെ ശക്തമായ നടപടിയെടുക്കാനുമാണ് സര്‍ക്കാര്‍ തലത്തില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category