1 GBP = 91.80 INR                       

BREAKING NEWS

നവകേരള നിര്‍മ്മിതിയില്‍ പാളി കേരള സര്‍ക്കാര്‍; കൊട്ടിഘോഷിച്ച് കൊണ്ടുവന്ന കെ.പി.എം.ജിയെ കണ്‍സള്‍ട്ടന്റ് സ്ഥാനത്തുനിന്ന് സര്‍ക്കാര്‍ ഒഴിവാക്കുന്നു; ഏകപക്ഷീയമായി സര്‍ക്കാര്‍ തന്നെ തിരഞ്ഞെടുത്ത കെ.പി.എം.ജിയെ നൈസായി ഒഴിവാക്കുന്നത് വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍: റീബില്‍ഡ് കേരളാ ആപ്പും മുന്നറിയിപ്പില്ലാതെ പൂട്ടി: വീട് തകര്‍ന്ന വിവരങ്ങള്‍ കൈമാറാനാവാത്ത ആയിരങ്ങള്‍ക്ക് എങ്ങനെ ധനസഹായം കിട്ടുമെന്ന് നിശ്ചയമില്ല

Britishmalayali
kz´wteJI³

തിരുവനന്തപുരം: നവകേരള നിര്‍മ്മിതിക്കായി കേരള സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു കൊണ്ടു വന്ന ഹോളണ്ട് ആസ്ഥാനമായ കെ.പി.എം.ജിയെ തല്‍സ്ഥാനത്ത് നിന്നും ഒഴിവാക്കുന്നു. കമ്പനിക്കെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി തിരഞ്ഞെടുത്ത കെ.പി.എം.ജിയെ നൈസ് ആയി ഒഴിവാക്കുന്നത്. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട ഗോളസ്ഥാപനമാണ് കെ.പി.എം.ജി. ഈ സാഹചര്യത്തിലാണ് സാവകാശം കമ്പനിയെ ഒഴിവാക്കി സര്‍ക്കാര്‍ മുഖം രക്ഷിക്കുന്നത്. അതേസമയം പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് ധനസഹായം കിട്ടാന്‍ സര്‍ക്കാരുണ്ടാക്കിയ റിബില്‍ഡ് കേരളാ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മുന്നറിയിപ്പില്ലാതെ പൂട്ടി.

കെ.പി.എം.ജിയെ ഒഴിവാക്കിയ സര്‍ക്കാര്‍ പുതിയ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിനായുള്ള തിരച്ചിലും തുടങ്ങി. പുതിയ ടെന്‍ഡര്‍ സംബന്ധിച്ച ഉത്തരവിറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതായാണു സൂചന. കെ.പി.എം.ജിയുടെ പല നിര്‍ദേശങ്ങളും അപ്രായോഗികമായതിനാല്‍, ടെന്‍ഡര്‍ വിളിച്ച് ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളെ നവകേരളനിര്‍മ്മാണത്തിന്റെ കണ്‍സള്‍ട്ടന്‍സി ചുമതല ഏല്‍പ്പിക്കാനാണു പുതിയനീക്കം. ആഗോള കണ്‍സള്‍ട്ടന്‍സിയായ കെ.പി.എം.ജി. ഇന്ത്യയിലും പുറത്തും നിരവധി വിവാദങ്ങളില്‍ കുടുങ്ങിയിട്ടുണ്ടെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അതവഗണിച്ചു. പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണു സര്‍ക്കാരിന്റെ നിലപാടുമാറ്റം.

കെ.പി.എം.ജി. നിര്‍ദേശിച്ചപ്രകാരം പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനും സര്‍ക്കാര്‍ തുടങ്ങിയ ക്രൗഡ് ഫണ്ടിങ് പോര്‍ട്ടലില്‍ ഇതുവരെ കാര്യമായ പ്രതികരണങ്ങളുണ്ടായിട്ടില്ല. ലോകത്തെവിടെയുമുള്ളവര്‍ക്കു പോര്‍ട്ടല്‍ മുഖേന പണം സംഭാവന ചെയ്യാമെന്നിരിക്കേ, മൂന്നാഴ്ച കഴിഞ്ഞിട്ടും 150 രൂപ മാത്രമാണു ലഭിച്ചത്. ലക്ഷങ്ങള്‍ ചെലവിട്ട പോര്‍ട്ടല്‍ നിര്‍മ്മിച്ചത് അശാസ്ത്രീയമായാണെന്നും കണ്ടെത്തി.

നടപ്പാക്കാവുന്ന പദ്ധതികളെക്കുറിച്ചും അവലംബിക്കാവുന്ന നൂതന നിര്‍മ്മാണരീതികളെക്കുറിച്ചും ഉപദേശം നല്‍കുന്നതിനു പുറമേ, വിഭവസമാഹരണം സംബന്ധിച്ചും സര്‍ക്കാരിനു വിവരം നല്‍കേണ്ട ചുമതലയാണു കണ്‍സള്‍ട്ടന്‍സിക്കുള്ളത്. ഇതിനായി സൗജന്യസേവനം നല്‍കുമെന്നാണു ലോകത്തിലെ നാലാമത്തെ വലിയ ഓഡിറ്റിങ് കമ്പനിയായ കെ.പി.എം.ജി. പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തില്‍, തല്‍ക്കാലം ഇവരെ നിലനിര്‍ത്തിക്കൊണ്ട്, മറ്റു രാജ്യാന്തര കമ്പനികളില്‍നിന്നു ടെന്‍ഡര്‍ വിളിക്കാനാണു സര്‍ക്കാര്‍ നീക്കം.

അതേസമയം പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് ധനസഹായം കിട്ടാന്‍ സര്‍ക്കാരുണ്ടാക്കിയ റിബില്‍ഡ് കേരളാ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മുന്നറിയിപ്പില്ലാതെ പൂട്ടുകയായിരുന്നു. ഇതോടെ വീട് തകര്‍ന്ന വിവരങ്ങള്‍ കൈമാറാനാവാത്ത ആയിരങ്ങള്‍ക്ക് എങ്ങനെ ധനസഹായം കിട്ടുമെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല. ആലപ്പുഴയില്‍ മാത്രം 13,000 പേരുടെ വീടുകള്‍ അപ്ലോഡ് ചെയ്യാനായില്ല.

ഇവിടെ മാാത്രം 13,000 ല്‍ ഏറെ തകര്‍ന്ന വീടുകളുടെ വിവരങ്ങള്‍ ഇനിയും പുതുതായി ഉള്‍പ്പെടുത്താനുള്ളത്. ആലപ്പുഴ കളക്ടര്‍ അടക്കം ആവശ്യപ്പെട്ടിട്ടും ഇതുവരെ ആപ്പ് തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ആലപ്പുഴയിലെന്ന പോലെ സംസ്ഥാനത്തെ മറ്റ് പ്രളയബാധിത പ്രദേശങ്ങളിലെയും അവസ്ഥയിതാണ്. പരിശീലനം കിട്ടിയ വളണ്ടിയര്‍മാര്‍ മിക്കവരും പ്രവര്‍ത്തനം പാതിവഴിയില്‍ നിര്‍ത്തി. മൈബൈല്‍ ആപ്പ് ഇനിയും തുറന്ന് കൊടുത്തില്ലെങ്കില്‍ പ്രളയബാധിതരുടെ ദുരിതം ഇരട്ടിയാവും.

പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ വിവരങ്ങള്‍ ശേഖരിച്ച് മൈബൈല്‍ ആപ്പില്‍ അപ്ലോഡ് ചെയ്യാന്‍ സര്‍ക്കാര്‍ വളണ്ടിയര്‍മാരെ പരിശീലിപ്പിച്ച് നിയോഗിച്ചിരുന്നു. എന്നാല്‍, ആലപ്പുഴയിലെ കുട്ടനാട് അടക്കം സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വളണ്ടിയര്‍മാര്‍ എത്തിയില്ല. ഇതോടെ പ്രളയബാധിതരുടെ കണക്കെടുപ്പ് പാതിവഴിയിലായി.

ആലപ്പുഴ കുട്ടനാട്ടിലെ ചേന്നങ്കരി പ്രദേശത്ത് മാത്രം നാല്പതിലേറെ വീടുകള്‍ ആപ്പില്‍ ഇനിയും ഉള്‍പ്പെടുത്താനുണ്ട്. എന്നാല്‍ വിവരം ശേഖരിച്ച് ആപ്പിലേക്ക് അപ്ലോഡ് ചെയ്യാന്‍ നോക്കുമ്പോഴേക്കും റിബില്‍ഡ് കേരള എന്ന മൊബൈല്‍ ആപ്പ് കിട്ടുന്നില്ല. രണ്ടാഴ്ചയായി ആപ്പ് പണിമുടക്കിയിട്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. സര്‍ക്കാര്‍ ഒരു മുന്നറിയിപ്പുമില്ലാതെ ആപ്ലിക്കേഷന്‍ പൂട്ടുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category