1 GBP = 91.80 INR                       

BREAKING NEWS

എട്ടു വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനും ഒരു അംഗന്‍വാടിക്കും അരലക്ഷം രൂപ വീതം; ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി പ്രളയ ദുരിതാശ്വാസം കൈമാറി

Britishmalayali
kz´wteJI³

മാഞ്ചസ്റ്റര്‍: കേരളത്തില്‍ കൊടിയ പ്രളയത്തിന്റെ കെടുതികളില്‍ അകപ്പെട്ടവര്‍ക്ക് ആശ്വാസമേകാന്‍ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി, നാല് ലക്ഷത്തില്‍ പരം രൂപ സമാഹരിച്ചു. മാഞ്ചസ്റ്റര്‍ പ്രദേശത്തുള്ള ഹിന്ദു കമ്മ്യൂണിറ്റിയില്‍ അപ്പീല്‍ വഴിയായും, സഹായ മനസ്ഥിതിയുമായി മുമ്പോട്ട് വന്ന നോര്‍ത്തേണ്‍ തമിള്‍ അസോസിയേഷന്‍, മാഞ്ചസ്റ്റര്‍ തമിള്‍ മന്ത്ര എന്നീ സംഘടനകള്‍ സമാഹരിച്ചു നല്‍കിയ 750 പൗണ്ടും ചേര്‍ത്ത് പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ നേരിട്ട് സഹായിക്കാന്‍ സംഘടന മുന്നിട്ടിറങ്ങുകയായിരുന്നു.

പ്രളയ കെടുതിയില്‍ അകപ്പെട്ട്, കിടന്നുറങ്ങാന്‍ പോലും സൗകര്യമില്ലാതായ എട്ടു കുടുംബങ്ങളുടെ പുനരുദ്ധാരണത്തിനും, പ്രളയത്തില്‍ തകര്‍ന്ന് പഠന സാഹചര്യങ്ങളും, ഫര്‍ണീച്ചറുകളും നശിച്ചുപോയ ഒരു അംഗന്‍വാടിക്കുമായാണ് സഹായം നല്‍കിയത്. ഓരോരുത്തര്‍ക്കും ഉദ്ദേശം അരലക്ഷം രൂപ വീതം വരുന്ന സഹായം ചെയ്തു കൊടുക്കാന്‍ കമ്മ്യൂണിറ്റിക്ക് സാധിച്ചു. സഹായം അഭ്യര്‍ത്ഥിച്ചവരുടെ തകര്‍ന്ന വീടുകളുടെ ശോച്യാവസ്ഥയും, അംഗന്‍വാടിയുടെ സ്ഥിതിയും കമ്മ്യൂണിറ്റി ഭാരവാഹികള്‍ ബോദ്ധ്യപ്പെടുകയും, കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് അര്‍ഹരായവരെ സഹായിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സിന്ധു ഉണ്ണി (പ്രസിഡണ്ട്) - 07979123615, ഹരി കുമാര്‍ കെ.വി (സെക്രട്ടറി) - 07403344590

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category