1 GBP = 91.80 INR                       

BREAKING NEWS

മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തവര്‍ക്ക് പുതുമകളോടെ ഒരു ദിനം; നാളെ ബേസിങ് സ്റ്റോക്ക് ഒരുങ്ങുന്നത് വ്യത്യസ്തതയുടെ ശുഭദിനം ആശംസിക്കാന്‍

Britishmalayali
അജിത്ത് പാലിയത്ത്

ലയാളി അസോസിയേഷനുകളുടെ പതിവ് പരിപാടികളുടെ ഫോര്‍മാറ്റ് എല്ലാവര്‍ക്കും അറിയാം. പാട്ടും നൃത്തവും പ്രസംഗവും കലര്‍ന്നാല്‍ ഒരു പരിപാടിയായി. അതില്‍ നിന്നും വ്യത്യസ്തമായ ഒരു ദിവസം ഒരുക്കാനുള്ള ശ്രമത്തിലാണ് നാളെ ബേസിങ് സ്റ്റോക്ക് മലയാളികള്‍. പ്രവാസി മലയാളി ഫൗണ്ടേഷന്റെ യുകെ ചാപ്റ്റര്‍ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തവര്‍ക്കായി വേറിട്ട രീതി പരീക്ഷിക്കുന്നത്. പതിവ് നൃത്തങ്ങളും പാട്ടുകളും ഒപ്പം രസിപ്പിക്കാനും ചിന്തിപ്പിക്കാനും അറിവ് പകര്‍ന്നു തരാനും ഉള്ള ഒരു വേദിയാക്കി മാറ്റുകയാണ് ബേസിങ് സ്റ്റോക്കിലെ ഈ വേദി.

ആല്‍ഡ്വര്‍ത്ത് സ്‌കൂളില്‍ രാവിലെ പത്തു മണി മുതല്‍ തുടങ്ങുന്ന പരിപാടികളില്‍ സാഹിത്യ സമ്മേളനം, കുട്ടികളുടെ അലൈഡ് ഓള്‍ യുകെ ക്വിസ് മത്സരം, യുകെയിലെ അറിയപ്പെടുന്ന എഴുത്തുകാര്‍ അവരുടെ ഏറ്റവും ഇഷ്ടപ്പെട്ട സാഹിത്യകൃതികള്‍ അവതരിപ്പിക്കുന്ന കഥ അരങ്ങ്, ചൊല്‍ കാഴ്ച, കടല്‍ പെന്‍സില്‍ സാഹിത്യ ചര്‍ച്ച, കേരള പിറവി ആഘോഷം, സാംസ്‌കാരിക സമ്മേളനം, അവാര്‍ഡ് ദാനം, കലാപരിപാടികള്‍ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സാഹിത്യ സമ്മേളനത്തില്‍ അകാലത്തില്‍ വിടപറഞ്ഞ വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കര്‍ സ്മരണയില്‍ 'കടല്‍പെന്‍സില്‍' എന്ന സാഹിത്യ ചര്‍ച്ചയില്‍ മീര കമല അവതരിപ്പിക്കുന്ന 'പ്രവാസജീവിതവും സാഹിത്യവും' എന്ന വിഷയത്തില്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. അതോടൊപ്പം യുകെയിലെ എഴുത്തുകരെയും അവര്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളെയും പരിചയപ്പെടുത്തുകയും ചെയ്യും.
വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളില്‍ ഇംഗ്ലീഷ് നൃത്ത സംഘം ദേശീ നാച്ചിന്റെ ബോളിവുഡ് നൃത്തം, നടനവേദിയില്‍ ഏറെ പ്രശസ്തയായ ചിത്രാ ലക്ഷ്മി ടീച്ചറിന്റെ കുട്ടികളുടെ ക്ലാസിക്കല്‍ നൃത്തം, യുകെയിലെ ഏതൊരു കലാമാമാങ്കത്തിന്റെയും ഇഷ്ട താരമായ കലാഭവന്‍ നൈസിന്റെ കുട്ടികളുടെ സിനിമാറ്റിക് ഫ്യൂഷന്‍ ഡാന്‍സുകള്‍, ബേസിംഗ്‌സ്റ്റോക്കിലെ കലാകാരികള്‍ അവതരിപ്പിക്കുന്ന തിരുവാതിര, സിനിമാറ്റിക് ഡാന്‍സുകള്‍, സ്വരമാധുര്യം കൊണ്ട് വേദികള്‍ കീഴടക്കിയ യുകെയിലെ അനുഗ്രഹീത ഗായകരുടെ ഗാനാലാപനം തുടങ്ങിയ പരിപാടികളാണ് നാളെ അരങ്ങ് വാഴുന്നത്.

പ്രവാസ ജീവിതത്തിലും കുട്ടികളില്‍ കേരളത്തിനെക്കുറിച്ച് അവബോധം വളര്‍ത്തുവാനും അറിവ് നല്‍കുവാനും വേണ്ടി തയ്യാര്‍ ചെയ്ത കേരളത്തെ പറ്റിയുള്ള പൊതു വിഞ്ജാന ക്വിസ്സ് കുട്ടികളില്‍ കേരളനാടിനോടുള്ള സ്‌നേഹം വളര്‍ത്തും എന്നു സംഘാടകര്‍ വിശ്വസിക്കുന്നു. അതിനു വേണ്ടിയാണ് 'അലൈഡ് എന്റെ കേരളം' എന്ന പേരില്‍ മൂന്ന് വിഭാഗങ്ങളിലായി ക്വിസ്സ് മത്സരം നടത്തുന്നത്. യുകെയിലെ അറിയപ്പെടുന്ന കുട്ടികളുടെ മോട്ടിവേറ്റിങ് കോര്‍ഡിനേറ്റര്‍മാരാണ് ക്വിസ് മത്സരം നടത്തുന്നത്. ഇയര്‍ ഒന്നു മുതല്‍ ആറ് വരെയുള്ള പ്രൈമറി വിഭാഗവും, ഇയര്‍ ഏഴുമുതല്‍ ഒന്‍പത് വരെയുള്ള സെക്കന്‍ഡറി വിഭാഗവും ജിസിഎസ്ഇ, എലെവല്‍ കുട്ടികളുമാണ് ക്വിസ്സില്‍ മാറ്റുരയ്ക്കുന്നത്.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന എന്റെ കേരളം ക്വിസ്സ് മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ വളരെ ആവേശത്തിലാണ്. രജിസ്‌ട്രേഷന്‍ രാവിലെ ഒന്‍പതു മണി മുതല്‍ ആരംഭിക്കുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്ക് ഉച്ച ഭക്ഷണം സൗജന്യമായി നല്‍കുന്നതാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച സതാംപ്ടണിലെ 'അമ്മ ചാരിറ്റി' യുടെ ലൈവ് മസാല ദോശയും ഹോം മെയ്ഡ് കേരളീയ വിഭവങ്ങളും മിതമായ വിലയില്‍ നല്‍കുന്നതായിരിക്കും. വൈകിട്ട് അഞ്ചു മണി വരെയാണ് പരിപാടികള്‍ നടക്കുക.

പ്രവാസ ജീവിത മേഖലകളില്‍ നേരിടുന്ന കഷ്ടപ്പാടുകളില്‍ ആലംബഹീനരാകുന്നവര്‍ക്ക് ആശ്വാസമരുളുന്ന നിറ കൈ ദീപമായി മാറിയ പ്രവാസി മലയാള ഫെഡറേഷന്റെ യുകെയിലെ ചാപ്റ്ററിന് രൂപം നല്‍കുന്നതിലൂടെ ഒരു പുതിയ കാല്‍വയ്പ്പിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള  പ്രവാസികള്‍ക്കൊപ്പം നിന്നു ചിന്തിച്ചു കൊണ്ടും പിറന്ന നാടിന്റെ പുരോഗതിയില്‍ തങ്ങളാല്‍ കഴിയുന്ന സഹായഹസ്തം നല്‍കി കൊണ്ട് യുകെയിലെ മലയാളികള്‍ എല്ലാവരും ഈ സംഘടനയില്‍ അംഗമാകണം എന്നു കമ്മറ്റി ആഗ്രഹിക്കുന്നു. എങ്കില്‍ മാത്രമെ, യുകെയില്‍ മലയാളികള്‍ നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരങ്ങള്‍ കാണുവാനും നേരിടുന്ന പ്രശ്‌നങ്ങള്‍ കൃത്യമായി അധികാരികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള ശക്തിയും ഉണ്ടാവുകയുള്ളൂ. ഈ പരിപാടിയിലേക്ക് എല്ലാ സുഹൃത്തുക്കളെയും ഹാര്‍ദ്ദമായി നാഷണല്‍ കമ്മറ്റി സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് യുകെ ചാപ്റ്റര്‍ സെക്രട്ടറി ജോണ്‍സണ്‍ വാട്‌ഫോര്‍ഡുമായി ബന്ധപ്പെടേണ്ടതാണ് ജോണ്‍സണ്‍ - 07446815065
പരിപാടി നടക്കുന്ന സ്ഥലം
Aldworth School, Western Way, Basingstoke, Hampshire, RG22 6HA

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category