1 GBP = 91.80 INR                       

BREAKING NEWS

പ്രളയത്തിലായ കേരളത്തെ രക്ഷിക്കണമെന്ന ആഗ്രഹം ബാക്കി യാണോ? എങ്കില്‍ നാളെ കൂടി മാത്രം അവസരം; 89,000 കടന്ന ബ്രിട്ടീഷ് മലയാളി പ്രളയ ദുരിതാശ്വാസ ഫണ്ടിന് നാളെ സമാപനം; ആറ് ലക്ഷം പൗണ്ട് കടന്ന ചാരിറ്റി ആര്‍ക്ക് നന്ദി പറയണം?

Britishmalayali
kz´wteJI³

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ രക്ഷിക്കാന്‍ ഇനിയും നിങ്ങള്‍ക്ക് ആഗ്രഹം ബാക്കിയെങ്കില്‍ ഇതു അവസാനത്തെ അവസരമാണ്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ പ്രളയ ദുരിതാശ്വാസ ഫണ്ട് നാളെ സമാപിക്കുമ്പോള്‍ 90,000 പൗണ്ടില്‍ എത്തുമെന്ന പ്രതീക്ഷയാണ് ട്രസ്റ്റ് അംഗങ്ങള്‍ക്ക്. ഇതുകൂടി ഉള്‍പ്പെടെ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 59900ലധികം പൗണ്ട് തികച്ചു ചാരിറ്റി ഫൗണ്ടേഷന്‍ യുകെ മലയാളികളുടെ കരുണയുടെ നാമത്തില്‍ ചരിത്രം കുറിക്കുകയാണ്.

കേരളത്തിലേക്ക് യുകെ മലയാളികളുടെ സംഭാവന 90,000 പൗണ്ട് കടക്കുമോ?
കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനിലൂടെ 89,699.25 പൗണ്ടാണ് ഇതുവരെ സമാഹരിച്ചത്. ബ്രിട്ടീഷ് മലയാളി വിര്‍ജിന്‍ മണി അക്കൗണ്ടിലൂടെ സ്വരൂപിച്ച പണം 49,640.37 പൗണ്ടാണ്. ഇതു കൂടാതെ ബാങ്കിലേക്ക് നേരിട്ട് ലഭിച്ചതും കൂടി ചേര്‍ത്ത് 52,600.37 പൗണ്ട് എത്തിയിട്ടുണ്ട്. ഇതിനോടൊപ്പം, സ്‌കോട്ട്‌ലന്റ് മലയാളികളുടെ കൂട്ടായ്മയായ ഉസ്മ, ഫ്രണ്ട്‌സ് മാഞ്ചസ്റ്റര്‍, മാസ് സട്ടന്‍, സോന്‍സി സാം, ജോബിന്‍ റെഡ്ഡിങ്, ഡാന്‍സ് കേരള ഫ്‌ളഡ് ലീഡ്‌സ്, ഡാര്‍ലിംഗ്ടണ്‍ മലയാളി കമ്മ്യൂണിറ്റി, കവന്‍ട്രി കേരള സ്‌കൂള്‍, റണ്‍ ടു കേരള, ഡോ. മാത്യു ജേക്കബ് ലീഡ്‌സ് എന്നിവര്‍ സമാഹരിച്ചത് 37,098.88 പൗണ്ടാണ്. ഈ തുകകള്‍ ഒക്കെ ചേര്‍ന്നാണ് 89,699.25 എന്ന നിലയില്‍ എത്തിയിരിക്കുന്നത്. ഇതില്‍ ഗിഫ്റ്റ് എയ്ഡ് ഇല്ലാതെ വിര്‍ജിന്‍ മണി വഴി ലഭിച്ച ആകെ തുകയായ 72,569.36 പൗണ്ടില്‍ നിന്നും 3.5 ശതമാനം കമ്മീഷന്‍ കഴിച്ച് 87,159.25 പൗണ്ടാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാന്‍ ഉള്ളത്. ഏതാണ്ട് 82 ലക്ഷം രൂപയോളം വരുമിത്.
നിങ്ങളുടെ ശക്തി തെളിയിക്കാന്‍ അവസരം നാളെ കൂടി മാത്രം
ബ്രിട്ടീഷ് മലയാളി ചാരിറ്റിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം തുക സമാഹരിച്ചതും ഏറ്റവും നീണ്ട കാലം തുടര്‍ന്നതുമായ 'കേരള ഫ്‌ളഡ്‌സ് റിലീഫ് അപ്പീല്‍' നാളെ സമാപിക്കുമ്പോള്‍ യുകെ മലയാളികള്‍ നല്‍കിയ പിന്തുണയും സ്‌നേഹവുമാണ് ഈ അപ്പീലിന്റെ ഏറ്റവും വലിയ വിജയഘടകമായത്. നാലു മാസം നീണ്ടു നിന്ന കേരളാ ഫ്ളഡ് റിലീഫ് അപ്പീലിന് യുകെ മലയാളികള്‍ മികച്ച പിന്തുണയാണ് നല്‍കിയത്. ഇതുവരെ 89000 പൗണ്ട് സമാഹരിക്കാന്‍ കഴിഞ്ഞതോടെ യുകെ മലയാളികള്‍ ഒത്തൊരുമിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്ന ഏറ്റവും വലിയ തുകയായിരിക്കും ഇതെന്നാണ് കരുതുന്നത്.

കേരളത്തിന്റെ പ്രളയക്കെടുതി കൂടുതല്‍ രൂക്ഷമാകുന്നതിന് മുന്‍പ് തന്നെ കേരള ജനതയ്ക്ക് കൈത്താങ്ങ് നല്‍കുവാന്‍ ഓഗസ്റ്റ് മാസം പത്തിനാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഫ്‌ളഡ് റിലീഫ് അപ്പീല്‍ തുടങ്ങിയത്. തുടര്‍ന്ന് കേരളം സമാനതകളില്ലാത്ത പ്രളയദുരന്തത്തിലൂടെ കടന്നു പോവുകയും പതിനായിരക്കണക്കിന് കോടികളുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. എല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ പുനരധിവാസത്തിനും കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും നാശനഷ്ടങ്ങളുടെ വ്യാപ്തിയുടെ അടിസ്ഥാനത്തിലും സമാഹരിക്കുന്ന തുക കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാന്‍ ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് പല കൂട്ടായ്മകളും വ്യക്തികളും അസോസിയേഷനുകളുമൊക്കെ വിര്‍ജിന്‍മണി ലിങ്കുകള്‍ തുറന്നു ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് പിന്തുണയുമായി എത്തി. യുണൈറ്റഡ് സ്‌കോട്ട്‌ലന്റ് മലയാളി അസോസിയേഷന്‍, ഫ്രണ്ട്‌സ് സ്‌പോര്‍ട്ടി സ്‌പോര്‍ട്ടി ഇങ്ങ് ക്ലബ് മാഞ്ചസ്റ്റര്‍, സട്ടനിലെ മാസ്സ്, കവന്‍ട്രി കേരള സ്‌കൂള്‍, റീഡിംഗ് നാടിനൊപ്പം, ഡെവന്‍ മലയാളി അസോസിയേഷന്‍, ഡാര്‍ലിങ്ടന്‍ മലയാളി കമ്മ്യൂണിറ്റി, ക്യാന്റബറി കേരള അസ്സോസിയേഷന്‍, ലീഡ്‌സില്‍ നിന്നുമുള്ള ഡാന്‍സ് കേരള ഫ്‌ളഡ്‌സ് എയ്ഡ്, ഡോ. മാത്യു ജേക്കബ്, ബേസിങ്‌സ്റ്റോക്കിലെ സോണ്‍സി സാം, സുന്ദര്‍ലാന്റ് മലയാളി കമ്മ്യൂണിറ്റി, സുന്ദര്‍ലാന്റ് ഹോസ്പിറ്റല്‍, റണ്‍ ടു കേരള തുടങ്ങി നിരവധി കൂട്ടായ്മകളും വ്യക്തികളുമായി ഈ അപ്പീലിന് പിന്തുണ നല്‍കിയത്.

മലയാളികളും മറ്റിന്ത്യന്‍ വംശജരുമടക്കം നിരവധി വ്യക്തികള്‍ ചാരിറ്റിയുടെ വിര്‍ജിന്‍ മണി ലിങ്കിലേക്കും ബാങ്ക് അക്കൗണ്ടിലേക്കും വലുതും ചെറുതുമായ സംഭാവനകള്‍ നേരിട്ട് നല്‍കുകയും ചെയ്തു. ലോകത്തിന്റെ പല ഭാഗത്തുമുള്ളവരെ ഏകോപിപ്പിച്ച് ഇംഗ്ലണ്ടില്‍ നിന്നുള്ള കുറെ ചെറുപ്പക്കാര്‍ സംഘടിപ്പിക്കുന്ന 'റണ്‍ ടു കേരള' എന്ന ധനസ മാഹരണ പരിപാടി ഇതിനകം വളരെ ശ്രദ്ധ നേടിക്കഴിഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലായി പതിനായിരം കിലോമീറ്റര്‍ എന്ന ഇരുനൂറോളം ടീമംഗങ്ങളെ പെങ്കെടുപ്പിച്ച് ഓടുന്ന മൊത്ത ദൂര ലക്ഷ്യവും പതിനായിരം പൗണ്ടോളം ശേഖരിക്കുക എന്ന ലക്ഷ്യവുമാണ് ഈ പരിപാടിയുടെ സംഘാടകര്‍ ഉദ്ദേശിച്ചത്.
സെപ്റ്റംബര്‍ 29ന് ആരംഭിച്ച 'റണ്‍ ടു കേരള' ഈവന്റും നാളെയാണ് സമാപിക്കുക. വെറും പതിനൊന്നു വയസ്സുകാരനായ ലീഡ്‌സ് സ്വദേശി ഡാനിയേല്‍ കുന്നേല്‍ എന്ന നാലാം ക്ലാസ്സുകാരന്റെ ലിവര്‍പൂളില്‍ നിന്നും ലീഡ്‌സിലേക്കുള്ള മൂന്ന് ദിവസത്തെ സൈക്കിള്‍ യാത്രയും കേരളത്തിന്റെ പുനര്‍നിര്‍മ്മാണ ഫണ്ട് റൈസിങ്ങിന്റെ ഭാഗമായി നടത്തപ്പെട്ടു. ലിവര്‍പൂളില്‍ നിന്നും ആരംഭിച്ച് ലീഡ്‌സിലെ സെന്റ തേരെസാസ് പ്രൈമറി സ്‌കൂളിലേക്കാണ് പിതാവ് ആന്റണി അഗസ്റ്റിനൊപ്പം മൂന്നു ദിവസത്തെ സൈക്കിള്‍ യാത്ര ഡാനിയേല്‍ നടത്തിയത്. ഇതു കൂടാതെ, ഒരു ചാരിറ്റി ഡിന്നറും സംഘടിപ്പിച്ചിരുന്നു.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: BMCF Kerala Floods Relief Appeal
IBAN Number: GB70MIDL4047087231432

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category