1 GBP = 91.80 INR                       

BREAKING NEWS

ഹാരിയും മേഗനും കുഞ്ഞിനെ വളര്‍ത്തുക ഏത് സാധാരണ കുട്ടിയെയും പോലെ; ട്യൂബില്‍ യാത്ര ചെയ്തും ഷോപ്പിങ്ങിനുപോയും കൂട്ടുകാര്‍ക്കൊപ്പം പാര്‍ക്കില്‍ കളിച്ചുമൊക്കെ സാധാരണത്വം ആഘോഷിക്കാനുറച്ച് മേഗന്‍

Britishmalayali
kz´wteJI³

രാജകൊട്ടാരത്തിലെ കുട്ടി എന്ന നിലയ്ക്കാവില്ല തങ്ങളുടെ കുഞ്ഞ് വളരേണ്ടതെന്നുറച്ച് ഹാരി രാജകുമാരനും മേഗന്‍ മെര്‍ക്കലും. മറ്റേതൊരു ബ്രിട്ടീഷ് കുടുംബത്തിലെയും കുട്ടിയെയും പോലെ സാധാരണ കുട്ടിയെന്ന നിലയ്ക്കാകും വളര്‍ത്തുക. ട്യൂബ് ട്രെയിനില്‍ യാത്ര ചെയ്തും ഷോപ്പിങ്ങിനുപോയും പള്ളിയില്‍ കോറസില്‍ പങ്കെടുത്തുമൊക്കെ സാധാരണക്കാരുടെ മക്കള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും കുഞ്ഞിനെക്കൊണ്ടും ചെയ്യിക്കണമെന്നാണ് ഇരുവരുടെയും കണക്കുകൂട്ടല്‍. കൂട്ടുകാര്‍ക്കൊപ്പം ആഘോഷിച്ചു വളരട്ടെയെന്നാണ് അവരുടെ തീരുമാനം.

സാധാരണ ജീവിതത്തിന്റെ മൂല്യങ്ങളെല്ലാം മനസ്സിലാക്കിവേണം തങ്ങളുടെ കുഞ്ഞ് വളരാനെന്നാണ് ഇരുവരുടെയും ആഗ്രഹം. വില്യം രാജകുമാരന്റെയും കെയ്റ്റ് രാജകുമാരിയുടയും മക്കളായ ജോര്‍ജ് രാജകുമാരനെയും ഷാര്‍ലറ്റ് രാജകുമാരിയെയും ലൂയി രാജകുമാരനെയും പോലെ പദവികള്‍ പേറിയാകില്ല തങ്ങളുടെ കുഞ്ഞ് വളരുകയെന്ന് ഹാരിയും മേഗനും കരുതുന്നു. കൊട്ടാരത്തിലെ കുട്ടിയാണെങ്കിലും മറ്റ് സാധാണ കുട്ടികള്‍ക്കിടയില്‍ അവരിലൊരാളായി വളരുന്നതാകും നല്ലതെന്നാണ് മേഗന്റെ അഭിപ്രായം.
രാജകൊട്ടാരത്തിലെ കുട്ടികളെ വളര്‍ത്തുന്നതില്‍ വേറിട്ടൊരു മാതൃക കൊണ്ടുവരാനാണ് മേഗനും ഹാരിയും ശ്രമിക്കുകയെന്ന് റോയല്‍ കറസ്‌പോണ്ടന്റ് ഒമിഡ് സ്‌കോബി പറയുന്നു. മറ്റു കുട്ടികളെപ്പോലെ പഠിച്ചും കളിച്ചും വളരുകയും വലുതാകുമ്പോള്‍ ജോലി ചെയ്ത് ജീവിക്കുകയും ചെയ്യുന്ന സാധാരണ മനുഷ്യരാക്കി മക്കളെ മാറ്റണമന്നാണ് മേഗന്റെ ആഗ്രഹം. കൊട്ടാരത്തിന്റെ സുഖലോലുപതകളില്‍ മയങ്ങി കുട്ടികള്‍ നശിച്ചുപോകരുതെന്നും മേഗന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഹാരിയും മേഗനും തങ്ങളുടെ കുഞ്ഞിന് രാജകുമാരന്‍ അല്ലെങ്കില്‍ രാജകുമാരി പട്ടം ആവശ്യപ്പെടില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അത്തരമൊരു പട്ടം കൊടുക്കുന്നത് കുട്ടിയുടെ ജീവിതത്തെ തളച്ചിടുന്നതിന് തുല്യമാണെന്നാണ് മേഗന്റെ വിലയിരുത്തല്‍. ജനിക്കുന്നത് ആണ്‍കുട്ടിയാണെങ്കല്‍ ആ കുഞ്ഞ് വളരുക ഈല്‍ ഓഫ് ഡംബാര്‍ട്ടണ്‍ എന്ന പദവിയിലേക്കാകും. ഹാരിക്ക് വിവാഹദിവസം കിട്ടിയ അധികാര ചിഹ്നമാണത്. ജനിക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ അതിന് ലേഡി മൗണ്ട്ബാറ്റണ്‍-വിന്‍ഡ്‌സര്‍ എന്ന പദവിയാകും ലഭിക്കുക.

ഹാരി നേരിട്ട് കിരീടാവകാശിയല്ലാത്തതിനാലാണ് ജനിക്കുന്ന കുഞ്ഞ് രാജകുമാരനോ രാജകുമാരിയോ അല്ലാതാകുന്നത്. എങ്കിലും രാജകൊട്ടാരത്തിലെ കുട്ടിയുടെ എല്ലാ അവകാശങ്ങളുമുണ്ടാകും. ബ്രിട്ടീഷ് രാജകുടുംബത്തില്‍ രാജപദവികള്‍ വേണ്ടെന്നുവെച്ച വേറെയും ആളുകളുണ്ട്. ആന്‍ രാജകുമാരി തന്റെ മക്കള്‍ക്ക് രാജപദവികള്‍ വേണ്ടെന്ന് നിശ്ചയിച്ചിരുന്നു. മക്കളായ സാറ ഫിലിപ്‌സിനെയും പീറ്റര്‍ ഫിലിപ്‌സിനെയും അവര്‍ സാധാരണ കുട്ടികളായാണ് വളര്‍ത്തിയത്. ഇതേ മാതൃക പിന്തുടരാനാണ് മേഗന്റെയും ഹാരിയുടെയും തീരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category