1 GBP = 91.80 INR                       

BREAKING NEWS

ഗ്രൗണ്ട് ചെയ്യാനുള്ള ഓട്ടോ പൈലറ്റ് അറിയാതെ ഇട്ടു; 18 സെക്കന്‍ഡില്‍ 500 അടി താഴോട്ട് പതിച്ച് വിമാനം; അലറിവിളിച്ച് യാത്രക്കാര്‍; ഐറിഷ് ആകാശത്ത് നടന്നത് മറക്കാതെ യാത്രക്കാര്‍

Britishmalayali
kz´wteJI³

44 യാത്രക്കാരും നാല് ജീവനക്കാരുമായി പറന്ന ഐറിഷ് ഫ്‌ളൈബി വിമാനം 18 സെക്കന്‍ഡിനിടെ താഴേക്ക് പതിച്ചത് 500 അടി. ജീവിതമവസാനിച്ചുവെന്ന് കരുതി യാത്രക്കാര്‍ അലറിവിളിച്ചു. ബെല്‍ഫാസ്റ്റിലുണ്ടായ സംഭവത്തെക്കുറിച്ച് എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. വിമാനം ലാന്‍ഡ് ചെയ്യാനുള്ള ഓട്ടോ പൈലറ്റ് സംവിധാനം അറിയാതെ ഇട്ടുപോയതാണ് പരിഭ്രാന്തിയുടെ നിമിഷങ്ങള്‍ സൃഷ്ടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ബെല്‍ഫാസ്റ്റ് സിറ്റി എയര്‍പോര്‍ട്ടില്‍നിന്ന് പറന്നുയര്‍ന്ന വിമാനം 1350 അടി ഉയരത്തില്‍ പറന്നു പൊങ്ങിയ ശേഷമാണ് താഴേക്ക് പതിച്ചത് ഓട്ടോ പൈലറ്റ് മോഡിലേക്ക് മാറിയതോടെ വിമാനം താഴേക്ക് പതിക്കുകയും മൂക്കുംകുത്തി നിലം കാണാവുന്ന തരത്തിലേക്ക് താഴുകയും ചെയ്തു. ബൊംബാര്‍ഡിയര്‍ ഡാഷ് ക്യു400 വിമാനം തകരാന്‍ പോവുകയാണെന്ന് കരുതി യാത്രക്കാര്‍ അലറിവിളിച്ചു. അബദ്ധം മനസ്സിലാക്കിയ പൈലറ്റ് പൊടുന്നനെ വിമാനം നിയന്ത്രണത്തിലാക്കുകയും യാത്ര തുടരുകയും ചെയ്തതോടെ യാത്രക്കാര്‍ക്ക് ആശ്വാസമായി.
1350 അടി ഉയരത്തില്‍നിന്ന് സെക്കന്‍ഡുകള്‍കൊണ്ട് 928 അടിയിലേക്ക പതിച്ച വിമാനത്തെ അതിവേഗം നിയന്ത്രണത്തിലാക്കിയ പൈലറ്റ് വീണ്ടും യാത്ര തുടരുകയായിരുന്നു. ബെല്‍ഫാസ്റ്റില്‍നിന്ന് ഗ്ലാസ്‌ഗോയിലേക്ക് പോവുകയായിരുന്നു വിമാനം. അബദ്ധത്തിലുണ്ടായ സംഭവത്തില്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച ഫ്‌ളൈബി, ഇത്തരം സാഹചര്യങ്ങളെ മറികടക്കാനുള്ള സുരക്ഷാസംവിധാനങ്ങള്‍ ബൊംബാര്‍ഡിയര്‍ വിമാനത്തിലുണ്ടെന്നും വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category