1 GBP = 90.80 INR                       

BREAKING NEWS

കണ്ണൂരും കൊച്ചിക്കും പുറമെ തിരുവനന്തപുരം വിമാനത്താവളവും അന്താരാഷ്ട്ര മോഡലില്‍ പുതുക്കിപ്പണിയും; ഡല്‍ഹി, മുംബൈ എയര്‍പോര്‍ട്ടുകളുടെ മാതൃകയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനിയാക്കി വിപുലീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്ത ആറ് നോണ്‍ മെട്രോ വിമാനത്താവളങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരവും മംഗളൂരുവും

Britishmalayali
kz´wteJI³

രാജ്യത്തെ ആറ് പ്രധാന വിമാനത്താവളങ്ങളെക്കൂടി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പി.പി.പി.) വികസിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരം, മംഗളൂരു, അഹമ്മദാബാദ്, ജയ്പുര്‍, ലഖ്‌നൗ, ഗുവാഹാട്ടി എന്നീ ആറ് വിമാനത്താവളങ്ങളാണ് ഈ രീതിയില്‍ അന്താരാഷ്ട്ര മാതൃകയില്‍ വികസിപ്പിക്കുക. ഈ വിമാനത്താവളങ്ങളുടെ പരിപാലനം, വികസനം എന്നിവ പി.പി.പി. മാതൃകയിലാക്കുമ്പോള്‍ അവയുടെ പ്രവര്‍ത്തനം അപ്പാടെ മാറുമെന്നാണ് വിലയിരുത്തുന്നത്.

ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നീ വിമാനത്താവളങ്ങള്‍ ഇപ്പോള്‍ത്തന്നെ പി.പി.പി മാതൃകയിലാണ് നടപ്പാക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ത്തന്നെ അംഗീകാരം ലഭിച്ചിട്ടുള്ള വിമാനത്താവളങ്ങളാണ് ഇവയൊക്കെ. മുഴുവന്‍ ഊര്‍ജാവശ്യവും സൗരോര്‍ജത്തില്‍നിന്ന് കണ്ടെത്തുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് സിയാല്‍ എന്ന കമ്പനിക്കാണ്. സിയാലിന് അടുത്തിടെ ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരം ലഭിച്ചിരുന്നു. ഇതേ മാതൃകയില്‍ മറ്റു നഗരങ്ങളിലെയും വിമാനത്താവളങ്ങളെ വികസിപ്പിക്കുകയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
വിനോദസഞ്ചാരികളുടെ വരവ്, യാത്രക്കാര്‍ തുടങ്ങിയ പല പരിഗണനകളുടെയും അടിസ്ഥാനത്തിലാണ് പി.പി.പി. മാതൃകയില്‍ വികസിപ്പിക്കേണ്ട മറ്റുവിമാനത്താവളങ്ങളെ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. ഈ വിമാനത്താവളങ്ങളില്‍ പി.പി.പി. നടപ്പാക്കുന്നതിന്റെ ഭാഗമായി പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് അപ്രൈസല്‍ കമ്മറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഈ സമിതിയുടെ പരിഗണനയ്ക്ക് അപ്പുറമുള്ള കാര്യങ്ങള്‍ പരിഗണിക്കുന്നതിന് നീതി ആയോഗ് സി.ഇ.ഒ അധ്യക്ഷനായ സെക്രട്ടറി തല ഉന്നത സമിതിയുമുണ്ട്.

പൊതു-സ്വകാര്യ പങ്കാളിത്തമുള്ള കമ്പനികള്‍ രൂപീകരിക്കുന്നതിലൂടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുമെന്നതിന്റെ ഏറ്റവും മികച്ച ഉദാരണമാണ് കൊച്ചി. സിയാല്‍ എന്ന കമ്പനിയാണ് ഇവിടെ വിമാനത്താവളത്തിന്റെ നടത്തിപ്പ്. പുതിയതായി നിര്‍മിക്കുന്ന കണ്ണൂരിലും സര്‍ക്കാര്‍ ഇതേ മാതൃകയാണ് പിന്തുടരുന്നത്. കിയാല്‍ എന്ന കമ്പനിക്കാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല. കൊച്ചിയുടെയും കണ്ണൂരിന്റെയും മാതൃകയില്‍ തിരുവനന്തപുരത്തെയും വികസിപ്പിക്കുകയാണ് ലക്ഷ്യം.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കാണ് ഇപ്പോള്‍ വിമാനത്താവളങ്ങളുടെ ചുമതല. അവരുടെ പക്കല്‍നിന്് ഏറ്റെടുത്ത് സിയാലിനെപ്പോലുള്ള പി.പി.പി. സംരംഭങ്ങളെ ഏല്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പി.പി.പി. മാതൃകയില്‍ വികസിപ്പിച്ചിട്ടുള്ള വിമാനത്താവളങ്ങള്‍ എയര്‍പോര്‍ട്ട്  കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ റാങ്കിങ്ങില്‍ ആദ്യ അഞ്ച് സ്ഥാനത്ത് എത്താറുണ്ടെന്നും അതുകൊണ്ടാണ് കൂടുതല്‍ വിമാനത്താവളങ്ങള്‍ ഈ രീതിയില്‍ വികസി്പിക്കുന്നതെന്ന് കേന്ദ്ര നിയമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

വര്‍ഷംതോറും ആറരക്കോടിയോളം യാത്രക്കാര്‍ കടന്നുപോകുന്ന ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലോകത്തെ ഏറ്റവും തിരക്കേറിയ 20 വിമാനത്താവളങ്ങളിലൊന്നാണ്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഏറ്റവും വേഗത്തില്‍ വികസിക്കുന്ന വിമാനത്താവളങ്ങളിലൊന്നുമാണിത്. ഇതിന്റെ നടത്തിപ്പ് പിപിപി സംരംഭമായ ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ഡിയാല്‍) ആണ് നിര്‍വഹിക്കുന്നത്. ജിഎംആര്‍ ഗ്രൂപ്പ്, എയര്‍പോര്‍ട്ട് അതോറിറ്റി, ഫ്രാപോര്‍ട്ട് എജി, ഇറാമന്‍ മലേഷ്യ എന്നിവയുടെ സംയുക്ത സംരംഭമായാണ് ഡിയാലിന് രൂപം നല്‍കിയിട്ടുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category