1 GBP = 89.80 INR                       

BREAKING NEWS

ഐഇഎല്‍റ്റിഎസില്‍ അയവ് വരുത്തിയതും ഒഇറ്റി ഏര്‍പ്പെടുത്തിയതും വെറുതേ ആയില്ല; റിട്ടയര്‍മെന്റും യൂറോപ്യന്‍ യൂണിയന്‍ നഴ്സുമാര്‍ കൊഴിഞ്ഞു പോക്കും തുടരുമ്പോഴും നഴ്സുമാരുടെ എണ്ണം 4000-ത്തില്‍ അധികം വര്‍ദ്ധിച്ചു; ഇപ്പോള്‍ എന്‍എംസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 6,93,618 നഴ്സുമാര്‍

Britishmalayali
kz´wteJI³

ഴ്സുമാരുടെ എണ്ണത്തില്‍ വന്‍കുറവ് സംഭവിച്ചുകൊണ്ടിരിക്കെ സര്‍ക്കാര്‍ എടുത്ത അടിയന്തര നടപടികള്‍ ഗുണം ചെയ്തുതുടങ്ങി എന്നു സൂചന. യൂറോപ്യന്‍ യൂണിയന്‍ നഴ്സുമാരുടെ എണ്ണം കുറയുകയും റിട്ടയര്‍ ചെയ്യുന്ന നഴ്സുമാരുടെ എണ്ണം തുടരുകയും ചെയ്യുമ്പോഴും ഏതാണ്ട് 4000 ത്തോളം പുതിയ നഴ്സുമാര്‍ എന്‍എംസി രിജസ്റ്ററില്‍ ഇടം പിടിച്ചു. ഇതോടെ ഇപ്പോള്‍ എന്‍എംസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നഴ്സുമാരുടെ ആകെ എണ്ണം 6,93,618 ആയി ഉയര്‍ന്നു. ഇന്ത്യയില്‍നിന്നും ഫിലിപ്പിന്‍സില്‍നിന്നും എത്തിയവരാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഇഎല്‍റ്റിഎസ് 6.5 ആണെങ്കില്‍ അടുത്ത പരീക്ഷയില്‍ അതു ക്ലിയര്‍ ചെയ്താല്‍ മതിയെന്ന ആനുകൂല്യവും ഐഇഎല്‍റ്റിസിന് പകരം ഒഇറ്റി എടുത്താലും മതിയെന്ന പരിഷ്‌കാരവുമാണ് നഴ്സുമാരുടെ എണ്ണത്തില്‍ വര്‍ദ്ധന വരുത്തിയത്.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പുതിയതായി രജിസ്റ്റര്‍ ചെയ്തതാണ് നാലായിരത്തോളം നഴ്‌സുമാരും മിഡ്‌വൈഫുമാരുമെന്ന് നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ വ്യക്തമാക്കുന്നു. നഴ്‌സുമാരുടെ കുറവ് രൂക്ഷമായതോടെ പ്രതിസന്ധിയിലായ എന്‍എച്ച്എസിനും ശുഭകരമാണ് ഈ വാര്‍ത്ത. യുകെയില്‍ പരിശീലനം നേടിയ നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും എണ്ണം രജിസ്റ്ററില്‍ കൂടുന്നതും നല്ല സൂചനയാണെന്ന് നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ കരുതുന്നു.
എന്നാല്‍, ബ്രക്‌സിറ്റിനുശേഷം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ള നഴ്‌സുമാരുടെ വരവിലുണ്ടായ കുറവ് ഇപ്പോഴും തുടരുകയാണ്. മുന്‍കൊല്ലത്തെക്കാള്‍ 2385 യൂറോപ്യന്‍ യൂണിയന്‍ നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും കുറവാണ് കഴിഞ്ഞ 12 മാസത്തിനിടെ ഉണ്ടായത്. ഇത് അപകടകരമായ സൂചനയാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിങ് ഡപ്യൂട്ടി ഡയറക്ടര്‍ സ്റ്റെഫാനി ഐക്കന്‍ പറഞ്ഞു. കഴിഞ്ഞ 12 മാസത്തിനിടെ നാലായിരത്തോളം പേര്‍ പുതിയതായി രജിസ്റ്റര്‍ ചെയ്‌തെങ്കിലും ആശുപത്രികളിലെ നഴ്‌സുമാരുടെ എണ്ണക്കുറവുമായി താരതമ്യപ്പെടുത്തിമ്പോള്‍ സ്ഥിതി ആശങ്കാജനകമാണെന്നും അവര്‍ വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ള നഴ്‌സുമാരുടെ വരവ് കുറഞ്ഞതാണ് ബ്രിട്ടനെ ഇത്രമേല്‍ പ്രതിസന്ധിയിലാക്കിയതെന്ന് സ്റ്റെഫാനി ഐക്കന്‍ പറയുന്നു. ബ്രക്‌സിറ്റിന്റെ വരവോടെ ബ്രിട്ടനില്‍ 51,000 നഴ്‌സുമാരുടെ ഒഴിവുകള്‍ വരുമെന്നാണ് കണക്കാക്കുന്നത്. അതിന്റെ സൂചനകള്‍ ഇപ്പോള്‍ത്തന്നെ പ്രകടമാണെന്നും അവര്‍ പറയുന്നു. രണ്ടുവര്‍ഷം മുമ്പ് 10,000 പേര്‍ ഒരുവര്‍ഷം യുകെയില്‍ രജിസ്റ്റര്‍ ചെയ്യാനെത്തിയെങ്കില്‍ കഴിഞ്ഞവര്‍ഷം അത് വെറും 900 മാത്രമായിരുന്നു. ഇത് പ്രതിസന്ധി രൂക്ഷമാക്കുന്നു.

നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമായതോടെയാണ് റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങളില്‍ ഇളവുവരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് ഐഇഎല്‍ടിഎസിന് പകരം ഭാഷയിലെ പ്രായോഗിക പരിചയം മാത്രം അളക്കുന്ന ഒക്യുപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒഇടി) മതിയെന്ന് തീരുമാനിച്ചതും അതുകൊണ്ടാണ്. നിബന്ധനകള്‍ കുറച്ചതോടെ ഇന്ത്യയില്‍നിന്നും ഫിലിപ്പീന്‍സില്‍നിന്നുമൊക്കെ കൂടുതല്‍ പേര്‍ക്ക് യുകെയില്‍ നഴ്‌സാകാനുള്ള അവസരമൊരുങ്ങുകയും ചെയ്തു. അതുകൊണ്ടാണ് നാലായിരത്തോളം പേര്‍ ഒരുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തതും.

നഴ്‌സുമാരുടെയെന്ന പോലെ മിഡ്‌വൈഫുമാരുടെ കാര്യത്തിലും ബ്രിട്ടന്‍ കടുത്ത പ്രതിസന്ധി നേരിടുന്നുണ്ടെന്ന് റോയല്‍ കോളേജ് ഓഫ് മിഡ്‌വൈഫിലെ ഹെഡ് ഓഫ് ഹെല്‍ത്ത് ഷോണ്‍ ഒ'സള്ളിവന്‍ പറഞ്ഞു. ഇക്കൊല്ലം 3000 മിഡ്‌വൈഫുമാരെക്കൂടി നിയമിക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം പ്രതീക്ഷ പകരുന്നതാണെന്ന് അവര്‍ പറയുന്നു. ബ്രെക്‌സിറ്റിനുശേഷവും ബ്രിട്ടനില്‍ താമസിച്ച് ജോലി ചെയ്യാനുള്ള അവകാശം സംരക്ഷിക്കപ്പെടുമെന്ന് പ്രഖ്യാപനം നടത്തുകയാണെങ്കില്‍ മാത്രമേ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ള നഴ്‌സുമാരും മിഡ്‌വൈഫുമാരും ബ്രിട്ടനിലേക്ക് വരൂവെന്നും ഷോണ്‍ ഒ'സള്ളിവന്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category