1 GBP = 91.80 INR                       

BREAKING NEWS

ലണ്ടന്‍ ഏകാദശി സംഗീതോത്സവം ഈ വര്‍ഷം മുതല്‍ ചെമ്പൈ സംഗീതോത്സവമായി മാറുന്നു; ചെമ്പൈ ഭാഗവതരുടെ ഓര്‍മ്മകള്‍ ലണ്ടനിലും എത്തുമ്പോള്‍ നാദാര്‍ച്ചനയുമായി ഒട്ടേറെ സംഗീത പ്രേമികള്‍; അഞ്ചാം സംഗീതോത്സവം 24ന്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കരുണ ചെയ്‌വാന്‍ എന്തേ താമസം കൃഷ്ണ... എന്ന് പാടി ജീവിതത്തില്‍ നിന്നും മറഞ്ഞ ചെമ്പൈ വൈദ്യ നാഥാ ഭാഗവതരുടെ ഓര്‍മ്മകള്‍ക്ക് നാലു പതിറ്റാണ്ട് കഴിഞ്ഞിട്ടും ശുദ്ധ ശാസ്ത്രീയ സംഗീതത്തിന്റെ തെളിമ. ആ സംഗീതത്തിന്റെ മാസ്മരികത കടല്‍ കടന്നു ബ്രിട്ടനിലും എത്തുന്നു. കഴിഞ്ഞ നാല് വര്‍ഷമായി മുടക്കമില്ലാതെ നടക്കുന്ന ഗുരുവായൂര്‍ ഏകാദശി സംഗീതോത്സവത്തിന്റെ ഭാഗമായി ലണ്ടന്‍ ഹിന്ദ് ഐക്യ വേദി ഇക്കൊല്ലം മുതല്‍ ഈ ചടങ്ങു ചെമ്പൈയുടെ ഓര്‍മ്മയ്ക്കായി സമര്‍പ്പിക്കുകയാണ്. ഇതോടെ ഗുരുവായൂര്‍ ഏകാദശിയുമായി ബന്ധപ്പെട്ടു നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന്റെ മിനി പകര്‍പ്പായി ലണ്ടനിലും സംഗീതോത്സവം മാറുകയാണ്. ഗുരുവായൂരിനു വെളിയില്‍ ലണ്ടനില്‍ മാത്രമാണ് ഇത്തരം ഒരു സംഗീതാര്‍ച്ചന നടക്കുന്നതെന്ന് ലണ്ടന്‍ ഹിന്ദു ഐയ്ക്യ വേദി ഭാരവാഹികള്‍ വ്യക്തമാക്കി.

ഏകാദശിയുമായി ബന്ധപ്പെട്ടു രണ്ടാഴ്ചയിലേറെ നീണ്ടു നില്‍ക്കുന്ന ചെമ്പൈ സംഗീതോത്സവത്തില്‍ ഗുരുവായൂരില്‍ മൂവായിരത്തിലേറെ പേരാണ് ഭഗവാന്റെ അരുമ ഭക്തന് സംഗീതത്തിന്റെ രാഗപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നത്. ഇതിനെ ഓര്‍മ്മപെടുത്തും വിധം ശാസ്ത്രീയ സംഗീതത്തില്‍ കഴിവ് തെളിയിച്ച അനേകം പേരാണ് ഐക്യ വേദി നടത്തുന്ന ചടങ്ങില്‍ പാടാന്‍ എത്തുക. ഹിന്ദു ഐക്യ വേദി എല്ലാ മാസവും നടത്തുന്ന വത്യസ്തത ചടങ്ങുകളില്‍ ഏറ്റവും പ്രാധാന്യമുള്ള ചടങ്ങായും ചെമ്പൈ സംഗീതോത്സവം മാറുമെന്ന് കരുതപ്പെടുകയാണ്. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ശുദ്ധ ശാസ്ത്രീയ സംഗീതത്തിന്റെ നാദരൂപമായി ലണ്ടന്‍ സംഗീതോത്സവത്തില്‍ എത്തും.
ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം ഇക്കൊല്ലം നവംബര്‍ 24ന് വൈകിട്ട് അഞ്ചു മുതല്‍ വിവിധ പരിപാടികളോടെ ക്രോയിഡോണില്‍ ആഘോഷിക്കുന്നതാണ്. അനവധി കലാകാരന്‍മാര്‍ നടത്തുന്ന സംഗീതാര്‍ച്ചന (സംഗീതോത്സവം), ദീപാരാധന, അന്നദാനം എന്നിവയടക്കം വിപുലമായ രീതിയില്‍ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങള്‍ ഭാരവാഹികള്‍ പൂര്‍ത്തിയായിരിക്കുന്നു.
ലണ്ടന്‍ ചെമ്പൈ സംഗീതോത്സവത്തിന്റെ ഭാഗമായി മഹത്തായ നമ്മുടെ കര്‍ണാടക സംഗീത പാരമ്പര്യം ലണ്ടനില്‍ ആഘോഷിക്കപ്പെടുന്നതില്‍ യുകെയിലെ മുഴുവന്‍ മലയാളികള്‍ക്കും അഭിമാനമായി മാറുമെന്നാണ് സംഘാടകര്‍ കരുതുന്നത്. ജാതിമത പ്രായഭേദമന്യേ എല്ലാവരും ഒന്നിച്ചു സംഗീതാര്‍ച്ചന ചെയ്യുന്ന ഈ സുന്ദര സായാഹ്നത്തില്‍ നിറഞ്ഞ മനസ്സോടെ പിന്തുണയുമായി പങ്കുചേര്‍ന്നു പരിപാടികള്‍ വിജയകരമാകാണാമെന്നും സംഘാടകര്‍ ഓര്‍മ്മിപ്പിക്കുന്നു.

ക്ഷേത്ര സന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ കൂടിയാണ് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവം. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന സംഗീതോത്സവമാണ് ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം അഥവ ഏകാദശി സംഗീതോത്സവം. പാടാന്‍ തുടങ്ങുന്ന വരും പാടി തികഞ്ഞവരുമടക്കം കുറേ പേര്‍ സംഗീതാര്‍ച്ചന നടത്തുനത്തിനുള്ള ഒരുക്കത്തിലാണ്. ശ്രീകോവിലില്‍ നിന്നുള്ള അഗ്നി സംഗീത മണ്ഡപത്തിലേക്ക് പകര്‍ന്നു നല്‍കുതോടെ ക്രോയ്‌ഡോണിലെ ത്രോണ്‍ടോണ്‍ഹീത്ത് കമ്മ്യൂണിറ്റി സെന്റര്‍ ഗുരുപവനപുരിയായി ശുദ്ധ സംഗീതത്തിന്റെ അലകളുയരും.

നഷ്‌പ്പെട്ട നാദം തിരിച്ചു തന്നത് ഇഷ്ടദേവനായ ഗുരുവായൂരപ്പനാണെന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വിശ്വാസമാണ് ഗുരുവായൂര്‍ ഏകാദശി സംഗീതോത്സവത്തിന്റെ ആരംഭത്തിന് കാരണമായത്. അതുപോലെ തന്നെ ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം നിറഞ്ഞു നില്‍ക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഏകാദശി സംഗീതോത്സവത്തിലൂടെ യുകെയിലെ തന്നെ പ്രഗത്ഭരായ സംഗീതജ്ഞന്‍മാര്‍ക്കും തുടക്കകാര്‍ക്കും ചെമ്പൈ സംഗീതോത്സവത്തെ അനുസ്മരിപ്പിക്കും വിധം ഗാനാര്‍ച്ചന നടത്തുന്നതിനുള്ള വേദികൂടിയാണ്.

കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ രാജേഷ് രാമന്‍ ഏകാദശി സംഗീതോത്സവത്തിനു നേതൃത്വം നല്‍കും. കര്‍ണാടക സംഗീതത്തിന് ഇംഗ്ലണ്ടിന്റെ മണ്ണിലും വേരുകള്‍ നല്‍കിയ സര്‍ഗ്ഗധനരായ കുറെ കലാകാരന്‍മാര്‍ വേദിയില്‍ അണിനിരക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സംഗീത സ്‌കൂളുകളിലെ കുട്ടികളും ചേരുമ്പോള്‍ ഈ വര്‍ഷത്തെയും സംഗീതോത്സവം യുകെ മലയാളികള്‍ക്ക് സംഗീതാസ്വാദനത്തിന്റെ പ്രതീക്ഷകളാണ് നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
രാജേഷ് രാമന്‍ - 07874002934, സുരേഷ് ബാബു - 07828137478, സുഭാഷ് ശര്‍ക്കര - 07519135993, ജയകുമാര്‍ - 07515918523,ഗീത ഹരി  - 07789776536, ഡയാന അനില്‍കുമാര്‍ - 07414553601
സ്ഥലത്തിന്റെ വിലാസം
West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category