1 GBP = 91.80 INR                       

BREAKING NEWS

ലീഡ്‌സിലെ സീറോ മലബാര്‍ ദേവാലയം ആക്രമിച്ചത് മൂന്നംഗ സംഘം; ട്രോളി കൊണ്ട് ഗേറ്റ് തല്ലിത്തകര്‍ത്ത് ദേവാലയത്തില്‍ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Britishmalayali
kz´wteJI³

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ലീഡ്സ് സെന്റ് വില്‍ഫ്രിഡ്സ് ദേവാലയത്തിനു നേരെയുണ്ടായ അക്രമങ്ങളുടെ സിസിടിവി ദ്യശ്യങ്ങള്‍ പുറത്ത്. മൂന്നംഗ സംഘമാണ് ദേവാലയം ആക്രമിച്ചതെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. പള്ളിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ നിന്നുമാണ് ആക്രമി സംഘത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി. ആക്രമണം സംബന്ധിച്ച് വിശദമായ പൊലീസ് അന്വേഷണം നടക്കുകയാണെന്ന് വികാരി ഫാ. മാത്യൂ മുളയോലില്‍ അറിയിച്ചു.

സമീപത്തെ ഒരു ഷോപ്പില്‍ നിന്നും ട്രോളി ഉരുട്ടിക്കൊണ്ടു വന്ന് ഗേറ്റില്‍ ശക്തിയായി ഇടിച്ച് അകത്തു കടക്കുന്ന മൂന്നംഗ സംഘത്തിന്റെ ദൃശ്യമാണ് ലഭിച്ചത്. ആദ്യം ആക്രമണം നടത്തുന്നത് രണ്ടു പേരാണ്. പിന്നീട് സമീപത്തെ ഷോപ്പിനു മുന്നില്‍ കൂടി നിന്ന ഒരു സംഘത്തില്‍ നിന്നും ഒരാള്‍ കൂടി എത്തിയാണ് പള്ളിയുടെ ഗേറ്റ് പൊളിച്ചത്. ഷോപ്പിനു മുന്നില്‍ നിന്ന മറ്റുള്ളവര്‍ ഇവരുടെ സംഘത്തില്‍പ്പെടതാണോയെന്ന് വ്യക്തമായിട്ടില്ല. 
ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് ദേവാലയം ആക്രമിച്ചുള്ള സംഭവം അരങ്ങേറിയത്. ട്രോളി കൊണ്ട് ഗേറ്റ് തകര്‍ത്ത് അകത്തു കയറിയ അക്രമികള്‍ ദേവാലയത്തിന്റെ ആനവാതില്‍ തകര്‍ത്ത് ദേവാലയത്തിന്റെ പ്രധാന ഭാഗത്തേയ്ക്ക് കടക്കുന്ന ഗ്ലാസിട്ട വാതിലും തകര്‍ത്തു. കൂടാതെ കസേരകളും പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന അലമാരകളും മറ്റും തല്ലിത്തകര്‍ത്തു. ദേവാലയത്തില്‍ ആയിരക്കണക്കിന് പൗണ്ടിന്റെ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇടവകയിലെ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കാന്‍ വികാരി ഫാ. മാത്യു മുളയോലില്‍ പോയ അവസരത്തിലാണ് ദേവാലയം ആക്രമിച്ചത്.

ദേവാലയത്തില്‍ തിരിച്ചെത്തിയ ഫാ. മുളയോലില്‍ പോലീസില്‍ വിവരം അറിയ്ക്കുകയായിരുന്നു. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയത്. അര്‍ദ്ധരാത്രി വൈകിയും തെളിവെടുപ്പുകളും മറ്റു നടപടിക്രമങ്ങളും നടന്നിരുന്നു. ആക്രമണ വിവരം അറിഞ്ഞ് സ്ത്രീകളും കുട്ടികളും അടക്കം നൂറുക്കണക്കിന് വിശ്വാസികളാണ് പള്ളി പരിസരത്ത് തടിച്ചു കൂടിയത്. ദേവാലയത്തിനു ചുറ്റും താമസിക്കുന്ന നിരവധി പാശ്ചാത്യര്‍ ദേവാലയത്തിന് അനുകൂലമായി മൊഴി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസവും ഇത്തരത്തിലൊരു ആക്രമണം ഉണ്ടായതായി ഫാ. മാത്യു മുളയോലി വ്യക്തമാക്കി. അന്നു നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് അടിച്ചു പൊട്ടിക്കുകയായിരുന്നു ചെയ്തത്. അതു സംബന്ധിച്ചുള്ള അന്വേഷണം നടത്തിവരവേയാണ് പള്ളിക്കു നേരെ ആക്രമണം ഉണ്ടായത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.

എല്ലാ ദിവസവും സീറോ മലബാര്‍ സഭാ റീത്തില്‍ ദിവ്യബലിയുള്ള ദേവാലയത്തിലെ വേദപഠനവും മറ്റ് ആത്മീയ സംഘടനകളും വളരെ കാര്യക്ഷമമായിട്ടാണ് നടക്കുന്നത്. യു.കെയിലെമ്പാടും ശ്രദ്ധിക്കപ്പെട്ട ദേവാലയത്തിലെ പ്രവര്‍ത്തനങ്ങള്‍ ലീഡ്‌സിലും പരിസരങ്ങളിലുമുള്ള വിശ്വാസികള്‍ അഭിമാനമായാണ് കൊണ്ടുനടന്നിരുന്നത്. അതുകൊണ്ടു തന്നെ ദേവാലയത്തിന് നേരെ നടന്ന അതിക്രമം വിശ്വാസികളെ ആകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ഫാ. മാത്യു മുളയൊലിലുമായി ബന്ധപ്പെട്ടിരുന്നു. വികാരി ജനറല്‍ ഡോ. മാത്യൂ ചൂരപ്പൊയ്കയിലും, ലീഡ്സ് രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്കസ് സ്റ്റോക്കിന്റെ പ്രതിനിധികളും ഫാ. മാത്യു മുളയോലിയെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category