1 GBP = 89.80 INR                       

BREAKING NEWS

കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്ലിംങ്ങള്‍ക്ക് സ്ഥാനമില്ല; അവര്‍ ചെകുത്താന്റെ കൂടെ അന്തി ഉറങ്ങേണ്ടവരാണ്, നികേഷ് കുമാര്‍ അമുസ്ലിം, മുസ്ലിമായ കെ.എം ഷാജിക്ക് വോട്ട് ചെയ്യുക; കെ എം ഷാജിയെ അയോഗ്യനാക്കിയത് മുസ്ലീം വീടുകളില്‍ ലഭിച്ച വിവാദ നോട്ടീസുകള്‍ തെളിവായപ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: അഴിക്കോട് നിയമസഭാ മണ്ഡലത്തിലെ എംഎല്‍എ കെ എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി വിധിയിലേക്ക് നയിച്ചത് തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം ഇറക്കിയ നോട്ടീസുകള്‍. ഇതില്‍ മുസ്ലിംമായ കെ എം ഷാജിക്ക് വോട്ടു ചെയ്യണമെന്നും അമുസ്ലീമായ എം വി നികേഷ് കുമാറിന് വോട്ടു ചെയ്യരുതെന്നുമാണ് അഭ്യര്‍ത്ഥിച്ചിരുന്നത്. ഈ നോട്ടീസ് തെളിവായി എടുത്തു കൊണ്ടാണ് ലീഗ് നേതാവിനെ ഇപ്പോള്‍ അയോഗ്യനാക്കിയത്. എന്‍ഡിഎഫിനെതിരെ അടക്കം ശക്തമായ നിലപാട് സ്വീകരിച്ച ലീഗ് നേതാവാണ് കെ എം ഷാജി. പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ടു വേണ്ടെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ഇങ്ങനെ മുസ്ലിം വര്‍ഗീയതയെ എതിര്‍ത്ത വ്യക്തി തന്നെ വോട്ടു നേടാന്‍ മുസ്ലിം മതവികാരം ഉപയോഗിക്കുകയായിരുന്നു.

ഈ നോട്ടീസുകള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് വര്‍ഗീയ പ്രചരണത്തിലൂടെയാണ് ഷാജി വിജയിച്ചതെന്ന പരാതി നല്‍കിയത്. നികേഷ് കുമാര്‍ അമുസ്ലിമാണെന്നും, മുസ്ലിമായ കെ എം ഷാജിക്ക് വോട്ട് ചെയ്യണം എന്നും വര്‍ഗീയമായി അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള പോസ്റ്ററുകളാണ് പ്രദേശത്തെ മുസ്ലിം വീടുകളില്‍ വിതരണം ചെയ്തതെന്ന് വിവരാവകാശ രേഖയിലൂടെ പുറത്ത് വന്നത്. അതേസമയം ഈ നോട്ടീസ് തങ്ങള്‍ പുറത്തിറക്കിയതെല്ലെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്.

മണ്ഡലത്തില്‍ മത്സരം മുറുകിയ ഘട്ടത്തിലാണ് ലഘുലേഖ വിതരണം ചെയ്തത്. മുസ്ലിം വീടുകളില്‍ കയറി ലഘുലേഖ വിതരണം ചെയ്തത് ലീഗിന്റെ ആളുകളായിരുന്നു. ഇതേതുടര്‍ന്ന് പരാതി ഉയര്‍ന്ന ഘട്ടത്തില്‍ വളപട്ടണം പൊലീസ് യു.ഡി.എഫ് നേതാക്കളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വര്‍ഗീയത അടങ്ങുന്ന പോസ്റ്ററുകള്‍ പിടിച്ചെടുത്തു. ഈ പോസ്റ്ററുകള്‍ പിന്നീട് പുറത്തുവന്നു. അല്ലാഹുവിന്റെ പേരില്‍ വോട്ടു തേടാനായിരുന്നു ലീഗ് ശ്രമിച്ചത്.

അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി വബറക്കാത്തുഹു എന്ന് അഭിവാദ്യം ചെയ്തുകൊണ്ടാണ് പോസ്റ്റര്‍. ബിസ്മില്ലാഹി റഹ്മാനി റഹീം ( പരമകാരുണ്യവാനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍) എന്നാണ് പോസ്റ്റര്‍ തുടങ്ങുന്നത്.

അമുസ്ലിങ്ങള്‍ ഒരിക്കലും സ്വര്‍ഗ്ഗത്തിലേക്കുള്ള പാലം കടക്കില്ലെന്നും, മുസ്ലിങ്ങള്‍ക്ക് വേണ്ടി അഞ്ച് നേരം നിസ്‌കരിച്ച് പ്രാര്‍ത്ഥിക്കുന്ന കെ. മുഹമ്മദ് ഷാജിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും വോട്ട് ചെയ്യാനും ആവശ്യപ്പെട്ടുള്ളതാണ് നോട്ടീസ്. കെ.എം ഷാജി എന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പിലും മറ്റു സ്ഥലങ്ങളിലും വ്യാപകമായി ഉപയോഗിച്ചിരിക്കുന്ന പേരെങ്കിലും 'കെ. മുഹമ്മദ് ഷാജി' എന്ന് പ്രത്യേകം പോസ്റ്ററില്‍ എടുത്തെഴുതിയിട്ടുണ്ട്. മുഹ്മിനായ(സത്യവിശ്വാസിയായ) കെ.മുഹമ്മദ് ഷാജി എന്ന കെ.എം ഷാജി വിജയിക്കാന്‍ എല്ലാ മുഹ്മിനുകളും പ്രാര്‍ത്ഥിക്കുക എന്നാണ് പോസ്റ്ററിലെഴുതിയത്. പ്രിന്റിങ് ആന്‍ഡ് പബ്ലിഷഡ് ബൈ പ്രസിഡന്റ് ഓഫ് ഓവര്‍സീസ്, കണ്ണൂര്‍ ജില്ല കമ്മിറ്റി എന്നാണ് പോസ്റ്ററിന് കീഴെ രേഖപ്പെടുത്തിയിട്ടുള്ളത്.

'കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്ലിങ്ങള്‍ക്ക് സ്ഥാനമില്ല. അന്ത്യ നാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കില്ല. അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ചുനേരം നമസ്‌കരിച്ച് നമ്മള്‍ക്കു വേണ്ടി കാവല്‍ തേടുന്ന മുഹ്മിനായ കെ.മുഹമ്മദ് ഷാജി എന്ന കെ.എം ഷാജി വിജയിക്കാന്‍ എല്ലാ മുഹ്മിനിങ്ങളും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക. കെ.എം ഷാജിയെ ഏണി അടയാളത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുക'- എന്നാണ് പോസ്റ്ററിലുള്ളത്.
'സത്യ വിശ്വാസികളേ! ദുര്‍മാര്‍ഗിയായ ഒരാള്‍ നിങ്ങളുടെ അടുത്ത് ഒരു വാര്‍ത്തയും കൊണ്ട് വന്നാല്‍ (അതിനെപ്പറ്റി) അന്വേഷിച്ച് സത്യാവസ്ഥ മനസ്സിലാക്കുക. അറിയാത്തവരായി ഒരു ജനതക്ക് നിങ്ങള്‍ ഒരാപത്ത് വരുത്തി വെക്കുകയും എന്നിട്ട് അങ്ങനെ ചെയ്ത പ്രവൃത്തിയില്‍ നിങ്ങള്‍ ഖേദിക്കുന്നവരാവുകയും ചെയ്യാതിരിക്കുവാന്‍' എന്ന ഖുറാന്‍ വചനവും പോസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട്.

വളപട്ടണം പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ മനോരമയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പോസ്റ്ററുകളാണിവയെന്ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പരിശോധിക്കുന്ന എം.സി.സി സ്‌ക്വാഡ് അംഗം ഷാജു കെ.വി സമര്‍പ്പിച്ച രേഖയില്‍ പറയുന്നു. പത്തോളം വ്യത്യസ്ത പോസ്റ്ററുകളുടെ കെട്ടുകള്‍ വളപട്ടണം പൊലീസ് പിടിച്ചെടുത്ത് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുകയും ചെയത്ു. തുടര്‍ന്ന് കേസ് മുന്നോട്ടു പോയതോടെ പ്രതിരോധിക്കാന്‍ ഷാജിക്ക് കഴിഞ്ഞില്ല.
കെ.എം ഷാജിയുടെ പേര് പോലും പോസ്റ്ററില്‍ വളരെ രാഷ്ട്രീയമായി ഉപയോഗിച്ചിരിക്കുകയാണെന്ന് വിവാദ നോട്ടീസ് വിരവാവകാശത്തിലൂടെ നേടിയെടുത്ത ഹസീബ് കല്ലൂരിക്കാരന്‍ പറഞ്ഞിരുന്നു. 'അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി വബറക്കാത്തുഹു എന്നാണ് പോസ്റ്റര്‍ ആരംഭിക്കുന്നത്. മുസ്ലിങ്ങളുടെ അഭിവാദന രീതിയാണത്. സാധാരണ അസ്സലാമു അലൈക്കും എന്ന് മാത്രം പറയുമ്പോള്‍ വ റഹ്മത്തുല്ലാഹി വബറക്കാത്തുഹു എന്ന് കൂടി പറയുമ്പോള്‍ അതിന് വല്ലാത്ത ഒരു പൂര്‍ണയ വരുന്നു. കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്ലിങ്ങള്‍ക്ക് സ്ഥാനമില്ല എന്നാണ് അവര്‍ പോസ്റ്ററിലെഴുതിയിരിക്കുന്നത്. ഇവിടെ നികേഷ് കുമാറിനെയാണ് അമുസ്ലിം എന്ന് ഉദ്ദേശിച്ചിരിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.

ഷാജി തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നു ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി. ജസ്റ്റിസ് പി ഡി രാജന്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. ഷാജിയെ അയോഗ്യനാക്കണമെന്നും തന്നെ വിജയിയാക്കി പ്രഖ്യാപിക്കണമെന്നുമായിരുന്നു നികേഷ് കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി തള്ളി. പകരം തിരഞ്ഞെടുപ്പ് നടത്താന്‍ കോടതി ഉത്തരവിട്ടു. സുപ്രീം കോടതിയെ സമീപിക്കുമെന്നും നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ഷാജി പ്രതികരിച്ചു. നിയമപോരാട്ടം കഴിഞ്ഞ ശേഷം മാത്രമേ ഉപതിരഞ്ഞെടുപ്പിലേക്ക് കടക്കുകയുള്ളൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category