1 GBP = 90.60 INR                       

BREAKING NEWS

കറുത്തവനും കഴിവുകെട്ടവനെന്നും കാശിനു കൊള്ളാത്തവനുമെന്നുള്ള ഭാര്യയുടെ പരിഹാസം സഹിക്കാതെയായി; ആക്ഷേപത്തിന് പിന്നില്‍ ഭാര്യയ്ക്കുള്ള അവിഹിതമെന്ന് മനസു പറഞ്ഞു; കുമാരിയെ ഉറക്കത്തിനിടെയില്‍ വെട്ടിനുറുക്കിയ ശേഷം മക്കളെ കൊന്നത് ഭാവിയില്‍ എന്തിനാ അമ്മയെ കൊന്നതെന്ന് മക്കള്‍ ചോദിക്കുമ്പോള്‍ മറുപടി പറയാന്‍ കഴിയാത്തതു കൊണ്ട്; ചിറ്റൂരില്‍ കുടുംബത്തിലെ മൂന്നു പേരെ കൊന്ന മാണിക്യന്റെ മറുപടിയില്‍ അമ്പരന്ന് പൊലീസുകാര്‍

Britishmalayali
kz´wteJI³

പാലക്കാട്: കഴിഞ്ഞ മാസമാണ് ചിറ്റൂരിനെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. ഒരു കുടുംബത്തിലെ മൂന്ന് പേരെ കുടുംബനാഥനായ വ്യക്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സ്വന്തം ഭാര്യയിലുള്ള സംശയവും അവരുടെ അവഹേളനങ്ങളുമാണ് തന്നെ കൊലപാതകി ആക്കിയതെന്നാണഅ പ്രതി മാണിക്യന്‍ പൊലീസില്‍ നല്‍കിയ മൊഴി. മാണിക്യന്റെ മൊഴി മനഃശാസ്ത്രപരമായ പരിശോധനക്ക് അടക്കം വിധേയമാക്കുകയാണ് പൊലീസ്. കാരണം, സ്വന്തം ഭാര്യയെയും കുടുംബത്തെയും അത്രമേല്‍ സ്നേഹിച്ച വ്യക്തിയായിരുന്ന മാണിക്യന്‍. എന്നാല്‍, ജീവിതത്തില്‍ തുടര്‍ച്ചയായി നേരിടേണ്ടി വന്ന അവഹേളനവും അവജ്ഞയുമാണ് ആ കുടുംബ നാഥനിലെ ക്രിമിനലിനെ ഉണര്‍ത്തിയതും സ്വന്തം മക്കളെയും വെട്ടിനുറുക്കി കൊന്ന ദാക്ഷിണ്യമില്ലാത്തവനാക്കിയതും.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 22ാം തീയ്യതിയായിരുന്നു നല്ലേപ്പിള്ളി ചന്ദനപ്പുറം സ്വദേശി മാണിക്യന്‍(45) കൊലപാതകം നടത്തിയത്. ഭാര്യയെക്കുറിച്ചുള്ള സംശയത്തെത്തുടര്‍ന്ന് മാണിക്യനും ഭാര്യ കുമാരിയും തമ്മില്‍ നല്ലേപ്പിള്ളി ജെ.ടി.എസിന് സമീപമുള്ള വാടകവീട്ടില്‍വെച്ച് വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് ഊണുകഴിച്ച് കിടന്നെങ്കിലും അര്‍ധരാത്രിയോടെ എഴുന്നേറ്റ് കുമാരിയെയും മക്കളായ മനോജ് (15), മേഘ (12) എന്നിവരെയും കൊടുവാള്‍കൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് മാണിക്യന്‍ പൊലീസിനോട് പറഞ്ഞത്. പുലര്‍ച്ചെ ചിറ്റൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു.

പൊലീസിന് മുമ്പാകെ മാണിക്യന്‍ പറഞ്ഞ കാര്യങ്ങള്‍ ഉദ്യോഗസ്ഥരില്‍ അമ്പരപ്പ് സൃഷ്ടിക്കുന്നതായിരുന്നു 'നിവൃത്തികേട് കൊണ്ടു ചെയ്തു പോയതാ സാറേ...' കൂട്ടക്കൊലയെക്കുറിച്ചു മാണിക്യന്‍ ആദ്യം പൊലീസിനോട് പറഞ്ഞതിങ്ങനെയാണ്. അത്രമേല്‍ സഹിച്ച ശേഷം ഗതികെട്ടായിരുന്നു താന്‍ കൃത്യം ചെയ്തത് എന്നാണ് അയാള്‍ പറഞ്ഞത്. മടുത്തെങ്കില്‍ എന്തുകൊണ്ട് നാടുവിട്ടു പോയില്ലെന്ന ചോദ്യത്തിന് നല്‍കിയ മറുപടിയും ഉദ്യോഗസ്ഥരെ ഉലച്ചു കളഞ്ഞു. 'അവരെ വിട്ടിട്ടു പോവാന്‍ കഴിയത്തില്ലായിരുന്നു സാറേ. അത്രയ്ക്ക് ഇഷ്ടമായിരുന്നു എനിക്ക് എന്റെ കുടുംബത്തെ... - അവിടെ കുടുംബത്തെ സ്നേഹിക്കുന്ന വ്യക്തിയെയാണ് അവിടെ കാണാന്‍ സാധിച്ചത്.

ചെറുപ്പം മുതലെ കടുത്ത അവഗണന കേട്ടാണ് മാണിക്യന്‍ വളര്‍ന്നത്. സമൂഹത്തില്‍ നിന്നും കേട്ട പരിഹാസം ഒടുവില്‍ സ്വന്തം ഭാര്യയില്‍ നിന്നും കേള്‍ക്കേണ്ടി വന്നതോടെയാണ് കടുംകൈ പ്രവര്‍ത്തിക്കാന്‍ യുവാവ് തയ്യാറായത്. ഭാര്യയുടെ അവഗണന. പരിഹാസം. കറുത്തവനും കഴിവുകെട്ടവനെന്നും കാശിനു കൊള്ളാത്തവന്‍ എന്നുമുള്ള ആപേക്ഷം! കുട്ടിക്കാലം മുതല്‍ക്കെ എല്ലാവരാലും ഒറ്റപ്പെട്ടവനും പരിഹാസ പാത്രവുമായിരുന്നു മാണിക്യന്‍.

ഭാര്യയും ഇതേ ആക്ഷേപം തുടര്‍ന്നപ്പോള്‍ മാണിക്യനു സഹിക്കാതെയായി. അന്യപുരുഷന്മാരുമായി താരതമ്യം ചെയ്തു കളിയാക്കുന്നത് ഭാര്യക്കു മറ്റു പുരുഷന്മാരുമായുള്ള അവിഹിത ബന്ധം കൊണ്ടാണ് എന്നു മാണിക്യന്‍ കരുതി. സംശയത്തിന്റെ കനലുകള്‍ മനസ്സില്‍ നീറിയപ്പോള്‍, ആ കനലില്‍ ഭാര്യയ്ക്കായി ഒരു ആയുധം മാണിക്യന്‍ ചുട്ടെടുത്തു. പകയുടെ ചാണക്കല്ലില്‍ രാകി മിനുക്കിയ ആ ആയുധംകൊണ്ട് ഭാര്യയുടെ കഴുത്തറത്തു. മക്കളുടെ ജീവനെടുത്തു.

എന്തിന് മക്കളെ കൊന്നു എന്ന ഉദ്യോഗസ്ഥരുട ചോദ്യത്തിലും ഞെട്ടിക്കുന്ന മറുപടിയായിരുന്നു ലഭിച്ചത്. 'ഭാര്യയെ കൊന്നു ഞാന്‍ ജയിലില്‍ പോവുന്നതോടെ എന്റെ മക്കള്‍ ഒറ്റയ്ക്കാവില്ലേ. അവര്‍ ആരുടെയും മുമ്പില്‍ കൈ നീട്ടുന്നത് എനിക്കു സഹിക്കത്തില്ല. പിന്നീട് അമ്മയെ എന്തിനു കൊന്നു എന്നു ചോദിച്ചല്‍ എന്ത് മറുപടി പറയും? അതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നായിരുന്നു മാണിക്യന്റെ മറുപടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category