1 GBP = 89.80 INR                       

BREAKING NEWS

കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായ എം ഐ ഷാനവാസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നത് നല്ല സൂചനയെന്ന് ഡോക്ടര്‍മാര്‍; ശബ്ദം നഷ്ടമാവുകയും ശരീരം പകുതിയായി കുറയുകയും ചെയ്യുന്ന ഗുരുതര രോഗത്തിന്റെ പിടിയില്‍ നിന്നും അല്‍ഭുതകരമായി രക്ഷപ്പെട്ട് വീണ്ടും ജനവിധി തേടി എംപിയായ നേതാവിന് വേണ്ടി പ്രാര്‍ത്ഥനയോടെ അണികള്‍

Britishmalayali
kz´wteJI³

ചെന്നൈ: കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് എം.ഐ.ഷാനവാസ് എംപിയുടെ ആരോഗ്യനിലയില്‍ പുരോഗതി മാത്രം. രക്ത സമ്മര്‍ദമുള്‍പ്പെടെ സാധാരണ നിലയിലാണെന്നും മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍, അദ്ദേഹം ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. കഴിഞ്ഞ മാസം 31നാണു ചെന്നൈയിലെ ഡോ.റേല മെഡിക്കല്‍ ആന്‍ഡ് റിസര്‍ച് സെന്ററില്‍ പ്രവേശിപ്പിച്ചത്. രണ്ടിനു നടന്ന ശസ്ത്രക്രിയ വിജയമായെങ്കിലും രക്തത്തിലെ അണുബാധയെത്തുടര്‍ന്ന് ആരോഗ്യനില വഷളായിരുന്നു.

നിലവില്‍ അണുബാധ നിയന്ത്രണ വിധേയമാണെന്നും കരള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധുക്കളെ ഫോണില്‍ വിളിച്ച് ആരോഗ്യസ്ഥിതി അന്വേഷിച്ചു. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്. കിഡ്നിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലല്ലാത്തതിനാല്‍ ഡയാലിസിസ് തുടരുകയാണ്. മുന്‍ മുഖ്യമന്ത്രി, ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍, ഹൈബി ഈഡന്‍ എംഎല്‍എ, ടി.സിദ്ദീഖ് എന്നിവരും ആശുപത്രിയിലെത്തിയിരുന്നു.

അസുഖബാധിതനായതിനെ തുടര്‍ന്ന് കുറച്ചുകാലം പൊതുരംഗത്തു നിന്നു വിട്ടു നിന്നശേഷമാണ് എം ഐ ഷാനവാസ് വീണ്ടും ജനപ്രതിനിധിയായത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹം പൊതുരംഗത്തു നിന്നും വിട്ടു നിന്നത്. നേരത്തേയും അതീവ ഗുരതരാവസ്ഥയില്‍ ഷാനവാസ് എത്തിയിരുന്നു. അന്നൊക്കെ ഇച്ഛാശക്തിയാല്‍ അതിജീവിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇത്തവണയും അദ്ദേഹം തിരികെ എത്തുമെന്നാണ് അണികളുടെ പ്രതീക്ഷ.

മുമ്പ് കാന്‍സറാണെന്ന ധാരണയില്‍ ഷാനവാസിന് ചികിത്സ നടത്തിയിരുന്നു. മരണത്തിനു കീഴടങ്ങാന്‍ തയാറാകുന്ന വേളയില്‍ അടുത്ത പരിശോധനയുടെ ഫലം പുറത്തുവരുന്നു. ആദ്യ പരിശോധനാഫലം തെറ്റ്. രോഗം ക്യാന്‍സറായിരുന്നില്ല. എല്ലാവര്‍ഷവും നോമ്പു കഴിയുമ്പോള്‍ ഷാനവാസ് സ്വന്തം ഭാരം നോക്കും. അഞ്ചോ ആറോ കിലോ ഭാരം കുറഞ്ഞിരിക്കും. പക്ഷേ, അത്തവണ നോക്കിയപ്പോള്‍ തൂക്കത്തില്‍ ഏഴു കിലോയുടെ കുറവ്. ഒരാഴ്ചയ്ക്കുശേഷം വീണ്ടും ഒരു കിലോകൂടി കുറഞ്ഞു. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പോയി സിടി സ്‌കാന്‍ എടുത്തു. വയറ്റിലെ ബൈല്‍ ഡക്ടില്‍ (Bile duct) കല്ലു വളര്‍ന്ന് ബ്‌ളോക്ക് ആയിരിക്കുന്നു. വയറ്റില്‍ മുഴപോലെ എന്തോ ഒന്ന്. എത്രയുംവേഗം അത് എടുത്തുകളയണം. ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ തീയതിയും കുറിച്ചു. വയര്‍ തുറന്നുവച്ചപ്പോള്‍ പെട്ടെന്ന് ഡോക്ടര്‍മാര്‍ ഒരു കാര്യം കണ്ടുപിടിച്ചു കരളില്‍ അസാധാരണമായി എന്തോ വളര്‍ന്നിരിക്കുന്നു മള്‍ട്ടിപ്പിള്‍ ഗ്രോത്ത്.

കരളില്‍ കണ്ട വളര്‍ച്ചയുടെ ഭാഗം എടുത്ത് ബയോപ്‌സി പരിശോധനയ്ക്കു കൊടുത്തു. പതോളജിസ്റ്റിന്റെ റിപ്പോര്‍ട്ട് വൈകാതെ വന്നു ഇതു കാന്‍സറാണ്. കാന്‍സറിന്റെ ഗുരുതരമായ ഘട്ടം. ഇനി വയറില്‍ ശസ്ത്രകിയ നടത്തിയിട്ടു കാര്യമില്ല. കരളില്‍ ഗുരുതരമായ കാന്‍സര്‍ ആണെങ്കില്‍ മറ്റൊരു ഓപ്പറേഷന്‍ റിസ്‌ക് ആണ്. അങ്ങനെ ആറു മണിക്കൂറോളം തുറന്നുവച്ചിരുന്ന വയര്‍ ഡോക്ടര്‍മാര്‍ തുന്നിക്കെട്ടി. കീമോതെറപ്പി ഉള്‍പ്പെടെ എല്ലാം ചികില്‍സയ്ക്കും സമയക്രമവും നിശ്ചയിച്ചു. എന്നാല്‍ പിന്നീട് കാന്‍സറല്ലെന്ന് തെളിഞ്ഞു. ശബ്ദം നഷ്ടമാവുകയും ശരീരം പകുതിയായി കുറയുകയും ചെയ്യുന്ന ഗുരുതര രോഗമായിരുന്നു അന്ന് ഷാനവാസിനെ പിടികൂടിയത്.

രോഗം ഭേദമായ ശേഷം വീണ്ടും രാഷ്ട്രീയത്തില്‍ സജീവമായി. വയനാട് നിന്ന് രണ്ടാതവണയും മികച്ച ഭൂരിപക്ഷത്തില്‍ വയനാടില്‍ നിന്ന് ജയിച്ച് എംപിയായി. അതിനിടെയാണ് വീണ്ടും അസുഖമെത്തുന്നത്. മുമ്പ് അലട്ടിയിരുന്ന രോഗങ്ങളുടെ തുടര്‍ച്ച തന്നെയാണ് ഇപ്പോഴുണ്ടായിരിക്കുന്നതും. കരളിനെ ബാധിച്ച അസുഖം കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ മറികടക്കാമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തിയത്. സ്വന്തം രോഗത്തെ കുറിച്ച് പഠിച്ച് ആത്മവിശ്വാസത്തോടെ അതിനെ നേരിടുന്ന പക്ഷക്കാരനാണ് ഷാനവാസ്. അതുകൊണ്ട് തന്നെ അദ്ദേഹം ഇപ്പോഴത്തെ രോഗാവസ്ഥയെയും മറികടന്ന് ജനസേവന രംഗത്ത് സജീവമാകുമെന്ന് കോണ്‍ഗ്രസ് അണികള്‍ പ്രതീക്ഷിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category