1 GBP = 89.80 INR                       

BREAKING NEWS

സ്വയം ന്യായീകരിച്ച് മന്ത്രി കെ ടി ജലീലിന് ഇനിയും പിടിച്ചു നില്‍ക്കാന്‍ ആകുമോ? ബ്രൂവറി അഴിമതിയില്‍ കുരുങ്ങിയ മന്ത്രി രാമകൃഷ്ണനെ മാറ്റാത്ത പിണറായിയുടെ നിലപാടില്‍ വിശ്വസിച്ച് മലപ്പുറത്തുകാരന്‍ മന്ത്രി; കൈവിടില്ലെന്ന സൂചന നല്‍കി കോടിയേരിയും; അദീപിനെ നിയമിച്ചത് ഇപ്പോള്‍ നല്‍കിയ അപേക്ഷയിലെന്ന് വാദിച്ച് പ്രതിരോധം; കസേര തെറിക്കാതിരിക്കാന്‍ വിശദീകരണവുമായി ജലീല്‍ രംഗത്തിറങ്ങിയപ്പോള്‍ ക്രമക്കേടില്‍ പുറത്തായ ക്ലാര്‍ക്കിനെ തിരിച്ചെടുക്കാന്‍ ഇടപെട്ടെന്ന് പുതിയ ആരോപണം

Britishmalayali
kz´wteJI³

കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീല്‍ രാജിവെക്കുമോ? ഇ പി ജയരാജന് പോലും ലഭിക്കാത്ത ആനുകൂല്യം മലപ്പുറത്തുകാരനായ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി നല്‍കുമോ? വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയരുമ്പോള്‍ തന്നെ സ്വയം ന്യായീകരിച്ചു കൊണ്ട് രംഗത്തിറങ്ങുകയാണ് കെ ടി ജലീല്‍. ബ്രൂവറി ചലഞ്ചില്‍ കുരുങ്ങിയ മന്ത്രി ടി പി രാമകൃഷ്ണനെ മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. അതുപോലെ തന്നെ തനിക്കും ആനുകൂല്യം ലഭിക്കുമെന്നാണ് ജലീലിന്റെ പ്രതീക്ഷ. എങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്റെ തീരുമാനം അനുസരിച്ചാകും ജലീലിന്റെ ഭാവി.

മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധു നിയമന വിവാദത്തില്‍ തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്ന് എന്ന് വ്യക്തമാക്കിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അദ്ദേഹത്തെ സംരക്ഷിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. കാര്യങ്ങളെല്ലാം പാര്‍ട്ടി പരിശോധിക്കുന്നുണ്ടെന്നും കോടിയേരി തിരുവനന്തപുരത്ത് വ്യക്തമാക്കി. കെ.ടി ജലീല്‍ ഉച്ചക്ക് എ.കെ.ജി സെന്ററിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ പ്രതികരിച്ചിരുന്നില്ല. വ്യാഴാഴ്ച ഉച്ചക്ക് എ.കെ.ജി സെന്ററിലെത്തിയ ജലീല്‍ കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച് നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.

കൂടിക്കാഴ്ച 20 മിനിട്ടോളം നീണ്ടുനിന്നു. കൂടിക്കാഴ്ച സ്വാഭാവികം മാത്രമാണെന്നും തന്നോട് മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ വിശദീകരണം ചോദിച്ചിട്ടില്ലെന്നും കെ.ടി ജലീല്‍ പിന്നീട് വ്യക്തമാക്കി. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ബന്ധു നിയമന വിവാദം ചര്‍ച്ച ചെയ്‌തേക്കും. വിവാദ നിയമനത്തെ കുറിച്ച് വിശദീരിക്കു കൊണ്ട് മന്ത്രി രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന ന്യനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതിരുന്ന കെ.ടി. അദീബ് ഇപ്പോള്‍ സമര്‍പ്പിച്ച അപേക്ഷ കണക്കിലെടുത്താണ് നിയമനം നല്‍കിയതെന്ന് മന്ത്രി ഡോ. കെ.ടി. ജലീലിന്റെ ഓഫിസ് പത്രകുറിപ്പില്‍ അറിയിച്ചു.

ബി.ടെക്ക് ബിരുദവും പി.ജി.ഡി.ബി.എയുമുള്ള ഇദേഹം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സീനിയര്‍ മാനേജര്‍ തസ്തികയില്‍ ജോലി ചെയ്തുവരുന്നു. നിയമന വിജ്ഞാപന പ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവുമുണ്ട്. അപേക്ഷകരില്‍ യോഗ്യനായ ഏക ഉദ്യോഗാര്‍ഥി അദീബ് ആയിരുന്നു. ഇദ്ദേഹം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതിരുന്നതിനാലും മറ്റാര്‍ക്കും യോഗ്യതയില്ലാതിരുന്നതിനാലും അന്ന് ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനം നടത്തിയില്ല. പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം അദീബ് സമര്‍പ്പിച്ച അപേക്ഷ കണക്കിലെടുത്ത് ഡെപ്യൂട്ടേഷനില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുകയായിരുന്നു.

ഇതില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലുള്ള നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. വിജ്ഞാപന പ്രകാരം ഏഴു പേരാണ് ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിച്ചത്. ഇവരില്‍ ആറ് പേര്‍ക്കും വിജ്ഞാപന പ്രകാരമുള്ള യോഗ്യതയുണ്ടായിരുന്നില്ല. അപേക്ഷകരില്‍ മൂന്ന് പേര്‍ മാത്രമാണ് 2016 ഒക്ടോബര്‍ 26ന് കോഴിക്കോടുള്ള സ്ഥാപനത്തിന്റെ ആസ്ഥാനത്ത് നടത്തിയ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ എത്തിയത്. സാജിദ് മുഹമ്മദ്, പി. മോഹനന്‍, വി.എച്ച്. റിജാസ് ഹരിത് എന്നിവരാണിവര്‍.

ഇതില്‍ സാജിദ് മുഹമ്മദിന് എം.ബി.എ ബിരുദമുണ്ടെങ്കിലും ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് യോഗ്യനല്ല. നിലവില്‍ ഏതെങ്കിലും റഗുലര്‍ സര്‍വീസില്‍ ജോലിയുള്ളയാള്‍ അല്ലെന്ന് വ്യക്തമായതിനാല്‍ അപേക്ഷ നിരസിക്കുകയായിരുന്നു. സൗദി അറേബ്യയിലെ സ്ഥാപനത്തിലെ ജോലി പരിചയമാണ് സാജിദ് മുഹമ്മദ് അപേക്ഷയില്‍ കാണിച്ചിരിക്കുന്നത്. പി. മോഹനന് തമിഴ്നാട്ടിലെ പെരിയാര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള എം.ബി.എ ബിരുദമുണ്ടെങ്കിലും ഇന്റര്‍വ്യൂവിന് ഹാജരാകുന്ന സമയത്ത് ഡെപ്യട്ടേഷന്‍ നിയമനത്തിന് അര്‍ഹമാകുന്ന വിധത്തില്‍ ഒരിടത്തും ജീവനക്കാരന്‍ ആയിരുന്നില്ല. ഇദ്ദേഹം എസ്.ബി.ഐയില്‍ റീജണല്‍ മാനേജര്‍ ആണെന്ന വാദം തികച്ചും അടിസ്ഥാന രഹിതമാണ്.

2014 ജൂണ്‍ ആറ് മുതല്‍ 2016 ജൂണ്‍ 20 വരെ എസ്.ബി.ഐ ലൈഫ് എന്ന ഇന്‍ഷുറന്‍സ് സംരംഭത്തില്‍ ബി.ഡി.ഇ (ബിസിനസ് ഡെവലപ്മെന്റ് എക്സിക്യട്ടീവ്) ആയിട്ട് ജോലി ചെയ്തതാണ് അവസാനം വഹിച്ച ചുമതല. എം.ജി സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ ബിരുദമുള്ള റിജാസ് ഹരിതിനും ഡെപ്യൂട്ടഷന്‍ നിയമനത്തിനുള്ള യോഗ്യതയില്ല. ഇന്റര്‍വ്യൂ സമയത്ത് ഇദ്ദേഹം ഇതേ സ്ഥാപനത്തിലെ ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയാണ്. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നയാള്‍ക്ക് ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അര്‍ഹതയില്ല.

ഇന്റര്‍വ്യൂവിന് ഹാജരാകാതിരുന്ന മറ്റ് നാല് അപേക്ഷകരില്‍ മൂന്ന് പേര്‍ക്കും വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതയില്ല. സഹീര്‍ കാലടിയാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതിരുന്ന ഒരാള്‍. ഇദ്ദേഹം നിലവില്‍ കുറ്റിപ്പുറം മാല്‍കോടെക്സില്‍ അക്കൗണ്ട്സ് മാനേജര്‍ ആയി ജോലി ചെയ്യുന്നു. ഇദ്ദേഹം അപേക്ഷയില്‍ കാണിച്ച എം.ബി.എ ബിരുദം ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള എക്സിക്യൂട്ടീവ് എം.ബി.എ ബിരുദമാണ്. വിനായക മിഷന്‍ സര്‍വകലാശാലയില്‍ നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ നേടിയ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള എക്സിക്യൂട്ടീവ് എം.ബി.എക്ക് (സാധാരണ എം.ബി.എയുടെ കോഴ്സ് കാലദൈര്‍ഘ്യം രണ്ട് വര്‍ഷമോ അതിന് തുല്യമായി നാല് സെമസ്റ്ററോ ആണ്) തുല്യത സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടില്ല. അതിനാല്‍ വിജ്ഞാപന പ്രകാരം ഇദ്ദേഹവും ജനറല്‍ മാനേജര്‍ തസ്തികയില്‍ ഡെപ്യൂട്ടഷന്‍ നിയമനത്തിന് യോഗ്യനല്ല.

വി.പി അനസിന് ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ ബിരുദമുണ്ടെങ്കിലും ഡെപ്യൂട്ടേഷന്‍ നിയമനത്തിന് ഇദ്ദേഹവും യോഗ്യനല്ല. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാത്ത മറ്റൊരാള്‍ വി. ബാബു ആണ്. വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ ഇദ്ദേഹത്തിന് ഇല്ല. അപേക്ഷ സമയത്ത് ഇദ്ദേഹം സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറി റാങ്കില്‍ ജോലി ചെയ്യുകയാണ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നുള്ള എം.എയും മധുര കാമരാജ് സര്‍വകലാശാലയില്‍ നിന്നുള്ള പി.ജി.ഡി.എമ്മുമാണ് യോഗ്യത. അപേക്ഷകരില്‍ പലര്‍ക്കും വിജ്ഞാപന പ്രകാരമുള്ള യോഗ്യത ഉണ്ടെന്ന വാദം തികച്ചും അടിസ്ഥാനരഹിതമാണെന്നും പത്രകുറിപ്പില്‍ മന്ത്രി ജലീലിന്റെ ഓഫിസ് പറയുന്നു.

അതിനിടെ ന്യൂനപക്ഷ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്ന് ഈ തസ്തികയില്‍ അപേക്ഷകനായിരുന്ന പി. മോഹനന്‍ പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാനേജറായി പ്രവര്‍ത്തിച്ചിട്ടില്ല. എസ്.ബി.ഐ ലൈഫില്‍ ബിസിനസ് ഡെവലപ്മന്റെ് എക്സിക്യൂട്ടിവായി നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. ഈ ജോലി രാജിവെച്ചശേഷം തൊഴില്‍രഹിതനായി നില്‍ക്കുമ്പോഴാണ് ന്യൂനപക്ഷ കോര്‍പറേഷനില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത്. ഡെപ്യൂട്ടേഷന്‍ അര്‍ഹതയില്ലാത്തതുകൊണ്ടായിരിക്കും നിയമനം ലഭിക്കാഞ്ഞതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബന്ധു നിയമന വിവാദം കൊഴുക്കുന്നതിനിടെ മന്ത്രി കെ.ടി.ജലീലിനെതിരെ പുതിയ ആരോപണവുമായി കെ.എം.ഷാജി എംഎല്‍എയും രംഗത്തുവന്നു. പാലക്കാട്ടെ ഒരു പഞ്ചായത്തില്‍നിന്നു ക്രമക്കേടുകളുടെ പേരില്‍ സര്‍ക്കാര്‍ പുറത്താക്കിയ യുഡി ക്ലാര്‍ക്കിനെ തിരിച്ചെടുക്കാന്‍ മന്ത്രി ഇടപെടല്‍ നടത്തിയതായി ഷാജി ആരോപിച്ചു. മന്ത്രി ഇടപെട്ടതിന്റെ രേഖകള്‍ ഷാജി പുറത്തുവിട്ടു.

എലപ്പുള്ളി പഞ്ചായത്തില്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ചു നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് യുഡി ക്ലാര്‍ക്ക് വി.രാമകൃഷ്ണനെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 8നു സര്‍വീസില്‍നിന്നു പുറത്താക്കിയതാണെന്നു ഷാജി പറഞ്ഞു. 146 കേസുകള്‍ ക്ലാര്‍ക്കിനെതിരെ ഉണ്ടായിരുന്നു. എന്നാല്‍, 6 ദിവസത്തിനുശേഷം ജൂണ്‍ 14നു ക്ലാര്‍ക്കിനെ സര്‍വീസില്‍ തിരിച്ചെടുത്തുവെന്നും മന്ത്രി കുറിപ്പെഴുതിയ പ്രകാരമാണ് ഉത്തരവിറങ്ങിയതെന്നും ഷാജി ആരോപിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category