1 GBP = 90.60 INR                       

BREAKING NEWS

പിണറായിയുടെ വിരട്ടലില്‍ വീണ്ടും പത്മകുമാര്‍ ചുവടുമാറ്റി; യുവതികളെ പ്രവേശിപ്പിക്കാന്‍ തടസമില്ലെന്ന് ദേവസ്വം ബോര്‍ഡും സുപ്രീംകോടതിയെ അറിയിക്കും; വിധി നടപ്പിലാക്കാനുള്ള പ്രയാസങ്ങള്‍ കോടതിയെ അറിയിക്കുന്നതിന് ഭക്തര്‍ക്കിട്ട് പണി കിട്ടുന്ന തരത്തില്‍; ബോര്‍ഡിന്റെ നിലപാട് കോടതിയെ അറിയിക്കുക മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം വഴി; ഈ സര്‍ക്കാര്‍ എന്തു ഭാവിച്ചെന്ന് ചോദിച്ചു അയ്യപ്പ ഭക്തര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനത്തിന് സുപ്രീംകോടതി ഉത്തരവിട്ടിട്ടും തുടക്കത്തില്‍ അതിനെതിരെ നിലപാട് സ്വീകരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒടുവില്‍ നിലപാട് പൂര്‍ണമായും തിരുത്തുന്നു. യുവതീപ്രവേശം പാടില്ലെന്ന മുന്‍നിലപാടില്‍ നിന്നും മലക്കം മറിഞ്ഞ് യുവതിപ്രവേശനം ആകാമെന്ന നിലപാടിലേക്കാണ് എ പത്മകുമാറും സംഘവും എത്തുന്നത്. ഈ വിഷയത്തില്‍ അടക്കം സ്വതന്ത്ര നിലപാട് കൈക്കൊള്ളാമെന്ന് ഹൈക്കോടതി പറഞ്ഞെങ്കിലും വിഷയം ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതോടെ വിട്ടുവീഴ്ച്ചക്കില്ലെന്ന ശക്തമായ സന്ദേശം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിന് അനുസരിച്ച് തങ്ങളുടെ നിലപാടും മാറ്റുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചു സുപ്രീം കോടതിയില്‍ പുതിയ നിലപാട് അറിയിക്കാനാണു നീക്കം. മറിച്ചൊരു തീരുമാനം ബോര്‍ഡ് കൈക്കൊണ്ടാല്‍ ബിജെപി രാഷ്ട്രീയ ആയുധമാക്കും എന്നതു തന്നെയാണ് പ്രശ്നം. ചൊവ്വാഴ്ചയാണു യുവതീപ്രവേശം സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നത്. മനു അഭിഷേക് സിങ്വിക്കു പകരം കണ്ടെത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം ബോര്‍ഡിന്റെ ഭാഗം വിശദീകരിക്കും. കേസ് സുപ്രീം കോടതിയില്‍ വന്ന കാലം മുതല്‍ ഹാജരായിരുന്ന അഭിഭാഷക ബീന മാധവന്‍ ബോര്‍ഡിന്റെ മലക്കംമറിച്ചിലിനെ തുടര്‍ന്നു പിന്മാറി. പകരം പി.എസ്. സുധീറിനെ നിയമിച്ചു.

യുവതീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും പരിഗണിക്കുമ്പോള്‍ ബോര്‍ഡ് നിലപാട് വ്യക്തമാക്കേണ്ടി വരും. വിധി നടപ്പാക്കുന്നതില്‍ നേരിട്ട വൈഷമ്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും ശബരിമലയിലെ തല്‍സ്ഥിതി റിപ്പോര്‍ട്ടും തയാറാക്കിയിട്ടുണ്ട്. ബോര്‍ഡിന്റെ മുതിര്‍ന്ന അഭിഭാഷകരുമായി കമ്മിഷണര്‍ എന്‍.വാസു നാളെ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും.

യുവതീപ്രവേശം സംബന്ധിച്ച് രണ്ടു പതിറ്റാണ്ടിലേറെയായി ദേവസ്വം ബോര്‍ഡ് സ്വീകരിച്ചുവന്ന നിലപാടില്‍ നിന്നുള്ള വലിയ മാറ്റമാണ് ഇപ്പോഴത്തേത്. യുവതീപ്രവേശം അനുവദിച്ചു വിധി വന്നപ്പോള്‍ ദേവസ്വം ബോര്‍ഡ് അതിനെതിരായ നിലപാടാണു സ്വീകരിച്ചത്. ആചാരം സംരക്ഷിക്കുമെന്ന നിലപാടും സ്വീകരിച്ചു. പുനഃപരിശോധനാ ഹര്‍ജി സംബന്ധിച്ച തര്‍ക്കങ്ങളിലും കക്ഷി ചേര്‍ന്നിരുന്നില്ല. സര്‍ക്കാരിന്റെ നിലപാടാകട്ടെ, ഭരണമാറ്റം അനുസരിച്ചു മാറിയിരുന്നു. യുവതീപ്രവേശം അരുതെന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ സത്യവാങ്മൂലം പിന്‍വലിച്ചാണ് പിണറായി സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചത്. ഈ നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

നേരത്തെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതീപ്രവേശനത്തിനായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുമെന്ന നിലപാടില്‍നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മലക്കംമറിഞ്ഞിരുന്നു. യുവതീ പ്രവേശനം മുന്‍നിര്‍ത്തി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കേണ്ടതില്ലെന്ന് ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനമെടുത്തിരുന്നു. സന്നിധാനത്തു വനിതകള്‍ക്കായി പ്രത്യേക വരി, സ്ത്രീ സുരക്ഷയ്ക്കായി വനിതാ പൊലീസ് എന്നിവ ഉണ്ടാകില്ല. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ഒരു നടപടിയും കോടതിവിധിയുടെ അടിസ്ഥാനത്തില്‍മാത്രം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് സൗകര്യം ഒരുക്കുന്നതിനെ കുറിച്ചും ബോര്‍ഡ് കോടതിയെ വിവരങ്ങള്‍ ധരിപ്പിച്ചേക്കും.

കോടതിവിധി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡിനു പ്രത്യേകതാല്‍പര്യമോ താല്‍പര്യമില്ലായ്മോ ഇല്ലെന്നതായരുന്നു ബോര്‍ഡ് പ്രസിഡന്റിന്റെ നിലപാട്. അടുത്തിടെ ശബരിമല തുറന്ന വേളയില്‍ അടക്കം സ്ത്രീകള്‍ സന്നിധാനത്ത് എത്തിയപ്പോള്‍ ആള്‍ക്കൂട്ട ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇതിനെതിരെ ഹൈക്കോടതിയും ശക്തമായി താക്കീത് നല്‍കിയതും ബോര്‍ഡിന് ആത്മവിശ്വാസം നല്‍കുന്നതായി. ശബരിമലയിലെ ആള്‍ക്കൂട്ട അതിക്രമം ന്യായീകരിക്കാനാകാത്തതെന്നു ഹൈക്കോടതി. വന്‍തോതിലുള്ള നാശനഷ്ടങ്ങളില്‍നിന്ന് വ്യാപ്തി പ്രകടമാണെന്നും അഭിപ്രായപ്പെട്ടു. നിലയ്ക്കല്‍ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട കേസിലെ 17ാം പ്രതി ഗോവിന്ദ് മധുസൂദനന്റെ ജാമ്യാപേക്ഷ തള്ളി.

അക്രമങ്ങളില്‍ 16.78 ലക്ഷം രൂപയുടെ പൊതുമുതലും 15.5 ലക്ഷത്തിന്റെ സ്വകാര്യമുതലും നശിപ്പിച്ചെന്ന കണക്ക് കോടതി ചൂണ്ടിക്കാട്ടി. 14 പൊലീസുകാര്‍ക്കു പരുക്കേറ്റു. ആള്‍ക്കൂട്ടത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. 2 പൊലീസ് ബസുകള്‍, പൊലീസിന്റെ ഒരു കാര്‍, മറ്റു 4 വാഹനങ്ങള്‍, 12 കെഎസ്ആര്‍ടിസി ബസുകള്‍, മാധ്യമസ്ഥാപനങ്ങളുടെ 3 വാഹനങ്ങള്‍, 3 ക്യാമറകള്‍ എന്നിവ നശിപ്പിച്ചു.

അതേസമയം, ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയതില്‍ ആചാരലംഘനമില്ലെന്നും ആചാരവും ചടങ്ങും വ്യത്യസ്തമാണെന്നും ദേവസ്വം ബോര്‍ഡംഗം കെ.പി.ശങ്കരദാസ് പറഞ്ഞു. ഇതിന് പിന്നാലെ ആചാരലംഘനം നടത്തിയ ശങ്കര്‍ദാസിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, അടക്കമുള്ളവരാണ് ശങ്കരദാസിനെ നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ബോര്‍ഡ് അംഗമായി ചുമതല ഏല്‍ക്കുമ്പോള്‍ നടത്തിയ സത്യപ്രതിജ്ഞയുടെ ലംഘനമാണ് ശങ്കര്‍ ദാസ് നടത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category