1 GBP = 89.80 INR                       

BREAKING NEWS

ആക്രമികളോട് വിട്ടുവീഴ്ച്ച വേണ്ടെന്ന് കോടതി പറഞ്ഞതോടെ ശബരിമലയില്‍ എത്തിയവരെല്ലാം അഴിക്കുള്ളിലാക്കാന്‍ ഉറച്ചു പൊലീസ്; 52 കാരിയായ തീര്‍ത്ഥാടകയെ തടഞ്ഞവരുടെ ചിത്രങ്ങള്‍ നോക്കി ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു; 150 പേരുടെ ചിത്രങ്ങള്‍ കൂടി പുറത്തുവിട്ട പൊലീസ് പറയുന്നത് ആട്ടച്ചിത്തിരക്ക് എത്തിയവരില്‍ 200 പേര്‍ മാത്രം ഭക്തരെന്ന്; തുലാമാസ പൂജാവേളയില്‍ അക്രമം നടത്തിയ 200 പേരും സന്നിധാനത്ത് എത്തിയെന്ന് 'ഫേസ് ഡിറ്റക്ഷന്‍' ക്യാമറ

Britishmalayali
kz´wteJI³

പത്തനംതിട്ട: ശബരിമല യുവതീപ്രവേശ വിഷയവുമായി ബന്ധപ്പെട്ട അറസ്റ്റ് തുടരാന്‍ പൊലീസ് തീരുമാനം. സന്നിധാനത്ത് 52കാരി തീര്‍ത്ഥാടകയെ ആക്രമിച്ചത് അടക്കമുള്ള വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ശക്തമായ നടപടികളിലേക്ക് നീങ്ങാനാണ് സര്‍ക്കാറിന്റെയും പൊലീസിന്റെയും നീക്കം. ആട്ടച്ചിത്തിരിക്കായി നടതുറന്ന വേളയില്‍ സന്നിധാനത്ത് തമ്പടിച്ചത് ഒരു കൂട്ടം ക്രിമിനലുകളാണെന്നാണ് പൊലീസിന് വ്യക്തമായിട്ടുണ്ട്. അക്രമങ്ങളോട് വിട്ടുവീഴ്ച്ച പാടില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയതോടെ ഈ വിഷയത്തില്‍ കര്‍ശന നടിപടികള്‍ സ്വീകരിക്കാന്‍ തന്നെയാണ് പൊലീസ് തീരുമാനം.

സന്നിധാനത്ത് ആക്രമണം നടത്തിയ 150 പേരുടെ ചിത്രങ്ങളടങ്ങിയ പുതിയ വെരിഫിക്കേഷന്‍ ആല്‍ബം പൊലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൃശൂര്‍ സ്വദേശി ലളിതയെ ശബരിമലയില്‍ തടഞ്ഞതുള്‍പ്പെടെയുള്ള കേസിലുള്ളവരുടേതാണു ചിത്രങ്ങള്‍. ജാമ്യമില്ലാ വകുപ്പുകളാണ് എല്ലാവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ചിത്തിര ആട്ടത്തിരുനാളിനു ശബരിമലയില്‍ എത്തിയ തീര്‍ത്ഥാടകരില്‍ 200 പേര്‍ മാത്രമാണു യഥാര്‍ഥ ഭക്തരെന്നും 7000 പേര്‍ ബിജെപി, ആര്‍എസ്എസ്, സംഘപരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരോ അനുഭാവികളോ ആണെന്നുമാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ എത്തിയവരാണ് ഇക്കൂട്ടരെന്നും സന്നിധാനത്ത് പ്രശ്നങ്ങളുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നുമാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്ന കാര്യം. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധി വന്നശേഷം ആദ്യമായി നട തുറന്നപ്പോള്‍ നിലയ്ക്കലില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത 200 പേര്‍ ശബരിമലയില്‍ വീണ്ടും ദര്‍ശനം നടത്തിയതായും പൊലീസ് കണ്ടെത്തി. ഫേസ് ഡിറ്റക്ഷന്‍ ക്യാമറകളാണ് ഇവരെ പിടികൂടിയതത്. ഫോട്ടോകളും വിഡിയോകളും പരിശോധിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും കൃത്യമായ കണക്കുകള്‍ ലഭിക്കാന്‍ സമയമെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നിലയ്ക്കലില്‍ അക്രമം നടത്തിയവരുടെ ഫോട്ടോ ശേഖരിച്ചു ഫെയ്സ് ഡിറ്റക്ഷന്‍ സോഫ്റ്റ്വെയറില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതനുസരിച്ചുള്ള നടപടികളും മുന്നോട്ടു പോവുകയാണെന്നു പൊലീസ് അറിയിച്ചു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് പലരും സന്നിധാനത്ത് എത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. തുലാമാസ പൂജാ സമയത്തു നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ട 1500 പേരുടെ ചിത്രങ്ങള്‍ പൊലീസ് തയാറാക്കിയിരുന്നു. ഇവ മുഖം തിരിച്ചറിയുന്ന ക്യാമറകളുമായി ബന്ധിപ്പിച്ചു. ഈ സംവിധാനമുള്ള 12 ക്യാമറകള്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ സ്ഥാപിച്ചിരുന്നു. ഇത്തരക്കാര്‍ വീണ്ടും എത്തിയപ്പോള്‍ ക്യാമറ മുന്നറിയിപ്പു സന്ദേശം കണ്‍ട്രോള്‍ റൂമിലേക്കു നല്‍കി.

കഴിഞ്ഞ വര്‍ഷം ചിത്തിര ആട്ടത്തിരുനാളിനു ആയിരത്തിലേറെ പേര്‍ മാത്രമാണ് എത്തിയത്. ഇക്കുറി 7200 ഭക്തര്‍ എത്തിയെന്നാണു പൊലീസ് കണക്ക്. നാനൂറോളം പേര്‍ നെയ്യഭിഷേകം കഴിഞ്ഞയുടന്‍ തിരിച്ചിറങ്ങി. ബാക്കിയുള്ളവര്‍ ഒരു പകല്‍ മുഴുവന്‍ സന്നിധാനത്തു തമ്പടിച്ചതായാണു സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നെത്തിയവരായിരുന്നു കൂടുതലും. ഇവരെല്ലാം ബിജെപി, ആര്‍എസ്എസ് അനുഭാവികളാണെന്നു പൊലീസ് പറഞ്ഞു.

ഇത്തവണ ശബരിമലയില്‍ എത്തിയവരുടെയും സന്നിധാനത്തു നിരോധനാജ്ഞ ലംഘിച്ചു സംഘടിച്ചവരുടെയും ഫോട്ടോകളും വിഡിയോകളും പരിശോധിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ജാമ്യത്തിലിറങ്ങിയവര്‍ ഇരുമുടിക്കെട്ടുമായി ക്ഷേത്രത്തിലെത്തിയാല്‍ നിയമപരമായി ഒന്നും ചെയ്യാന്‍ പൊലീസിനു കഴിയില്ല. ഇവര്‍ അക്രമത്തില്‍ പങ്കാളികളായോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്. അതേസമയം മണ്ഡലകാലത്തെ ശബരിമല സുരക്ഷാ സംവിധാനം ചര്‍ച്ച ചെയ്യാന്‍ പൊലീസ് ഉന്നതതല യോഗം 12 ന്. ഇന്നലെയും ഇന്നുമായി യോഗം നിശ്ചയിച്ചിരുന്നെങ്കിലും പൊലീസ് വിന്യാസം സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിക്കാത്തതിനാലാണു മാറ്റിവച്ചതെന്നു ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ചിത്തിര ആട്ടത്തിരുനാളിനോടുബന്ധിച്ചു സന്നിധാനത്തുണ്ടായ പൊലീസ് വീഴ്ച യോഗം ചര്‍ച്ച ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category