1 GBP = 91.80 INR                       

BREAKING NEWS

വേണുബാലകൃഷ്ണനും ഷാനി പ്രഭാകറുമൊക്കെ ചരിത്ര വസ്തുക്കളാകുമോ? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ റോബോട്ടുകളെ വാര്‍ത്താവായനക്കാരാക്കി ചൈന; 24 മണിക്കൂറും വിശ്രമമില്ലാതെ വാര്‍ത്ത വായിക്കുന്ന റോബോട്ടുകള്‍ റെഡി

Britishmalayali
kz´wteJI³

ന്യൂസ് റൂമില്‍ വാര്‍ത്താ അവതാരകരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരും തമ്മില്‍ പലപ്പോഴും നേര്‍ക്കുനേര്‍ യുദ്ധമാണ്. അര്‍ണബ് ഗോസ്വാമിയും അദ്ദേഹത്തെ മലയാളത്തിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുന്ന വേണു ബാലകൃഷ്ണനും ഷാനി പ്രഭാകറുമൊക്കെ യുദ്ധം ചെയ്യുന്നതു പോലെയാണ് വാര്‍ത്ത വായിക്കുന്നത്. എന്നാല്‍, ഇത്തരം ശ്രമകരമായ ദൗത്യത്തിലേക്ക് യാതൊരു പരാതികളുമില്ലാതെ സ്വിച്ചിട്ട പോലെ വാര്‍ത്ത അവതരിപ്പിക്കുന്ന യന്ത്രമനുഷ്യരെത്തിയാലോ? 24 മണിക്കൂറും ഒരു നിമിഷം പോലും വിശ്രമിക്കാതെ വാര്‍ത്ത വായിക്കുന്ന റോബോട്ടുകളെ രംഗത്തിറക്കിയിരിക്കുകയാണ് ചൈന.

ചൈനയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെ വാര്‍ത്താ അവതരണത്തിനായി രംഗത്തിറക്കിയത്. യഥാര്‍ഥ വാര്‍ത്താ അവതാരകന്റെ ശബ്ദവും ഭാവവും അനുകരിച്ചാവും ഈ യന്ത്രമനുഷ്യരുടെ വായന. പ്രൊഫഷണല്‍ വാര്‍ത്താ അവതാരകന്റെ കൃത്യതയോടെ ഈ യന്ത്രമനുഷ്യര്‍ക്കും വാര്‍ത്ത വായിക്കാനാകുമെന്ന സിന്‍ഹുവ അവകാശപ്പെടുന്നു. സ്യൂട്ടണിഞ്ഞെത്തുന്ന റോബോട്ടുകള്‍ കാഴ്ചയിലും മനുഷ്യരെപ്പോലുണ്ടാകും.

എന്നാല്‍, അവകാശപ്പെട്ടത്ര മനുഷ്യസ്പര്‍ശം യന്ത്രമനുഷ്യന്റെ വാര്‍ത്താ അവതരണത്തിനുണ്ടായിരുന്നില്ലെന്ന് കേട്ടവര്‍ പറയുന്നു. ഇന്നലെയാണ് റോബോട്ട് വാര്‍ത്തവായിക്കാനെത്തിയത്. ഇംഗ്ലീഷ് ഭാഷയിലാണ് വാര്‍ത്താ വായന. റോബോട്ടിന്റെ ശബ്ദവും വാര്‍ത്താ അവതരണവും അത്ര സുഖകരമല്ലെന്ന് പ്രേക്ഷകര്‍ പറയുന്നു. ഷാങ് ഷാവോയെന്ന വാര്‍ത്താ അവതാരകന്റെ രൂപത്തിലും ശബ്ദത്തിലുമാണ് റോബോട്ടിനെ സിന്‍ഹുവ രംഗത്തിറക്കിയത്. എന്റെ മുന്നിലെത്തു്ന്ന വാര്‍ത്തകള്‍ വിശ്രമമില്ലാത ഞാന്‍ നിങ്ങള്‍ക്ക് മുന്നിലെത്തിക്കുമെന്ന ആമുഖത്തോടെയാണ് വാര്‍ത്ത തുടങ്ങിയത്.

സിന്‍ഹുവയും ചൈനീസ് സെര്‍ച്ച് എന്‍ജിനായ സോഹുവും ചേര്‍ന്നാണ് റോബോട്ടിനെ വികസിപ്പിച്ചത്. യഥാര്‍ഥ വാര്‍ത്താ അവതാരകന്റെ ചുണ്ടിന്റെ ചലനങ്ങള്‍, മുഖഭാവങ്ങള്‍, സംസാര രീതി എന്നിവ മനസ്സിലാക്കിയാണ് റോബോട്ടിനെ സൃഷ്ടിച്ചത്. നിലവില്‍ ഇംഗ്ലീഷില്‍ വാര്‍ത്ത വായിക്കുന്ന അവതാരകനാണുള്ളത്. ചൈനീസ് ഭാഷയില്‍ വാര്‍ത്ത വായിക്കുന്ന അവതാരകനെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രംഗത്തിറക്കുമെന്നുമാണ് സിന്‍ഹുവ വ്യക്തമാക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category