1 GBP = 90.80 INR                       

BREAKING NEWS

ഓസ്ട്രേലിയയിലെ ഒറ്റപ്പെട്ട ദ്വീപില്‍ ട്രക്കിങ്ങിനുപോയ 19-കാരനായ ദമ്പതിമാരും മൂന്ന് വയസ്സുള്ള കുഞ്ഞും 12-കാരനായ സുഹൃത്തും പട്ടിണികിടന്ന് മരിച്ചു; കാര്‍ കേടായതോടെ പുറത്തുകടക്കാനാവാതെ ദാരുണമായി കൊല്ലപ്പെട്ടു

Britishmalayali
kz´wteJI³

മെല്‍ബണ്‍: ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയിലുള്ള ഔട്ട്ബാക്കില്‍ ട്രക്കിങ്ങിനുപോയ കൗമാരക്കാരായ ദമ്പതിമാര്‍ക്കും അവരുടെ മൂന്നുവയസ്സുള്ള കുഞ്ഞിനും 12-കാരനായ സുഹൃത്തിനും ദാരുണാന്ത്യം. ബുധനാഴ്ചയാണ് ദമ്പതിമാരുടെയും മൂന്നുവയസ്സുള്ള കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. തകര്‍ന്ന നിലയില്‍ കണ്ട ഇവരുടെ കാറില്‍നിന്ന് നാലര കിലോമീറ്റര്‍ അകലെയാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടത്. ഇവര്‍ക്കൊപ്പം യാത്രചെയ്ത 12-കാരന്റെ മൃതദേഹം പിറ്റേന്ന് നൂറുമീറ്ററോളം അകലെനിന്നും കണ്ടെത്തി.

കൊടുംകാട്ടില്‍ യാത്ര ചെയ്യവെ കാര്‍ ബ്രേക്ക് ഡൗണായതോടെയാണ് ഇവര്‍ പെട്ടുപോയത്. അഞ്ചുദിവസത്തോളം കാട്ടില്‍പ്പെട്ടുപോയ ഇവര്‍ പട്ടിണി കിടന്നാണ് മരിച്ചതെന്നാണ് കരുതുന്നത്. കൂടുതല്‍ യാത്രക്കാര്‍ ദുരന്തത്തില്‍ പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ആലീസ് സ്പ്രിങ്സിന് 500 കിലോമീറ്റര്‍ അകലെയുള്ള വാറ വാറയിലേക്ക് പോവുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് കണ്ടെത്തി. അഞ്ചുമണിക്കൂര്‍ നീണ്ട യാത്രയ്ക്കിടെ ഇവരുടെ കാര്‍ ബ്രേക്ക് ഡൗണാവുകയായിരുന്നു.

കൈയിലുണ്ടായിരുന്ന ഭക്ഷണവും വെള്ളവും തീര്‍ന്നതോടെ ഇവര്‍ കാറില്‍നിന്ന് ശ്രമപ്പെട്ട് പുറത്തുവന്ന് സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്ന് കരുതുന്നു. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് 18 കിലോമീറ്റര്‍ അകലെമാത്രമാണ് ജനവാസമുണ്ടായിരുന്നത്. അവിടേക്കെത്താനായിരുന്നു ദമ്പതിമാര്‍ ശ്രമിച്ചതെന്ന് കരുതുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മൃതദേഹങ്ങള്‍ കണ്ടതായി പ്രദേശത്തെ ഒരു ഹെല്‍ത്ത്സെന്ററില്‍ ഒരാള്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് പൊലീസ് മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത്. നാലാമത്തെയാളുടേത് പിറ്റേന്നും കിട്ടി.

കടുത്ത ചൂടില്‍ തളര്‍ന്ന ഇവര്‍ പട്ടിണികിടന്നാണ് മരിച്ചതെന്നാണ് കരുതുന്നത്. 40 ഡിഗ്രിവരെയായിരുന്നു മേഖലയിലെ താപനില. ഇവരുടെ കാര്‍ എങ്ങനെയാണ് തകര്‍ന്നതെന്നത് വ്യക്തമല്ല. പ്രദേശത്ത് മൊബൈല്‍ ഫോണിന് റെയ്ഞ്ചുമുണ്ടായിരുന്നില്ല. കാറില്‍ മറ്റ് യാത്രക്കാരുണ്ടായിരുന്നതായി സൂചനയില്ലെങ്കിലും തിരച്ചില്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് സതേണ്‍ ഡെസര്‍ട്ട് ഡിവിഷന്‍ സൂപ്രണ്ട് ജോഡി നോബ്സ് പറഞ്ഞു. അപകടത്തെത്തുടര്‍ന്നാണ് ദുരന്തമുണ്ടായതെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് പട്ടിണിയും ചൂടുമാണ് നാലുപേരുടെയും ജീവനെടുത്തതെന്ന് പൊലീസിന് വ്യക്തമായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category