1 GBP = 91.80 INR                       

BREAKING NEWS

നിര്‍ണായക സമയത്ത് ഇന്ത്യയെ കൈവിട്ട് പാക്കിസ്ഥാനി ലേക്ക് പോയവരുടെ പാരമ്പര്യ സ്വത്തുക്കള്‍ വിറ്റുകാശാക്കാന്‍ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍; 3000 കോടിയുടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു; മലബാറിലെ പലയിടങ്ങളിലും ഉള്‍പ്പെടെ അനേകം സ്വത്തുക്കള്‍ ഇനി പൊതു ഖജനാവില്‍

Britishmalayali
kz´wteJI³

സ്വാതന്ത്ര്യാനന്തരം വിഭജനസമയത്ത് ഇന്ത്യയെ കൈവിട്ട് പാക്കിസ്ഥാാനിലേക്ക് പോയവരുടെ ഇവിടെയുള്ള പാരമ്പര്യ സ്വത്തുക്കളുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ശത്രുരാജ്യത്തേക്ക് പോയവരുടെ പേരിലുള്ള സ്വത്ത് ശത്രുവിന്റെ സ്വത്തായാണ് പരിഗണിക്കപ്പെടുന്നത്. ഇവ കൈവശം വെച്ചിട്ടുള്ളവരുടെ ഓഹരികള്‍ വില്‍ക്കാനാണ് കേന്ദ്രം തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യയിലെമ്പാടുമായി 3000 കോടി രൂപയുടെ സ്വത്തുക്കളെങ്കിലും വിറ്റഴിക്കാനുണ്ടാകുമെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ഇത്തരം സ്വത്തുക്കള്‍ സര്‍ക്കാരിന് വിറ്റൊഴിക്കാന്‍ പാകത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ നിയമം ഭേദഗതി ചെയ്തിരുന്നു. ഇതിനെതിരേ ലഖ്‌നൗവിലെ രാജ മഹ്മൂദാബാദിന്റെ അനന്തരാവകാശികള്‍ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും മുന്‍തീരുമാനമനുസരിച്ച് മുന്നോട്ടുപോകാനാണ് കേന്ദ്ര തീരുമാനം. കേരളത്തില്‍ മലബാര്‍ മേഖലയിലും ഇത്തരത്തില്‍ പാക്കിസ്ഥാനിലേക്ക് പോയ ഒട്ടേറെപ്പേരുണ്ട്. അവരുടെ പേരിലുള്ള സ്വത്തുക്കളിലും വില്പന നടപടികള്‍ വരാനാണ് സാധ്യത.

ഇത്തരത്തിലുള്ള 996 കമ്പനികളുടെയും സ്വത്തുക്കളുടെയും ആറരക്കോടിയോളം ഓഹരികള്‍ ഇരുപതിനായിരത്തിലേറെ ഓഹരിയുടമകളുടെ പക്കലാണുള്ളത്. ഈ കമ്പനികളില്‍ 588 എണ്ണം ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഓരികള്‍ വിറ്റഴിക്കുന്നതിനുള്ള നിയമഭേദഗതി ഇപ്പോള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടാവരാനുള്ള നീക്കത്തിലാണ് കേന്ദ്രമിപ്പോള്‍.

ദശാബ്ദങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന ശത്രുവിന്റെ സ്വത്തുവകകള്‍ വിറ്റ് ഖജനാവിലേക്ക് മുതല്‍ക്കൂട്ടുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇങ്ങനെ ഖജനാവിലെത്തുന്ന പണം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ശത്രുസ്വത്തുക്കളിന്മേലുള്ള ഓഹരികള്‍ വിറ്റഴിക്കുന്നതിന് മുമ്പ് സ്വത്തുക്കളിന്മേല്‍ യാതൊരു കോടതി നടപടികളും നിലനില്‍ക്കുന്നില്ലെന്ന സത്യവാങ്മൂലം കൈവശക്കാരന്‍ നല്‍കണം. കേന്ദ്ര ധനകാര്യ മന്ത്രി അധ്യക്ഷനായ മന്ത്രിതല സമിതിയാണ് ഇത്തരം വില്‍പനകള്‍ക്ക് മേല്‍നോട്ടം വഹിക്കുക. ബാങ്കുകളുടെ സഹായത്തോടെയാകും ഓഹരി വില്‍പന നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ നടപടികള്‍ വേഗത്തിലാക്കാനും ഇതുപകരിക്കുമെന്നാണ് കരുതുന്നത്. 80,000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കലാണ് ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. സാമ്പത്തിക വര്‍ഷത്തിന്റെ ഏഴുമാസങ്ങള്‍ പിന്നിടുമ്പോഴും 10,000 കോടി രൂപയുടെ ഓഹരി വില്‍പന പോലും നടന്നിട്ടില്ല. ഇതിന്റെ ഭാഗമായി ഡ്രെഡ്ജിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരികളും വില്‍ക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. കോര്‍പറേഷനില്‍ 73.4 ശതമാനം ഓഹരികള്‍ കേന്ദ്രസര്‍ക്കാരിന്റേതാണ്. ഇത് ജെഎന്‍പിടി, കാണ്ട്‌ല, വിശാഖപട്ടണം, പാരദീപ് പോര്‍ട്ട് ട്രസ്റ്റുകള്‍ക്കായാണ് വില്‍ക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category