1 GBP = 91.80 INR                       

BREAKING NEWS

തീവ്രവാദത്തിന് കടിഞ്ഞാണിടാന്‍ സമാധാന ചര്‍ച്ചയ്ക്കൊരുങ്ങി ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍; ചരിത്രത്തില്‍ ആദ്യമായി താലിബാനുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് റഷ്യന്‍ അധികൃതര്‍; ചര്‍ച്ചയില്‍ അമേരിക്ക, പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളും; അഫ്ഗാനില്‍ സമാധാനം സൃഷ്ടിക്കാന്‍ ഇന്ത്യ എല്ലാ പിന്തുണ നല്‍കുമെന്നും അറിയിപ്പ്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: തീവ്രവാദത്തെ തുടച്ചു നീക്കി സമാധാനം സൃഷ്ടിക്കാനായി സൈനിക നടപടി മാത്രമല്ല അനുരഞ്ജന ചര്‍ച്ചകള്‍ വഴിയും ശ്രമം നടക്കുകയാണെന്ന സൂചനയാണ് ഇപ്പോള്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി താലിബാനുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യ നടപടികള്‍ ആരംഭിച്ചതായാണ് സൂചന. റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയില്‍ വെള്ളിയാഴ്ച്ച അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി റഷ്യ മുന്‍കൈ എടുക്കുന്നതാണ് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ഇന്ത്യ പങ്കെടുക്കുന്നതോടെ തീവ്രവാദം തുടച്ചു നീക്കാനായി നടത്തുന്ന ശ്രമങ്ങള്‍ക്ക് ശക്തി വര്‍ധിക്കുമെന്നാണ് നിഗമനം. ഇന്ത്യക്ക് പുറമെ അമേരിക്ക, പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. അഫ്ഗാനിസ്താന്‍ വിഷയത്തില്‍ റഷ്യ മോസ്‌കോയില്‍ വെച്ച് സമാധാന ചര്‍ച്ച നടത്തുന്നുവെന്നറിയാം എന്നാണ് ഇതേ കുറിച്ച് വിദേശകാര്യ വാക്താവ് രവീഷ് കുമാര്‍ അറിയിച്ചത്.

അഫ്ഗാനിസ്താനില്‍ സമാധാനവും സുരക്ഷയും കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഇന്ത്യ പിന്തുണ നല്‍കുമെന്നും രവീഷ് കുമാര്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ അംബാസിഡര്‍ അമര്‍ സിന്‍ഹ, പാക്കിസ്ഥാനിലെ മുന്‍ ഇന്ത്യന്‍ ഹൈകമീഷണര്‍ ടി.സി.എ രാഘവന്‍ എന്നിവരാണ് ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുചിന്‍ കഴിഞ്ഞ മാസം ഇന്ത്യയിലെത്തിയതിനു പിറകെയാണ് ഈ തീരുമാനമുണ്ടായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category