1 GBP = 89.80 INR                       

BREAKING NEWS

ശബരിമല പ്രവേശനത്തിന് താല്‍പര്യം പ്രകടിപ്പിച്ച് കൂടുതല്‍ യുവതികള്‍; വെര്‍ച്ച്വല്‍ ക്യൂ സംവിധാനം വഴി ഇതുവരെ ബുക്ക് ചെയ്തത് 550 യുവതികള്‍; മണ്ഡല കാലത്ത് ശബരിമലയില്‍ സുരക്ഷ ശക്തമാക്കേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ് പൊലീസ്; ഭക്തര്‍ പൊലീസിനെ വിളിച്ച് കാര്യങ്ങള്‍ തിരക്കുന്നത് പ്രശ്‌നങ്ങളുണ്ടാകുമോ എന്ന ഭീതിയില്‍; മണ്ഡലകാലത്ത് സന്നിധാനം പ്രക്ഷുബ്ദമാകുമോ എന്ന ആശങ്കയും ശക്തം

Britishmalayali
kz´wteJI³

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷം തുലാമാസ പൂജകള്‍ക്കും ചിത്തിര ആട്ടവിശേഷത്തിനും നട തുറന്നപ്പോള്‍ പത്തോളം യുവതികള്‍ മല കയറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആര്‍ക്കും തന്നെ സന്നിധാനത്ത് എത്തി അയ്യപ്പ ദര്‍ശനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ശക്തമായ ഭക്തപ്രതിഷേധമാണ് യുവതികളുടെ മലകയറ്റത്തിന് തടസ്സമായത്.എന്നാല്‍ മണ്ഡലകാലത്ത് ശബരിമല കൂടുതല്‍ പ്രക്ഷുബ്ദമാകുമെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വെര്‍ച്ച്വല്‍ ക്യൂവിനായി ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനത്തില്‍ ഇതുവരെ 550 യുവതികള്‍ മല കയറാന്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്.

തുലാമാസ പൂജകള്‍ക്ക് നടതുറന്നപ്പോള്‍ ഉണ്ടായ സംഭവങ്ങളെ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ചിട്ടിര ആട്ടവിശേഷത്തിന് ഏര്‍പ്പെടുത്തിയത്. സന്നിധാനത്ത് എത്തിയ 52 വയസ്സുകാരിയായ ഭക്തയ്ക്ക് നേരെ പോലും യുവതി എന്ന് ആരോപിച്ച് കൊലവിളിയുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പാഞ്ഞടുത്തിരുന്നു. പമ്പയില്‍ കുഞ്ഞിന്റെ ചോറൂണിന് എത്തിയ കുടുംബത്തിന് നേരെയും മലകയറാന്‍ ശ്രമിച്ചു എന്നാരോപിച്ച് അക്രമം നടത്തിയിരുന്നു.ആദ്യ ഘട്ടത്തില്‍ വലിയ രീതിയില്‍ ശബരിമല വിധിക്കെതിരെ ഭക്തരുടെ നാമജപഘോഷയാത്ര ഉള്‍പ്പടെ സംഘടിപ്പിച്ചിരുന്നെങ്കിലും ഇപ്പോള്‍ സമരരംഗത്തുള്ളത് ബിജെപി മാത്രമാണ്. ബിജെപി സമരം ഏറ്റെടുത്തതിന് പിന്നാലെ ജനപിന്തുണ കുറയുകയും ചെയ്തു.

ശബരിമല സ്ത്രീപ്രവേശനത്തിന് എതിരായ സമരമൊന്നും സ്ത്രീകളെ പിന്നോട്ടടിച്ചിട്ടില്ലെന്ന് തന്നെയാണ് ഈ കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ബുക്ക് ചെയ്തവരുടെ വിവരങ്ങളെല്ലാം പോര്‍ട്ടലില്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. ശബരിമലയില്‍ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചത്. കെ.എസ്.ആര്‍.ടി.സിയുമായി ഈ പോര്‍ട്ടല്‍ ബന്ധപ്പെടുത്തിയിട്ടുമുണ്ട്.

നിരവധി പേര്‍ ആശങ്കയോടെയാണ് വിളിക്കുന്നതെന്നും ശബരിമലയില്‍ ഒരു ആശങ്കയുടെയും ആവശ്യമില്ലെന്നും സുരക്ഷിതമായ ദര്‍ശനത്തിന് എല്ലാ ക്രമീകരണവും നടത്തിയിട്ടുണ്ടെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നേരത്തെ പറഞ്ഞിരുന്നു. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ദിവസവും സമയവും ഓണ്‍ലൈന്‍ ആയി തെരഞ്ഞെടുക്കാനുള്ള സംവിധാനം പൊലീസ് ഒരുക്കിയത്. കാല്‍നടയായി പോകുന്നവര്‍ ഒഴികെ നിലയ്ക്കലില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കെ.എസ്.ആര്‍.ടിസി ടിക്കറ്റ് നിര്‍ബന്ധമായതിനാല്‍ ടിക്കറ്റ് ബുക്കിങ്ങും ദര്‍ശന സമയവും ഒരുമിച്ച് ലഭ്യമാകുന്ന തരത്തിലാണ് പോര്‍ട്ടല്‍ ക്രമീകരിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയും പൊലീസും സംയുക്തമായാണ് പോര്‍ട്ടല്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.

അതേസമയം വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ദര്‍ശനം നടത്തു്നനതിനായി ഇതുവരെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പടെ മൂന്നരലക്ഷത്തോളം ഭക്തരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മണ്ഡലകാലത്ത് വലിയ രീതിയിലുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടി വരും എന്നതിനുള്ള തെളിവ് കൂടിയാണ് ഇപ്പോള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഭക്തജനപ്രവാഹം. ഓണ്‍ലൈനായി ബുക്ക് ചെയ്യാത്ത ഭക്തരുടെ കണക്കുകള്‍ കൂടി ചേരുമ്പോള്‍ അത് വലിയ സംഖ്യയായി മാറും.എന്നാല്‍ ശബരിമലയില്‍ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്ത ഭക്തര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാനോ യുവതകളെ തടയാനോ എത്താന്‍ ഉദ്ദേശിക്കുന്നവരാകില്ല. ഓണ്‍ലൈന്‍ ബുക്കിങ് സമയത്ത് ഇവരുടെ വിവരങ്ങള്‍ പൊലീസിന് ലഭിക്കും എന്നത് തന്നെയാണ് ഇതിന് തെളിവ്.

ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നപ്പോള്‍ മുതല്‍ വലിയ സുരക്ഷകള്‍ തന്നെയാണ് ഒരുക്കിയത്. നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് ഈ ദിവസങ്ങളില്‍ ഒരു പരിധി വരെ അക്രമങ്ങള്‍ തടഞ്ഞത്. എന്നാല്‍ മണ്ഡലകാലത്ത് ഇത്രയധികം ഭക്തര്‍ എത്തുമ്പോള്‍ അതിനുള്ളില്‍ നിന്ന് അക്രമം നടത്തിയവരെ തിരഞ്ഞ് കണ്ട് പിടിക്കുക എളുപ്പമാകില്ല. അതുകൊണ്ട് തന്നെ നേരത്തെ പ്രശ്നമുണ്ടാക്കിയ പ്രതിഷേധക്കാരെ പിടികൂടി മറ്റുള്ളവര്‍ക്ക് താക്കീത് നല്‍കുക എന്നത് തന്നെയാണ് പൊലീസിന്റെ ഉദ്ദേശവും. എന്നാല്‍ ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍, എംടി രമേശ് എന്നിവരുള്‍പ്പടെയുള്ള വര്‍ സന്നിധാനത്ത് തമ്പടിച്ച് കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും പൊലീസിന് തലവേദനയാണ്.എന്നാല്‍ നവംബര്‍ 13ന് സുപ്രീം കോടതി റിവ്യൂ ഹര്‍ജി പരിഗണിക്കുന്നതും വലിയ പ്രാധാന്യത്തോടെ തന്നെയാണ് ഏവരും കാണുന്നതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category