1 GBP = 89.80 INR                       

BREAKING NEWS

എന്‍സിപിയില്‍ ലയിക്കുന്നതില്‍ കേരളാ കോണ്‍ഗ്രസ് ബിയില്‍ ഭിന്നത മറനീക്കി പുറത്ത്; വളഞ്ഞ വഴിയിലൂടെ മന്ത്രിയാകാന്‍ താല്‍പ്പര്യമില്ലെന്ന് ബാലകൃഷ്ണ പിള്ളയെ അറിയിച്ച് കെ ബി ഗണേശ്കുമാര്‍; പാര്‍ട്ടിയുടെ വ്യക്തിത്വം നിലനിര്‍ത്തി മുന്നോട്ടു പോകണമെന്നും പത്തനാപുരം എംഎല്‍എ; ഗണേശ് കണക്കുകൂട്ടുന്നത് ബന്ധുനിയമന വിവാദത്തില്‍ കുരുങ്ങിയ കെ ടി ജലീല്‍ രാജിവച്ചാല്‍ മന്ത്രിസ്ഥാനം തനിക്ക് ലഭിക്കുമെന്ന് തന്നെ

Britishmalayali
kz´wteJI³

കോഴിക്കോട്: എന്‍സിപിയില്‍ ലയിക്കുന്നതിനെചൊല്ലി കേരള കോണ്‍ഗ്രസ് ബിയിലെ ഭിന്നത മറ നീക്കി പുറത്തു വന്നു. ലയന തീരുമാനവുമായി പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബലാലകൃഷ്ണപിള്ള മുന്നോട്ടുപോകുമ്പോള്‍, ലയനം പാര്‍ട്ടിയുടെ അസ്ഥിത്വം ഇല്ലാതാക്കുമെന്നാണ് ഗണേശ് കുമാറിന്റെ നിലപാട്. ബന്ധുനിയമനത്തില്‍ പെട്ട് മന്ത്രിസ്ഥാനം തെറിക്കുമെന്ന് ഉറപ്പായ കെ ടി ജലീലിന്റെ പദവിയില്‍ കണ്ണുംനട്ടിരിക്കുന്ന ഗണേശ് കുമാറിന് ലയനതീരുമാനം തിരിച്ചടിയാകുമെന്ന് കണ്ടതിനാലാണ് ലയനത്തെ എതിര്‍ത്തു നില്‍ക്കുന്നത്.

പാര്‍ട്ടി സ്വന്തം വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ടുപോകണമെന്നാണ് ലയനം ചര്‍ച്ചചെയ്യാന്‍ കോഴിക്കോട് ചേര്‍ന്ന ഉത്തരമേഖല സമ്മേളനത്തില്‍ ഗണേശ്കുമാര്‍ എംഎല്‍എ വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ ശക്തി മുന്നണിയെ ബോധിപ്പിക്കാന്‍ കഴിയണം. മുന്നണിപ്രവേശനം സാധ്യമാക്കേണ്ടത് ഇങ്ങനെയാണ്. അല്ലാതെയുള്ള ലയനം പാര്‍ട്ടിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് ഗണേശ് കുമാര്‍ വ്യക്തമാക്കി.

കെ ടി ജലീലിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഉടന്‍ തന്നെ ഒരു തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്ന ഈ സാഹചര്യത്തില്‍ ജലീലിനു പകരം മന്ത്രിസഭയില്‍ കയറിപ്പറ്റാന്‍ ഗണേശ് കുമാറിനുള്ള സാധ്യത ലയനം നടന്നാല്‍ ഇല്ലാതാകും. സി പി എമ്മിന്റെ കൂട്ടത്തിലാണെങ്കിലും ജലീല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് നിയമസഭയിലേക്ക് ജയിച്ചത്. സ്വതന്ത്രന്മാരില്‍ നിന്നുള്ള മന്ത്രിയുമാണ് ജലീല്‍. അതുകൊണ്ടു തന്നെ ജലീലിന് മന്ത്രിസ്ഥാനം നഷ്ടമായാല്‍ പകരക്കാരനായി എത്താന്‍ സാധ്യത തെളിഞ്ഞിരിക്കുന്നത് ഗണേശ് കുമാറിനാണ്. എന്‍സിപിക്ക് നിലവില്‍ ഒരു മന്ത്രിയുള്ളതിനാല്‍ ലയനം നടന്നാല്‍ ആ സാധ്യതയും അടയും. ഇതൊക്കെ മുന്നില്‍ക്കണ്ടാണ് ലയനത്തെ ഗണേശ് കുമാര്‍ ശക്തമായി എതിര്‍ക്കുന്നത്.

ശബരിമല വിവാദത്തില്‍ പെട്ടു നില്‍ക്കുന്ന പിണറായി സര്‍ക്കാരിന് കൂടുതല്‍ വിവാദങ്ങളിലേക്ക് ചെന്നുവീഴാന്‍ താത്പര്യമില്ല. അതുകൊണ്ടു തന്നെ മന്ത്രിസഭാംഗങ്ങളുടെ പേരിലുള്ള വിവാദങ്ങളില്‍ ഉടന്‍ തന്നെ തീരുമാനമെടുത്ത് കൈയൊഴിയാനാണ് താത്പര്യം. ജലീലിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ തീരുമാനമെടുക്കാന്‍ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും നടക്കും. ചട്ടംലംഘിച്ച് ബന്ധുവിനെ മൈനോറിറ്റി ഫിനാന്‍സ് കോര്‍പ്പറേഷന്‍ മാനേജരായി നിയമിച്ചുവെന്നാണ് കെ ടി ജലീലിനെതിരേ ഉയര്‍ന്ന ആരോപണം. ആരോപണം ഉണ്ടായ സാഹചര്യത്തില്‍ മന്ത്രിസ്ഥാനം ഒഴിയാന്‍ ജലീലിന് സമ്മര്‍ദമുണ്ട്.

പുതിയ സാഹചര്യത്തില്‍ ജലീല്‍ ഒഴിഞ്ഞാല്‍ ഗണേശ് കുമാറിന്റെ പേര് ആദ്യം പരിഗണിക്കാന്‍ ഇടയുണ്ട്. എന്നാല്‍ ലയനത്തിന് ശക്തമായ പിന്തുണ നല്‍കുന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ നിലപാട് ഗണേശ് കുമാറിന് തലവേദന സൃഷ്ടിക്കുകയാണ്. എന്‍സിപിയില്‍ ലയിക്കാനുള്ള പാര്‍ട്ടിയുടെ അനുകൂല നിലപാടിനെതിരേയുള്ള പ്രതിഷേധസൂചകമായി ഉച്ചയ്ക്ക് ശേഷം നടന്ന ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുത്തുമില്ല.

അതേസമയം ലയന തീരുമാനവുമായി തന്നെ മുന്നോട്ടുപോകാനാണ് ഉച്ചയ്ക്കു ശേഷം ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലെ തീരുമാനം. എന്‍സിപിയുമായുള്ള ചര്‍ച്ചകള്‍ക്കായി നാലംഗ സമിതിയെ നിയോഗിച്ചതായി പിന്നീട് ബാലകൃഷ്ണ പിള്ള അറിയിച്ചു. ചര്‍ച്ചക്കായി തോമസ് ചാണ്ടി, ടി.പി പീതാംബരന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരെ ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്‍സിപി കേരളാ കോണ്‍ഗ്രസ് ഉപസമിതികള്‍ ചൊവ്വാഴ്ച്ച തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category