1 GBP = 90.60 INR                       

BREAKING NEWS

ശ്രീറാം വെങ്കട്ടരാമനും വി ആര്‍ പ്രേംകുമാറും ഉഴുതുമറിച്ച മൂന്നാറിനെ ഇനി അടക്കിവാഴുക ഡോ. രേണു രാജ് ഐഎഎസ്; ജോയ്സ് ജോര്‍ജിനെ വിറപ്പിച്ച പ്രേംകുമാറിന്റെ വഴിയില്‍ നീങ്ങാന്‍ ദേവികുളത്തെ പുതിയ സബ് കലക്ടര്‍ക്ക് സാധിക്കുമോ? തൃശൂരില്‍ ക്വാറി മാഫിയയോട് പൊരുതി കൈയടി നേടിയ മിടുക്കി ഉദ്യോഗസ്ഥ എത്തുന്നത് എട്ടു വര്‍ഷത്തിനിടെ 14 സബ് കളക്ടര്‍മാര്‍ ഇരുന്ന കസേരയിലേക്ക്

Britishmalayali
kz´wteJI³

മൂന്നാര്‍: സബ് കളക്ടര്‍മാരെ വാഴിക്കാത്ത ദേവികുളത്തേക്ക് പുതിയ ചുമതലയേറ്റ് ഡോ. രേണു രാജ്. ജോയ്സ് ജോര്‍ജ് എംപിക്കെതിരേയുള്ള നടപടികളെ തുടര്‍ന്ന് കസേര തെറിച്ച വി ആര്‍ പ്രേംകാറിന്റെ പിന്‍ഗാമിയായിട്ടാണ് തൃശൂര്‍ സബ് കളക്ടറായി ജോലി നോക്കുന്ന ഡോ.രേണു രാജ് എത്തുന്നത്. അടിക്കടി സബ് കളക്ടറെ മാറ്റുന്ന ചരിത്രമുള്ള ദേവികുളത്തേക്ക് പുതിയ ദൗത്യവുമായി ഡോ. രേണുവെത്തുമ്പോള്‍ കാത്തിരിക്കുന്നത് ഏറെ വെല്ലുവിളികള്‍.

എട്ടു വര്‍ഷം... 14 സബ് കളക്ടര്‍മാര്‍... ചിലര്‍ക്ക് അഞ്ചുദിവസം മാത്രം സബ്കളക്ടറായി പദവിയിലിരിക്കാന്‍ യോഗം.. ജില്ലാ ഭരണാധികാരികളെ വാഴാന്‍ അനുവദിക്കാത്ത ഇടമായി ദേവികുളം വാര്‍ത്തകളില്‍ ഇടംനേടുന്നു. 2010 മുതല്‍ ഇന്നു വരെയുള്ള കണക്കു പരിശോധിക്കുകയാണെങ്കില്‍ അഞ്ചു ദിവസം മുതല്‍ ഏതാനും മാസങ്ങളും വര്‍ഷങ്ങളും മാത്രം ജോലി ചെയ്യാന്‍ അനുവദിക്കുകയുള്ളൂ ഇവിടുത്തെ രാഷ്ട്രീയനേതൃത്വം. അനീതിക്കെതിരേ ശബ്ദമുയര്‍ത്തുന്നവരെ സ്ഥലം മാറ്റി നിശബ്ദരാക്കുന്ന രാഷ്ട്രീയതന്ത്രമാണ് ഇവിടേയും പ്രയോഗിക്കുന്നത്. ഭൂമികൈയേറ്റവും അനധികൃത കെട്ടിട നിര്‍മ്മാണവും വ്യാപകമായ മൂന്നാറില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുത്താല്‍ അധികം താമസമില്ലാതെ കസേര തെറിക്കുന്ന അവസ്ഥയാണ് ഇവിടെയെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക്.

രാഷ്ട്രീയക്കാരോട് കൊമ്പു കോര്‍ക്കേണ്ടി വന്നതിന്റെ പേരില്‍ വെറും മൂന്നു മാസം ജോലി ചെയ്യാനേ 2010 ജൂണ്‍ 23നു ചുമതലയേറ്റ എ ഷിബുവിനായുള്ളൂ. തുടര്‍ന്ന് എം ജി രാജമാണിക്യത്തിന് ചാര്‍ജ് ഏറ്റെടുക്കേണ്ടി വന്നു. രാജമാണിക്യം ഒന്നര വര്‍ഷം സബ് കളക്ടറായി ജോലി നോക്കി. എന്നാല്‍ 2012- ഏപ്രില്‍ 25ന് രാജമാണിക്യം സ്ഥാനം ഒഴിഞ്ഞപ്പോള്‍ താത്ക്കാലിക ചുമതലയുമായി കൊച്ചുറാണി സേവ്യര്‍ എത്തി. തുടര്‍ന്ന് എസ്. വെങ്കിടേശപതി, കെ.എന്‍. രവീന്ദ്രന്‍, മധു ഗംഗാധര്‍, ഇ.സി. സ്‌കറിയ, ഡി. രാജന്‍ സഹായ്, ജി.ആര്‍. ഗോകുല്‍, എസ്. രാജീവ്, സാബിന്‍ സമീദ്, എന്‍.ടി.എല്‍. റെഡ്ഡി, ശ്രീറാം വെങ്കട്ടരാമന്‍, വി.ആര്‍. പ്രേംകുമാര്‍ എന്നിവരാണു സബ് കളക്ടര്‍മാരായി ചുമതലയേറ്റത്.

വെറും അഞ്ചു ദിവസം മാത്രം ദേവികുളം സബ് കളക്ടര്‍ പദവിയിരുന്നത് ഇ സി സ്‌കറിയ ആണ്. ഒരു വര്‍ഷവും രണ്ടു മാസവും സബ് കളക്ടറായി ജി ആര്‍ ഗോകുല്‍ സേവനമനുഷ്ഠിച്ചു. ഗോകുള്‍ പിന്നീട് ഇടുക്കി ജില്ലാ കളക്ടറായി ചാര്‍ജെടുത്തു. എസ്. രാജീവ് രണ്ടു മാസവും, കെ.എന്‍. രവീന്ദ്രന്‍, എന്‍.ടി.എല്‍. റെഡ്ഡി എന്നിവര്‍ ഒരു മാസം വീതവും സബ് കലക്ടറായിരുന്നു.

എന്നാല്‍ പിന്നീട് വന്ന ശ്രീറാം വെങ്കിട്ടരാമന്‍ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടാകാന്‍ അധികം താമസമെടുത്തില്ല. ചങ്കൂറ്റത്തോടെ മൂന്നാറിലെ കൈയറ്റങ്ങള്‍ക്കും ഭൂരേഖ തട്ടിപ്പിനെതിരേയും ശക്തമായി നടപടിയെടുത്തു. കക്ഷി രാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ ശ്രീറാമിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. മന്ത്രി എം എം മണി, ജോയ്സ് ജോര്‍ജ് എംപി, സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍, ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ചതോടെ ശ്രീറാം ഇവര്‍ക്കെല്ലാം അനഭിമതനാകുകയായിരുന്നു.

എംപ്ലോയ്മെന്റ് ഡയറക്ടറായി ശ്രീറാം സ്ഥലം മാറിപ്പോയപ്പോള്‍ 2017 ജൂലൈയില്‍ പ്രേം കുമാര്‍ സബ് കളക്ടറായി ചുമതലയേറ്റു. ശ്രീറാം തുടങ്ങി വച്ച നടപടികള്‍ ഏറ്റെടുത്തു മുന്നോട്ടു പോയ പ്രേം കുമാറിനും ഇവിടെ അധികകാലം പിടിച്ചു നില്‍ക്കാനായില്ല. കൊട്ടാക്കമ്പൂരിലെ ഭൂമി വിവാദത്തില്‍ ജോയ്സ് ജോര്‍ജ് എംപിക്ക് ശ്രീറാം നോട്ടീസ് അയച്ചുവെങ്കിലും ഹിയറിംഗിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ജോയ്സിനെതിരേ നടപടിക്ക് പ്രേം കുമാര്‍ മുതിരുകയായിരുന്നു. എംപിയുടെയും കുടുംബത്തിന്റെയും പേരിലുള്ള ഭൂമിയുടെ പട്ടയം സബ്കളക്ടര്‍ റദ്ദു ചെയ്തു. പട്ടം പിന്‍വലിച്ച നടപടി പിന്‍വലിക്കാന്‍ പ്രേം കുമാറിനു മേല്‍ സമ്മര്‍ദം ഉണ്ടായെങ്കിലും അദ്ദേഹം ഇതിനു വഴങ്ങിയില്ല.
രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതിരുന്ന പ്രേം കുമാറിന് ഒരു വര്‍ഷം മൂന്നു മാസത്തിനുശേഷം ദേവികുളം സബ് കളക്ടര്‍ പദവിയില്‍ നിന്നു മാറ്റിയിരിക്കുന്നു. പകരം തൃശൂര്‍ സബ് കളക്ടറായി ജോലി നോക്കുന്ന ഡോ രേണുരാജിനെയാണ് നിയമിച്ചിരിക്കുന്നത്. കോട്ടയം സ്വദേശിനിയായ രേണു 2015 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയാണ്. എംബിബിഎസ് ബിരുദധാരിയായ രേണു ആദ്യചാന്‍സില്‍ തന്നെ രണ്ടാം റാങ്കോടെ സിവില്‍ സര്‍വീസ് പരീക്ഷ പാസായി.

തൃശൂരില്‍ ക്വാറി മാഫിയയോട് പൊരുതി കൈയടിനേടിയ ശേഷമാണ് ഡോ. രേണു ദേവികുളത്തേക്ക് വരുന്നത്. അതേസമയം ഇടുക്കി ജില്ലയിലെ ആദ്യ വനിതാ സബ് കളക്ടര്‍ എന്ന പദവിയും രേണുവിനു തന്നെ. ക്വാറി മാഫിയയ്ക്കെതിരേ ശക്തമായ നിലപാടുകളിലൂടെയും പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിലും മികവു തെളിയിച്ച ശേഷമാണ് ഡോ.രേണു മൂന്നാറിലേക്ക് എത്തുന്നത്. ചങ്ങനാശേരി ഇത്തിത്താനം മലകുന്നം ചിറവുമുട്ടം ക്ഷേത്രത്തിന് സമീപം ശ്രീശൈലത്തില്‍ എം കെ രാജശേഖരന്‍ നായരുടെയും വി എന്‍ ലതയുടെയും മൂത്തമകളായ രേണു. ബസ് കണ്ടക്ടറായിരുന്ന അച്ഛന് മകളെ ഐഎഎസുകാരിയാക്കാനായിരുന്നു ആഗ്രഹം.

വിവാഹശേഷം ഭര്‍ത്താവ് നല്‍കിയ പിന്തുണയും കൂടി ചേര്‍ന്നപ്പോള്‍ രേണു സ്വപ്നം കൈപ്പിടിയിലൊതുക്കുകയായിരുന്നു. പ്രൈമറി തലം മുതല്‍ പഠനത്തില്‍ മിടുക്കിയായിരുന്ന രേണു രാജ് ചങ്ങനാശേരി സെന്റ് തെരേസാസ് സ്‌കൂളില്‍ നിന്നും 10-ാം ക്ലാസ്സില്‍ നിന്ന് 11-ാം റാങ്കോടെ വിജയിച്ചു. തൃശൂരില്‍ ഹയര്‍സെക്കണ്ടറി പഠനത്തിന് ശേഷം തൃശൂരില്‍ പി സി തോമസിന്റെ എന്‍ട്രന്‍സ് ട്രെയിനിങ് സെന്ററില്‍ ചേര്‍ന്നു. സംസ്ഥാനത്തെ 60-ാം റാങ്കോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് പ്രവേശനം നേടിയ രേണു 2014 ല്‍ മികച്ച വിജയത്തോടെ പഠനം പൂര്‍ത്തിയാക്കി.
മെഡിക്കല്‍ കോളേജില്‍ സഹപാഠിയായിരുന്ന ഡോ. എല്‍ എസ് ഭഗതിനെ വിവാഹം കഴിച്ചു. വിവാഹശേഷമാണ് രേണു ഐഎഎസ് പഠനത്തിന് തിരുവനന്തപുരത്ത് സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ ചേര്‍ന്നത്. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഉന്നതനിലവാരം പുലര്‍ത്തിയ രേണു ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയും അഭ്യസിച്ചിട്ടുണ്ട്. സ്‌കൂള്‍ പഠന കാലത്ത് ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും ജില്ലാ തലത്തില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category