1 GBP = 90.60 INR                       

BREAKING NEWS

പിണറായി വിജയന്റെ പൊലീസുകാര്‍ എന്താണ് കൂട്ടത്തോടെ ക്രിമിനലുകളായി മാറുന്നത്? തല്ലിക്കൊന്നും ആത്മഹത്യ ചെയ്യിപ്പിച്ചും നിരപരാധികളെ ജയിലില്‍ അടച്ചും എത്രകാലം ക്രമസമാധാനം കാക്കാമെന്നാണ് ഈ പൊലീസ് കരുതുന്നത്? ഹരികുമാറിനെപ്പോലൊരു ക്രിമിനല്‍ ഇത്രനാള്‍ എങ്ങനെയാണ് നിയമപാലകനായത്? പൊലീസിനെ നന്നാക്കിയിട്ട് പോരേ പിണറായി നാട് നന്നാക്കാന്‍?

Britishmalayali
kz´wteJI³

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏറ്റവുമധികം പേരുദോഷം കേട്ടത് പൊലീസിനാണ്. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് കീഴില്‍ പൊലീസ് പവര്‍ഫുള്ളായിരിക്കുമെന്ന മിഥ്യ ഇക്കുറി പൊളിഞ്ഞടുങ്ങുകയായിരുന്നു. അതിന്റെ കാരം പിണരായി വിജയന്‍ സര്‍ക്കാരിന് പൊലീസിന് സ്വാതന്ത്ര്യം നല്‍കുന്നതിനുള്ള തീരുമാനം തന്നെയായിരുന്നു. മുന്‍പൊക്കെ സിപിഎം ഭരിക്കുമ്പോള്‍ പാര്‍ട്ടിയായിരുന്നു പൊലീസ് സ്റ്റേഷന്‍ ഭരിച്ചത് എന്ന ആരോപണം ശക്തമായിരുന്നു. അതൊഴിവാക്കാന്‍ പിണറായി വിജയന്‍ പൊലീസിന് സ്വാതന്ത്ര്യമനുവദിച്ചു. എന്നാല്‍ സ്വാതന്ത്ര്യം ഒട്ടും അര്‍ഹിക്കാത്ത പൊലീസ് അത് ദുരുപയോഗിക്കുന്ന കാഴ്ച്ചയാണ് നമ്മള്‍ കുറേ നാളായി കാണുന്നത്.

നിരപരാധികളെ കസ്റ്റഡിയില്‍ എടുക്കുകയും മര്‍ദ്ദിക്കുകയും മര്‍ദ്ദിച്ച് കൊല്ലുകയും തലമുടി വളര്‍ത്തിയതിന് വേണ്ടി പേടിപ്പിച്ച് ആത്മഹത്യ ചെയ്യിപ്പിക്കുകയും ഒക്കെ ചെയ്യുന്ന പൊലീസ് ഒരു വശത്ത്. വാഹനത്തിന് സൈഡ് ചോദിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മര്‍ദ്ദനത്തില്‍ അവസാനിക്കുന്നത് മറ്റൊരു വശത്ത്. ദളിതനായ ഒരു യുവാവ് ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചപ്പോള്‍ ആ പെണ്‍കുട്ടിയെ ഇല്ലാതാക്കാനും ഇഷ്ടപ്പെട്ടതിന്റെ പേരില്‍ ആ യുവാവിനെ കൊല്ലാനും കൂട്ടു നില്‍ക്കുന്ന പൊലീസ് വേറൊരു വശത്ത്. അങ്ങനെ അപമാനത്തിന്റെയും നാണക്കേടിന്റേയും പൊലീസ് കഥകള്‍ നമ്മള്‍ ഒരുപാട് ദിവസമായി കേള്‍ക്കുന്നു. അതിന്റെയൊക്കെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന നിരപരാധിയായ ഒരു യുവാവ് കൊല്ലപ്പെട്ടത്.

മക്കള്‍ക്ക് ഭക്ഷണം വാങ്ങുന്നതിന് വേണ്ടി വെളിയിലേക്കിറങ്ങിയവന്‍ തിരിച്ച് ചെല്ലുന്നത് നിശ്ചലമായ ശവ ശരീരമായാണ്. ഏറ്റവും നിര്‍ഭാഗ്യകരമായ കാര്യം ആ മരണത്തിന്റെ ഉത്തരവാദി ക്രിമിനല്‍ ചുമതലയുള്ള ഒരു ഡിവൈഎസ്പിയാണ്. ഉന്നതനായ ആ പൊലീസ് ഉദ്യോഗസ്ഥന്‍ ആ ചെറുപ്പക്കാരനെ തള്ളി മരണത്തിലേക്ക് ഇട്ടുകൊടുത്തു എന്ന് മാത്രമല്ല ഒരപകടമുണ്ടായാല്‍ ഏത് മനുഷ്യനും പ്രഥമ ചുമതലയായി ചെയ്യേണ്ടത് ആശുപത്രിയിലാക്കുക എന്നതാണ്. അദ്ദേഹം അത് പോലും ചെയ്തില്ല. എന്ന് മാത്രമല്ല സ്ഥലത്തെ ചുമതലക്കാരനായ ഡിവൈഎസ്പി എന്ന നിലയില്‍ അയാള്‍ ആ ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ മുന്‍ഗണന കൊടുത്തത് ആ പാവപ്പെട്ടവനെ ഇല്ലാതാക്കുന്നതിനും കുറ്റാരോപിതന്‍ എന്ന സ്ഥാനം മാറ്റിയെടുക്കുന്നതിനുമാണ്. ഏറ്റവും നിര്‍ഭാഗ്യകരമായ സംഗതി ആ യുവാവുമായി പൊലീസ് പോയത് പൊലീസ് സ്റ്റേഷനിലേക്കാണ് എന്നതാണ്.


എത്രയും വേഗം പ്രഥമ ശുശ്രൂഷ ലഭിക്കുകയും മെഡിക്കല്‍ കോളേജില്‍ എത്തി ഓപ്പറേഷന്‍ ചെയ്യുന്നതിനും പകരം ആ യുവാവുമായി പൊലീസ് ആംബുലന്‍സ് ആദ്യം പൊലീസ് സ്റ്റേഷനിലേത്തിക്കുകയും പിന്നാലെ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും ചെയ്തു. ജനറല്‍ ആശുപത്രിയില്‍ നിന്നും ഈ യവാവിന്റെ ജീവന്‍ അപകടത്തിലാണ് എത്രയും വേഗം മെഡിക്കല്‍ കോളേജില്‍ എത്തിക്കണെമന്നും പറഞ്ഞപ്പോള്‍ അത് പുലിവാലാകുമെന്ന് കരുതി വീണ്ടും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയ ധര്‍മ്മ ബോധമാണ് നമ്മുടെ പൊലീസിനെ നയിക്കുന്നത്. ഒടുവില്‍ ആ ഡിവൈഎസ്പി സര്‍വ്വ ചട്ടങ്ങളും ലംഘിച്ചുകൊണ്ട് സര്‍വീസ് റിവോള്‍വറുമായി മുങ്ങിയിരിക്കുകയാണ്.

ഏത് പൊലീസ് അദ്ദേഹത്തെ പിടിക്കുമെന്നാണ് പറയുന്നത്. നിലവില്‍ ക്രമസമാധാന ചുമതലയുള്ള ഒരു ഡിവൈഎസ്പിയെ രക്ഷിക്കാന്‍ കേരള പൊലീസ് ഒരുമിച്ച് നില്‍ക്കും. നമുക്കറിയാവുന്നതാണ് ഇവിടെയെന്താണ് മുന്‍പ് സംഭവിച്ചത് എന്ന്. എങ്ങനെയാണ് ഈ ക്രമിനലുകളൊക്കെ പൊലീസില്‍ വന്നു ചേരുന്നത്. ഒരു സംശയവും വേണ്ട അതിന്റെ ഉത്തരവാദിത്വം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തന്നെയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category