1 GBP = 97.50 INR                       

BREAKING NEWS

യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലാമേള ഇന്ന് ബ്രിസ്റ്റോളില്‍; രാവിലെ ഒന്‍പതു മണിക്ക് ബൈബിള്‍ പ്രതിഷ്ഠയോടെ ആരംഭം; വിജയികളെ കാത്തു സമ്മാനക്കൂമ്പാരം; സമയക്രമവും പൊതുനിര്‍ദ്ദേശങ്ങളും വായിക്കൂ

Britishmalayali
ഫാ. ബിജു കുന്നയ്ക്കാട്ട്

ബ്രിസ്റ്റോള്‍: എട്ടു റീജിയനുകളില്‍ കഴിഞ്ഞ രണ്ടു മാസങ്ങളിലായി നടന്നുവന്ന കലാമാമാങ്കത്തിന് ഇന്ന് ബ്രിസ്റ്റോള്‍ ഗ്രീന്‍വേ സെന്ററില്‍ വര്‍ണാഭമായ സമാപനം. പത്തു വേദികളിലായി രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറു വരെ നടക്കുന്ന ബൈബിള്‍ അധിഷ്ഠിത കലാമത്സ്‌സരങ്ങളില്‍ 1200ല്‍പരം കലാകാരന്മാര്‍ തങ്ങളുടെ സര്‍ഗ്ഗവാസനകളുടെ മാറ്റുരക്കും. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി സംഘാടകസമിതി, കണ്‍വീനര്‍ ഫാ. പോള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. 

രാവിലെ 8.30നു രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതോടെ കലയുടെ കേളികൊട്ടിന് തുടക്കമാകും. കൃത്യം ഒന്‍പതു മണിക്ക് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി ഉദ്ഘാടനം നിര്‍വഹിക്കും. പ്രധാന വേദിയില്‍ നിന്ന് ഈ ദൃശ്യങ്ങള്‍ ലൈവായി സൗത്ത് മീഡ് കമ്യൂണിറ്റി സെന്ററില്‍ കാണിക്കുന്നതായിരിക്കും. തുടര്‍ന്ന്, കലോത്സവത്തിന്റെ സ്മരണാര്‍ത്ഥം പ്രസിദ്ധീകരിക്കുന്ന പ്രത്യേക സുവനീര്‍ പ്രകാശനം നടക്കും. അതിനു ശേഷം പത്തു വേദികളിലായി മത്സരങ്ങള്‍ ആരംഭിക്കും. പ്രധാന വേദിയില്‍ നിന്ന് 300 മീറ്റര്‍, അകലെയുള്ള കമ്മ്യൂണിറ്റി സെന്ററിലെ രണ്ടു വേദികളിലേക്ക് പ്രത്യേക യാത്രാ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

രാവിലെ 8.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതിനാല്‍ എല്ലാവരും അതാത് റീജണല്‍ അംഗങ്ങള്‍ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെട്ട് കൃത്യ സമയത്ത് തന്നെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബാഡ്ജുകള്‍ കൈപ്പറ്റണം. പത്തു വേദികള്‍ ഉള്ളതിനാല്‍ ഒരേ സമയം രണ്ടു വേദികളില്‍ മത്സരം വരുന്ന സാഹചര്യമുണ്ടെങ്കില്‍ കോര്‍ഡിനേറ്റേഴ്‌സിനെ മത്സരാര്‍ത്ഥികള്‍ നേരത്തെ വിവരം അറിയിക്കണം. റീജിയണല്‍ മത്സരങ്ങളില്‍ വ്യക്തിഗത ഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കിട്ടിയവരും ഗ്രൂപ് ഇനങ്ങളില്‍ ഒന്നാം സ്ഥാനം കിട്ടിയവരുമാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. 

സമയം പാലിക്കുക എന്നത് തന്നെയാണ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന കാര്യം. സംഘാടകര്‍ക്ക് ഇത്രയും മത്സരാര്‍ത്ഥികള്‍ക്ക് മാറ്റുരയ്ക്കാന്‍ അവസരം നല്‍കുന്ന വലിയ ചുമതലയ്‌ക്കൊപ്പം ഇത് നിര്‍ദ്ദിഷ്ഠ സമയത്ത് പൂര്‍ത്തിയാക്കേണ്ടതുമുണ്ട്. ഇടതടവില്ലാതെ പരിപാടികള്‍ നടക്കും. വൈകിട്ട് 6.30ന് പൊതു സമ്മേളനവും സമ്മാന ദാനവും നടക്കും. അകലെ നിന്ന് വരുന്നവര്‍ക്ക് നേരത്തെ സമ്മാനം സ്വീകരിച്ചു മടങ്ങാന്‍ അവസരം നല്‍കും. രാത്രി 9.30 ഓടെയാണ് പരിപാടികള്‍ അവസാനിപ്പിക്കുക.
വിപുലമായ ഒരുക്കങ്ങളുമായാണ് സംഘാടകസമിതി അതിഥികളെ സ്വാഗതം ചെയ്യുന്നത്. ദൂരെനിന്നും വരുന്നവര്‍ക്കും നേരത്തെ എത്തുന്നവര്‍ക്കുമായി താമസസൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. മിതമായ നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. ദൂരെ നിന്ന് വരുന്നവര്‍ക്ക് ബ്രേക്ക് ഫാസ്റ്റ് അറേഞ്ച് ചെയ്യുന്നുണ്ട്. ബസുകളിലും സ്വകാര്യവാഹനങ്ങളിലുമായി വരുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.

അടുത്തു നിന്നുള്ളവര്‍ പരമാവധി കാല്‍നടയായി എത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മത്സരാര്‍ത്ഥികള്‍ കൂടുതലുള്ളതിനാല്‍ പാര്‍ക്കിങ്ങ് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ പരമാവധി സ്ഥലം പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ദൂരെ സ്ഥലങ്ങളില്‍ നിന്ന് കോച്ചുകളില്‍ വരുന്നവരെ ഗ്രീന്‍ വേ സെന്ററില്‍ ഇറക്കിയ ശേഷം വാഹനങ്ങള്‍ ലിറ്റില്‍ മീഡ് പ്രൈമറി സ്‌കൂളിനു സമീപത്തുള്ള വിഗ്ടണ്‍ ക്രസന്റിലോ (ആട10 6ഉട) സ്റ്റോക് ബിഷപ്പിലെ സാവില്‍ റോഡിലോ (ആട9 1ഖഅ) പാര്‍ക്ക് ചെയ്യേണ്ടതാണ്.
മത്സരങ്ങളില്‍ മൂല്യനിര്‍ണ്ണയം നടത്തുന്നതിന് വിദഗ്ദരായ വിധികര്‍ത്താക്കളുടെ സേവനം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി ബൈബിള്‍ കലോത്സവം സംഘടിപ്പിക്കുന്ന ബ്രിസ്റ്റോള്‍ കൂട്ടായ്മയുടെ പ്രവര്‍ത്തനപരിചയവും പരിപാടികളുടെ സുഗമമായ നടത്തിപ്പിന് സഹായകമാകും.
മത്സര സമയം, സ്റ്റേജ് വിവരങ്ങള്‍, പൊതു നിര്‍ദ്ദേശങ്ങള്‍ എന്നിവ ചുവടെ: 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category