1 GBP = 92.60 INR                       

BREAKING NEWS

കവന്‍ട്രി ഒരുങ്ങുന്നത് എട്ടു വര്‍ഷത്തെ മറികടക്കുന്നൊരു അവാര്‍ഡ് നൈറ്റിനായി; ജൂണ്‍ ഒന്നിന് ബ്രിട്ടീഷ് മലയാളി ഒരുങ്ങുന്നത് പ്രൊഫഷണല്‍ കലാകാരന്മാരെ നിരത്തിയുള്ള ഒരു കലാസന്ധ്യയ്ക്ക്; മുഖ്യ സ്പോണ്‍സര്‍ഷിപ്പില്‍ അലൈഡ് ഗ്രൂപ്പ് എത്തുന്ന പരിപാടിയുടെ ഭാഗമാകാന്‍ ഒരേ മനസോടെ നാട്ടുകാരും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഒന്‍പതാം വര്‍ഷത്തിലേക്കു എത്തുന്ന ബ്രിട്ടീഷ് മലയാളികളുടെ വാര്‍ഷിക ഉത്സവമായ അവാര്‍ഡ് നൈറ്റ് ഇനിയെത്തുന്നത് കവന്‍ട്രിയിലേക്ക്. ഈ വര്‍ഷം ഏപ്രിലില്‍ സതാംപ്ടണില്‍ നടന്ന അവാര്‍ഡ് നൈറ്റ് വേദിയില്‍ തന്നെ കവന്‍ട്രി അടുത്ത വര്‍ഷത്തേക്കുള്ള വേദിയായി തിരഞ്ഞെടുത്തിരുന്നെങ്കിലും സംഘാടക നിരയുടെ രൂപീകരണം അടക്കമുള്ള കാര്യങ്ങള്‍ ഏഴു മാസം മുന്നേ ആരംഭിക്കുകയാണ്. അടുത്ത വര്‍ഷം ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് അവാര്‍ഡ് നൈറ്റിന് വേദിയാകുക. ഇതിനകം നിരവധി മലയാളി ചടങ്ങുകള്‍ക്ക് വേദിയായ ഈ ഹാള്‍ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിലൂടെ കൂടുതല്‍ യുകെ മലയാളികള്‍ക്ക് പരിചയപ്പെടാന്‍ കാരണമാകും.

ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്പോണ്‍സറായി അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്. അലൈഡ് ഗ്രൂപ്പിന്റെ ആസ്ഥാനം എന്ന നിലയില്‍ കവന്‍ട്രിയില്‍ ആദ്യമായി എത്തുന്ന അവാര്‍ഡ് നൈറ്റ് എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഉള്ള വിരുന്നായി മാറണമെന്ന് ബ്രിട്ടീഷ് മലയാളി ടീമിനൊപ്പം സ്‌പോണ്‍സര്‍മാരും ആഗ്രഹിക്കുന്നു. കവന്‍ട്രിയിലെ മലയാളികളുടെ നേതൃത്വത്തില്‍ കവന്‍ട്രിയില്‍ ഇന്നേവരെ നടന്ന ഏറ്റവും വലിയ പരിപാടിയാക്കി മാറ്റാനുള്ള തയ്യാറെടുപ്പു തുടങ്ങി കഴിഞ്ഞിരിക്കുകയാണ്. യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. കുട്ടികളുടെ അവധി കൂടി കണക്കിലെടുത്താണ് ജൂണ്‍ ഒന്നിന് തീരുമാനിച്ചത്. എത്രയും വേഗം നിങ്ങളുടെ കലണ്ടറില്‍ കുറിച്ചു വയ്ക്കുകയും അവധി ബുക്ക് ചെയ്യുകയും ചെയ്യാന്‍ മറക്കരുത്.

ഒന്‍പതു വര്‍ഷം മുന്‍പ് സ്വിണ്ടനില്‍ തുടങ്ങി മാഞ്ചസ്റ്റര്‍, ലെസ്റ്റര്‍, ക്രോയ്ഡോണ്‍, സതാംപ്ടണ്‍, ഹണ്ടിങ്ങ്ടണ്‍, ഗ്ലോസ്റ്റര്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് ഒടുവില്‍ കവന്‍ട്രിയില്‍ എത്തുന്നത്. തുടക്ക കാലം മുതല്‍ എവിടെ പരിപാടി നടക്കുന്നോ അവിടെയുള്ള നാട്ടുകാരുടെ മേല്‍നോട്ടത്തില്‍ ഉള്ള ഉത്സവമായി മാറുന്ന വേദി എന്ന നിലയിലാണ് അവാര്‍ഡ് നൈറ്റ് ജനഹൃദയങ്ങള്‍ ഏറ്റെടുക്കുന്നത്. ബ്രിട്ടീഷ് മലയാളി സാമ്പത്തിക മേല്‍നോട്ടവും നാട്ടുകാര്‍ സംഘാടന ചുമതലയും ഏറ്റെടുക്കുന്ന വിധം അവതരിപ്പിക്കപ്പെടുന്ന അവാര്‍ഡ് നൈറ്റ് ഇക്കാലമത്രയും ജനപിന്തുണയിലും സംഘാടകരുടെ ഒത്തൊരുമയിലുമാണ് വിജയം കണ്ടെത്തിയത്.
പൂര്‍ണമായും സൗജന്യമായി നടത്തപ്പെടുന്ന ചടങ്ങു എന്ന നിലയില്‍ കലാകാരന്മാരും പരിപൂര്‍ണ സഹകരണം വാഗ്ദാനം ചെയ്യന്നതും വിജയ ഫോര്‍മുലയിലെ പ്രധാന കാരണമാണ്. പത്രത്തിന്റെ വായനക്കാര്‍ക്ക് നല്‍കുന്ന സ്നേഹ സമ്മാനം എന്ന നിലയില്‍ അവാര്‍ഡ് നൈറ്റ് വളരുമ്പോള്‍ ഏറ്റവും മികച്ച വേദി എന്ന നിലയിലാണ് കലാകാരന്മാരും കലാകാരികളും അവാര്‍ഡ് നൈറ്റിനെ കാണുന്നത്. പ്രമുഖ നര്‍ത്തകര്‍ അടക്കമുള്ളവര്‍ തങ്ങള്‍ക്കു പെര്‍ഫോം ചെയ്യാന്‍ ലഭിക്കുന്ന ഏറ്റവും അതുല്യമായ യുകെയിലെ വേദി എന്ന നിലയിലാണ് ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിനെ വീക്ഷിക്കുന്നതും സഹകരിക്കുന്നതും. പൂര്‍ണമായും സൗജന്യ പ്രവേശനം നല്‍കുന്ന അവാര്‍ഡ് നൈറ്റില്‍ യാത്രക്കൂലി പോലും സ്വീകരിക്കാതെയാണ് മിക്കവാറും കലാപ്രവര്‍ത്തകര്‍ പങ്കെടുക്കുന്നത് എന്നതും ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിനുള്ള ജനകീയ അംഗീകാരത്തിന്റെ തെളിവാണ്. ഇതേ കാരണത്താലാണ് ഓരോ വര്‍ഷവും കൂടുതല്‍ മികവോടെ അവാര്‍ഡ് നൈറ്റ് വായനക്കാരെ തേടി എത്തുന്നതും.
മലയാള സിനിമയുടെ കാരണവര്‍ കെ മധു മുതല്‍ ഇളമുറക്കാരന്‍ കലാഭവന്‍ ദിലീപ് വരെയുള്ളവരും ബിസിനസ് പ്രതിഭ ഗോപു നന്തിലത്ത് മുതല്‍ മുന്‍ എംഎല്‍എ ടി യു കുരുവിള അടക്കമുള്ളവര്‍ എത്തിച്ചേര്‍ന്ന വേദി എന്ന നിലയിലും അവാര്‍ഡ് നൈറ്റ് ശ്രദ്ധ നേടിയിട്ടുണ്ട്. ബ്രിട്ടീഷ് ക്യാബിനറ്റ് മിനിസ്റ്റര്‍, എംപിമാര്‍, കൗണ്‍സില്‍ മേയര്‍മാര്‍ എന്നിവരും കാലാകാലങ്ങളില്‍ അവാര്‍ഡ് നൈറ്റില്‍ എത്തി മലയാളത്തനിമ നേരിട്ടറിഞ്ഞിട്ടുണ്ട്. ഇത്തവണയും നിരവധി അതിഥികളെയാണ് കവന്‍ട്രി വേദിയിലേക്ക് പ്രതീക്ഷിക്കുന്നത്. ഇക്കൂട്ടത്തില്‍ നയതന്ത്ര പ്രതിനിധികള്‍ അടക്കമുള്ളവര്‍ ഇതിനകം സാന്നിധ്യം ഉറപ്പു നല്‍കിയിട്ടുമുണ്ട്.
പ്രൊഫഷണല്‍ നൃത്ത സംഘങ്ങള്‍ക്ക് കൂടുതലായി പ്രാധാന്യം നല്‍കുന്ന കവന്‍ട്രി അവാര്‍ഡ് നൈറ്റില്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ നര്‍ത്തകര്‍ കലോപാസനയുടെ തിരി തെളിക്കാന്‍ എത്തും. മുന്‍ കാലങ്ങളില്‍ യുകെയിലെ പുതു തലമുറയ്ക്ക് കഴിവ് തെളിയിക്കാന്‍ അവസരം നല്‍കിയ അവാര്‍ഡ് നൈറ്റ് കൂടുതല്‍ ഗൗരവത്തോടെ മലയാളി കുടുംബങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയും വിധമാണ് ഇത്തവണ അവതരിപ്പിക്കുന്നത്. യുകെയുടെ നാനാഭാഗത്തു നിന്നും അവധിയെടുത്തു, മണിക്കൂറുകള്‍ സഞ്ചരിച്ചെത്തുന്ന കാണികള്‍ക്കു ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഉള്ള ഒരു മനോഹര ദിവസം സമ്മാനിക്കുകയാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റിന്റെ പ്രധാന ലക്ഷ്യം.
ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും. പൂര്‍ണമായും ജനകീയമായി നടത്തപ്പെടുന്ന് ഈ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ എട്ടു വര്‍ഷവും മികവിന്റെ പര്യായങ്ങള്‍ തന്നെയാണ് അവാര്‍ഡുകള്‍ നെഞ്ചേറ്റിയതു എന്നതും അവാര്‍ഡ് നൈറ്റിന്റെ മാറ്റേകുന്ന ഘടകമാണ്. അര്‍ഹതയില്ലാത്ത ഒരാള്‍ പോലും മത്സരിക്കാന്‍ പോലും എത്തുന്നില്ല എന്നതാണ് ഇതിനൊപ്പം കൂട്ടി വായിക്കപ്പെടേണ്ടതും.
ബ്രിട്ടീഷ് മലയാളി അവാര്‍ഡില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നത് പോലും മികവിനുള്ള അംഗീകാരമായാണ് യുകെ മലയാളി സമൂഹം വിലയിരുത്തപ്പെടുന്നത്. ഇത്തരത്തില്‍ വളര്‍ത്തിയെടുത്ത വിശ്വാസത്തില്‍  യുകെ മലയാളികളുടെ വാര്‍ഷിക ഉത്സവം ഏതെന്നു ചോദിച്ചാല്‍ കൊച്ചു കുട്ടികള്‍ പോലും കണ്ണടച്ച് പറയും ബ്രിട്ടീഷ് മലയാളി അവാര്‍ഡ്, അതിനു വേറെ ഒരു പേര് കണ്ടെത്താന്‍ ആര്‍ക്കും കഴിയില്ല എന്നതാണ് അവാര്‍ഡ് നൈറ്റിന്റെ വിജയവും. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category